Sunday, April 27, 2014

MOST EXPENSIVE CAR INTHE WORLD

ലോകത്തിലെ വില കൂടിയ കാറുകൾ 

മലപ്പുറത്ത്‌ ഒരു പ്രവാസി ഒരു ആഡംബര  കാർ  എടുത്തുണ്ടായ ഗുലുമാൽ നിങ്ങൾ കണ്ടതാണല്ലോ ?
ആദ്യം പറഞ്ഞു  പതിനാറു കോടി ചിലവായി എന്ന് പിന്നെ പറഞ്ഞു മൂന്നര കോടിയാണെന്ന് പിന്നെ പറഞ്ഞു ALTER  ചെയ്തു  ഇറക്കിയെന്നു . ഏതായാലും കേരളത്തിൽ  ഒരു വണ്ടി കാരണം ഇത്രയും ഗുലുമാൽ വന്നതു ആദ്യമാണെന്ന് തോന്നുന്നു  . ഏതായാലും പതിനാറു കോടി കൊടുക്കാൻ എവിടുന്നാണ് ഇവര്ക്ക് പണം അതിന്റെ SOURCE കണ്ടെത്താൻ പോലിസ് അനേഷണം തുടങ്ങിയെന്നു കേട്ടപ്പോൾ അവർ തന്നെ അത്  ALTER ചെയ്തെന്നു കള്ളം പറഞ്ഞതാണ്‌  എന്നും പറഞ്ഞു കേട്ട് ഇപ്പം അവര്ക്ക് വീണ്ടും പണി കിട്ടി അത് ഒരെട്ടിന്റെ പണി തന്നെ  ഇതിനുമുമ്പ് ഇവർ  വാങ്ങി വൻ  വിലയ്ക്ക് വിറ്റത് . ഇതുപോലെ ALTER  ചെയ്ത വണ്ടിയാണെന്ന് ആണ് പോലീസ്  പറയുന്നത് .
എന്റെ കയ്യിലും  ഉണ്ട്  ഒരു  luxuary  കാർ  അതിന്റെ കാര്യം പറയാം . ഇതൊക്കെ  കേട്ട പലർക്കും  പല സംശയങ്ങളും ഉണ്ടായിട്ടുണ്ട്  ഏതൊക്കെയാണ്  ലോകത്തിലെ  വലിയ കാർ  . വില കൂടിയ കാർ  എന്നൊക്കെ അതിനുള്ള  ഉത്തരം ഇതാണ് ........................




ഇവന്റെ പേര്  BLOOD HOUND ssc 

PHOTO കണ്ടിട്ട്  വല്ല റോക്കറ്റ്  നിർത്തിയിട്ടതാണ്  എന്ന് തോന്നി യെങ്കിൽ  തെറ്റി  . അമേരിക യിലെയും  ബ്രിട്ടനിലെയും പണം എങ്ങനെ ചിലവാക്കണം എന്ന് ആലോചിച്ചു തല പുകയ്ക്കുന്ന പണക്കാർ ചേർന്ന്   നിര്മിച്ചതാണ് ഇവനെ . ഇനി ഇവന്റെ മഹത്തങ്ങൾ പറയാം  ഇവനും ഒരു ജെറ്റ് പ്ലൈനും ഓട്ടമത്സരം നടത്തിയാൽ രണ്ടാളും ഒരുമിച്ചു എത്തും കാര്യം മനസ്സിലായോ . 1000 KM  സ്പീഡ് ഒരു  മണിക്കൂറിൽ  . യുദ്ധവിമാനത്തിന്റെ  എഞ്ചിൻ ആണ് ഇവന്റെത് . ഇവനെ ഈ സ്പീഡിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല കാരണം ഒന്ന് . ഇത്ര നീളത്തിൽ ഉള്ള ആളില്ല റോഡ്‌ ലോകത്തിൽ ഇല്ല . അടുത്ത പ്രോബ്ലം ഇവനെ ഓടിക്കുമ്പോൾ അടുത്ത് ഒരു  നൂറു മീറ്റർ അകലെ പോലും ആരും നില്കാൻ പാടില്ല കാരണം . ഇവൻ ഭൂമിയിലൂടെയാണ് പോകുന്നത് അവിടെ വല്ല കല്ലും മുള്ളും ഉണ്ടെങ്കിൽ ഇവന്റെ സ്പീഡ് കാരണം ആ കല്ലുകളും മുള്ളുകളും വെടിയുണ്ട കളെകാളും  സ്പീഡിൽ  തെറിക്കും. അപ്പോൾ പിന്നെ എങ്ങനെ ഓടിക്കും അതിനു ഇവർ  കണ്ടെത്തിയ വഴിയാണ്  അങ്ങ് ആഫ്രിക്കയിലെ  ഏതോ വറ്റിവരണ്ട  പുഴ  ഇവമ്മാര്  നന്നാക്കി എടുക്കുന്നുണ്ട് എന്നൊക്കെ പറഞു കേട്ടിട്ടുണ്ട്  കൂടുതൽ വിവരങ്ങൾ എനിക്ക് അറിയില്ല .
ഇവൻ ഓടുന്ന  ഒരു  ANIMATED  വീഡിയോ  കാണാം 

ഇവന്റെ  ചേട്ടൻ  പണ്ട്  അഥവാ 1997 ൽ  ഓടിയിട്ടുണ്ട്  അവനെ നമുക്ക് ഒന്ന് കാണാം
പേര്

Thrust SSC

ഇവന്റെ  ഗ്രാൻഡ്‌\പ്പ  യെ  കാണാം  പേര് 
TUNDER  BOLT  


ഇനി നമുക്ക്   കാറുകൾ കാണാം


LAMBORGHINI VEVENO ROADSTER 



ഇവൻ  നമ്മുടെ സ്വന്തം  ഇറ്റലി  കാരൻ  ആണ് . വില ഏകദേശം  പതിനാല് മില്യണ്‍ ഡോള്ലെർ ആണ് വില .
BUGATTI VEYRON 
നാട് ഫ്രാൻസ്  ആണ് വില  ഇന്ത്യൻ പൈസ ഒരു പതിനാറു കോടി കാണും 
ഇവൻ  എന്റെ കയ്യിൽ ഉണ്ട് അവനെ  ഞാൻ കാണികാം  അവസാനം 

Koenigsegg Agera S

പേരെന്താണെന്ന്  വായിക്കാൻ അറിയാത്തത് കൊണ്ട്  ഫോബ്സ് മാസികയിൽ ഉള്ളത് നേരെ കോപ്പി പേസ്റ്റ് ചെയ്തതാണ് 

നാട് ചോദിച്ചപ്പോൾ  സ്വീടെൻ എന്നാ പറഞ്ഞത്  വില ചോദിച്ചപ്പോൾ പതിനഞ്ചു ലക്ഷം അമേരികാൻ ഡോളർ  എന്ന് പറഞ്ഞു 
ROLLS ROYS PHANTOM 
വില ഒരു അഞ്ചു കോടിയോളം വരും 
BENTLY MULSANNE 

 വില രണ്ടര കോടി 





ഇനി എന്റെ കയ്യിൽ ഉള്ള കാർ  കാണാം  ഒരു  വില  അൽപ്പം കൂടുതലാണ്  ഒരു 37  വരും 
ബുഗട്ടി  വെയരോണ്‍ 

മൂന്നു മാസത്തിനുള്ളിൽ  ഇന്ത്യയിലേക്ക്‌  കടത്തും  . ദയവു  ചെയ്തു  customs  കാരെ കൊണ്ട് പിടിപ്പിക്കരുത് . എന്റെ  പെങ്ങളെ  കുട്ടികുള്ളതാ  ഇത് കൊടുത്തില്ലേൽ  അവൾ വീട്ടി കേറ്റില്ല 
വില  37 dirhams 
കടപ്പാട് :

ഫോട്ടോകൾ  ഞാൻ സ്വന്തമായി എടുത്തത്‌   ഫോബ്സ് മാഗസിനിൽ നിന്ന് 


വിവരങ്ങൾ സ്വന്തം അറിവ്  കുറച്ചു  ലോകത്തെ  ഏറ്റവും വലിയ encyclopedia അയ  ഇന്റർനെറ്റ്‌ 

1 comment:

  1. ഇത്തരം വില കൂടിയ കാറുകൾ കാണുമ്പോൾ ഒന്ന് കല്ലെടുത്തെറിയാൻ ഉള്ളിലൊരു ആഗ്രഹം തോന്നും. അത് അസൂയ കൊണ്ടാണെന്നൊട്ടു തോന്നിയിട്ടുമില്ല.

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം