Tuesday, April 22, 2014

മൂന്നാം ലോക മഹായുദ്ധം അഥവാ സൈബർ യുദ്ധം PART 1

PART   1
ലോകത്തെ  ഇനിയും  ഒരു  യുദ്ധം  തുടങ്ങിയിരിക്കുന്നു  നിങ്ങള്ക്ക്  അറിയുമോ  അത്  എന്ന്  തുടങ്ങി  എങ്ങനെയാണു ആ യുദ്ധം   എന്നതിനെ കുറിച്ചാണ്  ഇന്നത്തെ പോസ്റ്റ്‌ 
നിങ്ങൾ കേട്ടിരിക്കുമല്ലോ പാകിസ്ഥാന്റെയും  ചൈനയുടെയും  ഹാക്കർ മാർ  ഇന്ത്യൻ  വെബ്സൈറ്റ്  ആക്രമിച്ചു എന്ന് . എന്നാൽ  അതും  സൈബർ  യുദ്ധം ആണ് . ലോകം വികസിച്ചു ടെക്നോളോജി  യുടെ കാര്യത്തിൽ എല്ലാം കമ്പ്യൂട്ടർ  നിയന്ത്രിതമാക്കി  എല്ലാം  ഇന്റർനെറ്റ്‌  വഴിയും  എന്നാൽ  എല്ലാ യുദ്ധങ്ങളും തുടങ്ങുന്നത് തന്റെ ശത്രു രാജ്യങ്ങളെ നശിപ്പിക്കാൻ  വേണ്ടിയാണല്ലോ .........................................
 സൈബർ  യുദ്ധത്തെ കുറിച്ച്  പറയുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൂടി പറയാം ?
 എന്താണ് വൈറസ്‌ ?
നമ്മൾ സാധാരണ  തീയിലേക്ക് വെള്ളം ഒഴിച്ചാൽ  തീകെടും  ഇല്ലേ ? വെള്ളവും ഒരു വസ്തുവാണ് അല്ലെ?.... പക്ഷെ തീയിനെ  സംബന്ധിചിടതോല്ലം  വെള്ളം ശത്രുവാണ്  അതുപോലെ  വൈറസും ഒരു സോഫ്റ്റ്‌വെയർ ആണ് പക്ഷെ  അത് നിർമിച്ചിരിക്കുന്നത്  മറ്റു സോഫ്റ്റ്‌വെയർ കളെ തകർക്കാൻ  ആണ് .   ഒരാളോട് എതിരിടാൻ മറ്റൊരാളെ  ഏല്പിക്കുന്നത് പോലെ . തന്നെയാണ് ഈ സംഭവം ഉദാഹരണം  പറയുവാണേൽ  ഒരു എഡിറ്റിംഗ്  സോഫ്റ്റ്‌വെയർ ആണല്ലോ  PHOTOSHOP . അതുപോലെ   വേറെ  ഒരു എഡിറ്റിംഗ്  സോഫ്റ്റ്‌വെയർ  ആണ് PHOTOEXPRESS . അപ്പോൾ  PHOTOSHOP  മാർകെറ്റിൽ  നല്ലതുപോലെ  വിറ്റ് പോകുന്നുണ്ട്  എന്നാൽ PHOTOEXPRESS  വിറ്റു പോകുന്നുമില്ല  അപ്പോൾ PHOTOEXPRESS  ഇറക്കുന്ന കമ്പനി  ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കി എന്നിട്ട്  ഇന്റർനെറ്റ്‌ വഴി  എല്ലാ ഫോട്ടോഷോപ്പ്  വർക്ക്‌ ചെയ്യുന്ന കമ്പ്യൂട്ടർ  കളിലേക്കും അയച്ചു  അതിലെ ANTIVIRUS  സ്കാൻ ചെയ്തപ്പോൾ  അത് ഫോട്ടോഷോപ്പ് കാരണം വന്നതാണെന്ന് മനസ്സിലായി അതോടെ ആളുകൾ  ഫോട്ടോഷോപ്പ് വങ്ങതായി  അപ്പോൾ PHOTOEXPREES മാർക്കറ്റിൽ നല്ലതുപോലെ വിറ്റുപോയി  . ഇവിടെ ഫോട്ടോഷോപ്പ് തകർക്കാൻ  PHOTOEXPRESS  ഇറക്കിയ ആ സോഫ്റ്റ്‌വെയർ നെ  വൈറസ്‌  എന്ന് വിളിക്കുന്നു  . ഇതിനെ സ്കാൻ ചെയ്തു കണ്ടു പിടിക്കാൻ ആണ്  ANTIVIRUS  എന്ന സോഫ്റ്റ്‌വെയർ കൾ  ഉള്ളത് .
ആന്റി വൈറസ്‌  മാർക്കറ്റിലെ  കള്ളകളികൾ
ANTIVIRUS  നിർമിക്കുന്ന  കമ്പനികൾ ആദ്യം ചെയ്യുന്നത്  കുറച്ചു വൈറസുകൾ നിർമിക്കുന്നു  എന്നിട്ട് ഹാക്കർ  മാർ  വഴി അത് ഇന്റർനെറ്റിലൂടെ  എല്ലാ കമ്പ്യൂട്ടർ കളിലേക്കും  പകര്ത്തും . പക്ഷെ ആ പുതിയ വൈറസിനെ തടുക്കാൻ എല്ലാ ANTIVIRUS  കമ്പനികളും  റിസർച്ച്  തുടങ്ങുന്നതിനു മുമ്പ് തന്നെ ഈ വൈറസ്‌ നിർമിച്ച  കമ്പനി തന്നെ  പറയും അതിനെ തടുക്കാൻ കഴിവുള്ള ANTIVIRUS  ഞങ്ങളുടെ കയ്യിൽ  ഉണ്ടെന്നു അങ്ങനെ  പുതിയൊരു ANTIVIRUS  കമ്പനി വരുന്നു . ആ വൈറസ്‌ കയറിയ  കമ്പ്യൂട്ടർ ഉടമകളും നെറ്റ്‌വർക്ക്  ഉടമകളും പണം കൊടുത്തു  ആ ANTIVIRUS  വാങ്ങുന്നു . എന്നിട്ട്  അവർ വീണ്ടും വീണ്ടും  വൈറസ്‌ കൾ  പടച്ചുവിടും   എന്നിട്ട് പറയും ഞങ്ങൾ നിർമിച്ച  ANTIVIRUS  കൾ  ആണ് ഏറ്റവും നല്ലതെന്ന്  .

ആരാണ്  ഹാക്കർമാർ ?
നെറ്റ്‌വർക്ക് കളിൽ  നുയഞ്ഞു കയറി ആ നെറ്റ്‌വർക്ക് സെർവർ കളിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ചോർത്തുന്നവരെയാണ് ഹാക്കർമാർ  എന്ന് പറയുന്നത് .   IT പ്രൊഫഷണലുകളുടെ  കൂട്ടായ്മയാണ്  ഇത് . ഇവരിൽ തന്നെ മൂന്നു തരം  ആളുകൾ ഉണ്ട് . നല്ല ഹാക്കർ മാർ   സുരക്ഷ പരിശോധനകൾക്ക്  വേണ്ടി  വെബ്സൈറ്റ് കളിൽ  നുയഞ്ഞു കയറുന്നവരാണ്  അവർ  .ഇന്ത്യയിലെ  സൈബർ  സെൽ  INTELLIGENCE  രഹസ്യാനേഷണ ഏജൻസി അയ  റോ  തുടങ്ങിയ ഇടങ്ങളിൽ ഇന്ത്യക്ക് വേണ്ടി വൈറ്റ് ഹാക്കർമാർ  എന്ന് വിളിക്കുന്ന  ഇവർ  പ്രവർത്തിക്കുന്നുണ്ട് . ഇന്നത്തെ   ഇന്റർനെറ്റ്‌ വഴിയാണ് ഏറ്റവും കൂടുതൽ  കുറ്റങ്ങൾ നടക്കുന്നത്   കാരണം ചില സമയങ്ങളിൽ  പ്രതികളെ പിടിക്കാൻ കഴിയാത്തതും  ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ  സൈബർ  ആക്രമണങ്ങൾക്ക്  ചെറിയ ശിക്ഷകൾ ഉള്ളു എന്നതും ഇവരെ ഇതിനു പ്രേരിപ്പിക്കുന്നു . 

എങ്ങനെ  ഒരു  കമ്പ്യൂട്ടർ ഹാക്ക്  ചെയ്യാം  എന്താണ് ഫിഷിംഗ് ?
 ഇന്റർനെറ്റ്‌ വഴി ബന്ധിപിച്ച ഒരു കമ്പ്യൂട്ടറിലേക്ക്  അവരുടെ IP ADDRESS ഉപയോഗിച്ച്  നുയഞ്ഞു കയറുന്നു എന്നിട്ട് ആ കമ്പ്യൂട്ടറിൽ  ഉള്ള വിവരങ്ങൾ  ചോർത്തി  എടുത്തു മറ്റു വെബ്സൈറ്റ് കളിൽ പോസ്റ്റ്‌ ചെയ്യുക ഇതിനാണ് ഹാക്കിംഗ് എന്ന് പറയുന്നത് .  ഹാക്കിങ്ങിന്റെ  മറ്റൊരു  വശം ആണ് ഫിഷിംഗ്  . നമ്മൾ ഒരു എലിക്കെണി  ഒരുക്കി വെച്ച്  അതിൽ എലിക്കുവേണ്ട  തീറ്റ വെച്ച് കൊടുത്തിട്ട്  എലിയെ അതിൽ വരുത്തി  പിടിക്കുക ഇതുപോലെ യാണ് ഫിഷിംഗ് [Phising ]. ആദ്യം നമുക്ക് ഒരു പരസ്യം വരുന്നു ഇവിടെ ക്ലിക്ക് ചെയ്തു  ഒരു മത്സരത്തിൽ പങ്കാളിയാകൂ വിന്നെറിനു  2 core  സമ്മാനം  . നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ  വരുന്ന വെബ്‌സൈറ്റിൽ  നിങ്ങളുടെ  Facebook id നൽകി  ലോഗിൻ  ചെയ്യുക . അല്ലെങ്കിൽ ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രവേശന ഫീസ്‌  അയ 50 രൂപ നിങ്ങളുടെ ക്രെഡിറ്റ്‌ ഡെബിറ്റ്  കാർഡ്‌ വഴി നല്കുക  അപ്പോൾ അതിൽ ക്ലിക്ക് ചെയ്തു നാം  നമ്മുടെ ക്രെഡിറ്റ്‌ കാർഡിന്റെ  നമ്പർ കൊടുക്കുന്നു  അപ്പോൾ നമ്മുടെ ആ 50 രുപയല്ല പോകുന്നത് നമ്മുടെ ക്രെഡിറ്റ്‌ കാര്ഡിന്റെ details  അവർക്ക് ലഭിക്കും അത് വെച്ച് നമ്മുടെ ബാങ്ക് balance അവരുടെ അക്കൗണ്ട്‌  കളിലേക്ക് മാറ്റും . ഇത് ഇമെയിൽ വഴിയും  പരസ്യങ്ങൾ വഴിയും വരും .
ഫിഷിംഗ് വെബ്സൈറ്റുകൾക്ക്  ഉദാഹരണം  കണികാം  
 
facbook ആണെന്ന് കരുതിയെങ്കിൽ തെറ്റി ഇത് ഒരു ഫിഷിംഗ് സൈറ്റ് ആണ്  വിശ്വാസം വരുന്നില്ലെങ്കിൽ url നോക്കിയാൽ മതി .ഇവിടെ facebook id കൊടുത്താൽ എപ്പോ അക്കൗണ്ട്‌ ഹാക്ക് ആയി എന്ന്  ചോദിച്ചാൽ മതി.
 


PART  2 വിൽ  :  how to hack facebook account?
how to check your computer is hacked?
 എങ്ങനെ facebook അക്കൗണ്ട്‌ ഹാക്ക് ചെയ്യാം ?
എങ്ങനെയാണു  രാജ്യങ്ങൾ തമ്മിൽ ഉള്ള സൈബർ  യുദ്ധങ്ങൾ നടക്കുന്നത് ?
ഹാക്കിംഗ് കൊണ്ടുള്ള ഗുണങ്ങൾ എന്ത് ഹാക്കർമാർക്ക് ?
എങ്ങനെ  IP ADDRESS ട്രസ് ചെയ്യുക ?
എന്നതിനെ കുറിച്ച്  അടുത്ത പോസ്റ്റിൽ  വിവരങ്ങൾ  നല്കുന്നതാണ്

 ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും സൈബർ  യുദ്ധത്തെ കുറിച്ച്  തലകെട്ട് കൊടുത്തിട്ട്  ഹാക്കിങ്ങും ക്രാക്കിങ്ങും പറയുന്നോ എന്ന് അല്ലെ? . പണ്ട് മമ്മൂട്ടി കിങ്ങിൽ പറഞ്ഞ പോലെ  സൈബർ  യുദ്ധം എന്താണെന്നു അറിയണമെങ്കിൽ
"ആദ്യം ഹാക്കിംഗ് എന്തെന്ന് അറിയണം ഫിഷിംഗ്  എന്തെന്ന് അറിയണം "




പേടി തൊണ്ടന്മാർ
ധൈര്യം  ഉണ്ടെങ്കിൽ  കമന്റ്സ്  ഇട്ടു പ്പോാാ ?


3 comments:

  1. ingane okke undoooooooooooooooooooooo

    facebook id hack cheyyunnathu eppol paranjutharum

    ReplyDelete
  2. athinaanu njan kathu nilkunnathu

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം