Saturday, March 1, 2014

മ്മളും ഗള്പും FULL PART

മ്മളും ഗള്പും

[ഇത് മ്മളെ കഥ യാണ് കേട്ടോ ]                     

ഞമ്മക്ക്  ചെർപ്പം മുതലേ  ദുഫായി പോണന്നു ബല്ലാത്ത പൂതിണ്ടാര്ന്നു പണ്ട് നാലാം ക്ലാസ്സി പടിച്ചുമ്പോ ദുഫായി ആകാശത്താണ് എന്ന് പറഞ്ഞ രഹുഫിന്റെ  മൂക്കിനു ഇട്ടു ഒന്ന് കൊടുത്തിട്ടുണ്ട്‌ .ഇപ്പം ഞമ്മള്  ബൊൽദയി നാട്ടിൽ ചെറി ബിസിനസ്‌ ചെയ്തിരിക്കുമ്പോൾ മ്മളെ കസിൻ ദുഫായീന്ന്  ബാപ്പക്ക് ബിലിച്ചു പറഞ്ഞത്.
ഒന്ന് ഒരു കാലത്തും കൊണം പിടിക്കൂല്ല ഒന് ഒരുത്തനാ  മ്മളെ ഈ
സ്ഥലത്ത് കൊണ്ടാക്കീത് ഇത് മ്മളെ ദുഫായി ന്നു പറയാണ് ബൊല്ല്യ സിറ്റി നിക്കണ സ്ഥലം .
മ്മളെ ബാപ്പനേം   ഓൻ ബ്രെയിൻ വാഷ്‌ {തലചോർ കയിക്കല്ല} ചെയ്തു  ഒനക്ക്‌ ഔടത്തെ ബല്ല്യ കമ്പനീല് ജോലി സരിയക്കീ ട്ടുണ്ട് ന്നു പറഞ്ഞു മ്മളെ ഇങ്ങൊട്ട് എത്തിച്ചു ....
ഇബടെ ബെരോളം എന്റെ മനസ്സില് ന്തോക്കെ ആയിരുന്നു ബുര്ജു ദുഫായി കാണണം ..മിരക്ലെ ഗാർഡൻ  കാണണം ..ന്നിക്കെ സത്യം പറഞ്ഞാ മ്മള് ഇതുബാരെ അതൊന്നും ദീവിലല്ലാതെ മ്മള്  കണ്ട്ട്ടില്ല .
                               അങ്ങനെ നാട്ടില്ലും ബീട്ടില്ലും പറഞ്ഞു പുതിയപ്പ്ലരെ മാതിരി ബിരുന്നും തക്കേരം കഴിഞ്ഞു  2013 ജനുവരി 24 എയർ ഇന്ത്യന്റെ പറക്കുന്ന കാളവണ്ടി ല്  കരിപൂര്  എയർ പോർട്ടീന്നു   മ്മള് ബീമാനം കേറി
ബീമാനത്തിൽ കേറി ജനല്ന്റെ അട്തന്നെ മ്മള് ഇര്ന്നു .അദ്യയിട്ട് ബീമാനത്തിൽ കേറിയ പേടിയോടെ പുറത്തേക്ക് ഒന്ന് നോക്കി ൻറെ റബ്ബുൽ ആലമീനായ തമ്പുരാനെ കൊറേ weld ചെയ്ത ബീമാനത്തിന്റെ ചിറക് .!! ഇപ്പളല്ലേ പ്രവാസികള് എയർ ഇന്ത്യനെ കാള ബണ്ടീന്ന് ബിലിക്ക്ണ്ണ്‍ കാര്യം മനസ്സിലായത് അവരെ പറഞ്ഞിട്ട് കാര്യമില്ല . ഇപ്പൊ മ്മളെ കൂട്ടുകാരാൻ പറഞ്ഞത് മ്മള് ഓർത്തു എയർപോർട്ടിൽ നിന്ന് കൊറേ ആളേം കൊണ്ട് പറക്കാൻ റണ്‍വേ കേറിയ എയർ ഇന്ത്യ ന്റെ ബീമാനം  റണ്‍വേ ന്റെ മറ്റേ തല്ക്കന്നു ബലിച് കൊണ്ട് ബെര്ന്നു കണ്ടൂന്നു . അവിടെ ദൂരെ എയര് പോർട്ട്‌ ൻറെ അടുത്തെ ഒരു കുറ്റികാ ട്ടിലിരുന്നു രണ്ടു മൈനകൾ പറയുന്നത് മ്മള് കേട്ടു  . ദേ ടീ ദോ നിക്കണ്ണ്‍ മനുസ്യരെം കൊണ്ട് പറക്ക്ണ്ണ ബല്യ കിളി .അങ്ങ് അമേരിക്കയിലെ ബോയിംഗ് ബോയിംഗ് കമ്പനി അടയിരുന്നു ബിരിയിച്ച ബല്യ കിളിനെ ഇന്ത്യ വാങ്ങി കൊണ്ടന്നതാ മ്മളെ പ്രവാസികൾക്ക് വേണ്ടി ..അതും അമേരിക്കകാര് ഉപയോഗിച്ച് കംപ്ലൈന്റ്റ്‌ ആയ ബീമാനം റിഫ്രെഷ് ചെയ്ത് ഇന്ത്യക്ക് പാട്ടത്തിന് കൊട്താതാണ് ഇതെന്ന് . അവരേ  സംസാരം കേട്ടപ്പൊ പണ്ട് സഹദേവൻ സർ ഒന്പതാം ക്ലാസ്സി പഠിപ്പിച്ചത് ഓർമ്മ ബന്നു ടാറ്റ ൻറെ ബാപ്പാ JRD ടാറ്റാ പണ്ട് കൊട്ന്ന ടാറ്റാ എയർലൈൻസ്‌ ആണ്ണൂ ഇന്നത്തെ എയർ ഇന്ത്യ സത്യം പറഞ്ഞാ അന്നത്തെ ബീമാനം തന്നേണ് ഇന്നും ഉപയോഗിക്കുന്നത് എന്ന് തോന്നിപോകും ഇങ്ങനെ കിളികളെ വാചകമടി കേട്ട് നിന്ന നമ്മള് പെട്ടോന്ന് ഞെട്ടി
ബിമാനത്തിലെ പോകാൻ  ഉള്ള അറിയിപ്പ് ആയിരുന്നു പൈലോറ്റ് ആദ്യം പറഞ്ഞത് മ്മക്ക് മനസ്സിലായില്ല കാരണം അത് ഇംഗ്ലീഷ് ആയിരുന്നു അത് അറിയാത്തതിനു  കാരണം ഉണ്ട് പണ്ട് ഞമ്മളെ  ഉപ്പപ്പമാര് സായിപ്പന്മാരോട് സമരം ചെയ്താണ് മ്മളെ ഇന്ത്യക്ക് സ്വതന്ത്രം വാങ്ങിത്തന്നത് അന്നേ മ്മളെ പിന് തലമുറക്കാര് സായിപ്പന്മാരെ ബഷനോട് ദേശ്യ ആണ് .പിന്നെ മലയാളത്തിൽ പറഞ്ഞത് മ്മക്ക് മനസ്സിലായി നമ്മൾ കോഴിക്കോട് എയർപോർട്ട് നിന്നും എയർ ഇന്ത്യ വിമാനത്തിൽ പറക്കാൻ പോകാന് ഇബിടോന്നു അഭിടെക്ക് 2396 കിലോമീറ്റർ ദൂരം ഉണ്ട് മൂന്നര മണിക്കൂർ സമയം വേണം ഏന്നു . അങ്ങനെ നമ്മൾ ആദ്യമായി വിമാനത്തിൽ പറക്കാൻ തുടങ്ങി .വിമാനം ആകാശത്തേക്ക് ഉയര്ന്നത് മനസ്സില് ബല്ലാത്ത പേടി ആയി ഇപ്പം നമ്മൾ ആകാശത്തിലും ഇല്ല ഭൂമിയിലും ഇല്ല വായുവിൽ പണ്ട് ഒരു പണിക്കര് ചെറുമകനെ കാണാതായപ്പോൾ  കവടി നിരത്തി നോക്കി ചെറുമകൻ ആകാശത്തിലും ഇല്ല ഭൂമിയിലും ഇല്ല പിന്നെ ചെറുമകനെ കിട്ടിയപ്പോൾ ചെറിയ കുഞ്ഞിനെ കിടത്തുന്ന തൊട്ടിയിൽ കിടന്ന് ഉറങ്ങി യതായിരുന്നു .അങ്ങനെ നാടിനെ ആദ്യമായി ആകാശത്ത് നിന്നും നോക്കി നമ്മൾ അങ്ങനെ ബീമാനത്തിൽ ആരുന്നു . എന്ത് രസമായിരുന്നു നാട്ടിൽ കളിയും കുളത്തിലെ കുളിയും എല്ലാം വിട്ട് അറബ് രാജ്യത്തിലേക്ക് ആകാശത്തിലൂടെ കിളികളെ പോലെ ലോകത്തിനു എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായതു പണ്ട് മാസങ്ങളോളം കപ്പലിൽ കറങ്ങിയാണ് വാസ്കോടി ഗാമ കേരളത്തിൽ വന്നതെന്ന് .ഇപ്പം മണിക്കൂറുകൾ മതി ഇന്നെങ്ങാനും ആണ് മൂപ്പര് വന്നതെങ്ങിൽ എത്ര പ്രാവശ്യം  വരാമായിരുന്നു എവിടൊക്കെ കാല് കൂത്താമായിരുന്നു .ഇതിനിടക്ക്‌ ബീമാനത്തിലെ ഇച്ചയ്ക്ക് തീറ്റ കൊടുക്കുന്ന പത്രത്തിൽ ഉള്ള ഉണക്ക ബിരിയാണിയും കഴിച്ചു  .ഇത്ര പൈസകൊടുത്ത് കേറിയ ബീമാനത്തിൽ ഇത്ര കൊറച്ചു ഭക്ഷണമോ . നാട്ടിൽ 35 രൂപയ്ക്ക് നല്ല ബിരിയാണി കിട്ടുംബോയാണ് ഇവമ്മാരെ ഒരു പിശുക്ക് അങ്ങനെ അങ്ങനെ ഇരുന്നു മ്മള് ഒറങ്ങി .....
ഉറക്കത്തിൽ നിന്നും എന്നീട്ട്  ജനലിലൂടെ പുറത്തേക്ക് നോക്കിയ മ്മള് കണ്ടത് വെളിച്ചത്തിൽ കുളിച്ചുനില്കുന്ന uae. റോഡുകൾ മുഴുവൻ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ എന്നപോലെ വെളിച്ചത്തിൽ കുളിച്ചു നിൽകുന്നു . നാട്ടിൽ നമ്മുടെ national highway യിൽ ഒരു മെഴുകു തിരിയുടെ വെളിച്ചം ഇല്ലാതിരിക്കുമ്പോൾ ആണ് ഇവിടെ ഇത് . ബീമാനം ഇറങ്ങി ചെക്കിങ്ങിനു ശേഷം പുറത്തിറങ്ങിയപ്പോൾ ആ പഹയാൻ മ്മളെ കസിൻ മ്മളെയും കുടുക്കി എന്ന കള്ളച്ചിരിയോടെ മ്മളെ കത്ത് നില്കുന്നു . അങ്ങനെ അവന്റെ കൂടെ അവന്റെ റൂമിലേക്ക്  ഒരു കിടത്തം .എന്നെ കാണാൻ ബന്ന ആരോ പറയുന്നത് മ്മള് കേട്ട് .. ഒന്ൻ ഇത്ര പെട്ടന്നു ഒറങ്ങിയോ  ഓന്റെ ഉറക്കം കണ്ടാൽ തോന്നും അവനാണ് ഇവിടം വരെ പറന്നതെന്ന് അല്ലാതെ എയർ ഇന്ത്യ അല്ലെന്നു .. സത്യം പറഞ്ഞാൽ ഗൾഫിൽ എത്തിയാൽ ഏതൊരാളും മാവേലിയെ പോലെ വർഷത്തിൽ ഒരികല്ലല്ലേ  നാട്ടിൽ വരൂ . നേരം പോലര്ന്നു മ്മള് മ്മളെ കസിൻ ന്റെ കൂടെ മ്മളെ ജോലി സ്ഥലത്തേക്ക് UAE യുടെ ഇന്നത്തെ അവസ്ഥക്ക് കാരണമായ UAE യുടെ എണ്ണ ഖനനത്തിന്റെ 80 ശതമാനവും നടക്കുന്ന അബുദാബിയിൽ നിന്നും മൂന്നര മണികൂര് യാത്ര ചെയ്താൽ എത്തി പെടുന്ന ഒരു കട്ടുമുക്ക് അറബികലെക്കാൾ മറ്റു രാജ്യക്കാർ താമസിക്കുന്ന RUWAIS  .. സത്യം പറഞ്ഞാൽ അവിടുത്തെ ഒരു RESIDENTIAL COMPLEX [ ഓയിൽ REFAINERY ഉദ്യോഗസ്ഥര് താമസിക്കുന്ന ]
അവിടെ ആണ് മ്മളെ ജോലി . ചുറ്റും മരുഭുമി അങ്ങ് ഇങ്ങു ഒട്ടകങ്ങൾ മേഞ്ഞു  നടക്കുന്നു . തിരിച്ചു നാട്ടിലേക്കു എങ്ങനെ പോകും ഇവിടുന്നു ബല്ല KSRTC അങ്ങ് കേരളത്തിലേക്ക് ബസ്‌ സർവീസ് നടത്തുന്നുണ്ടോ .. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ എത്ര പ്രവാസികൾ രക്ഷപെടുമായിരുന്നു ..  മ്മള് നാട്ടിലെ സ്ഥിതി ഓര്ത് മ്മളെ ഉമ്മ പെങ്ങളുമാര് ബാപ .അവരെ ഞാൻ എങ്ങനെ കാണും എന്ന് കാണും ഇതെല്ലം ഓര്ത്  നിന്ന മ്മളെ ഒരു മലയാളി അകത്തേക്ക് കൂട്ടി കൊണ്ടുപോയി മ്മളെ ക്കാൾ വലിയ പ്രശ്ന ഉള്ളവർ അവർ എല്ലാം വിവാഹം കഴിഞ്ഞു  20 ദിവസം അയപോയെക്കും നാട് വിട്ടവർ . ഇവിടെ ആണ് മ്മള് പ്രവാസികളെ ഭാര്യ മാരെ സമ്മതി കേണ്ടത് . ഒരു ഭാര്യയ്ക്ക് അല്ലെങ്ങിൽ ഒരു ഭര്ത്താവിനു 3 മാസത്തിൽ കൂടുതൽ പിരിഞ്ഞിരിക്കാൻ കഴിയില്ല  എന്നുള്ളപ്പോൾ ആണ് അവർ ഒരു വര്ഷവും രണ്ടു വര്ഷവും  കാത്തിരിക്കുന്നത് . എല്ലാവരും പ്രരബ്തങ്ങൾ  ഉള്ളവർ കുടുംബത്തിന്റെ സന്തോഷത്തിൽ ആശ്വാസം കണ്ടെത്തി ഏതു പ്രവാസികളെയും പോലെ അവരിൽ
ഒരുവനായി തന്റെ കുടുംബത്തിനു ഒരു ആപത്തും വരുത്തരുതേ എന്ന പ്രാര്ത്ഥന യോടെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ മ്മള് ജീവിക്കുന്നു ഒരു പ്രവാസിയായി 

2 comments:

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം