Gallery

ഹലോ കൂട്ടുകാരെ ,
     ഞാൻ വലിയ ഫോട്ടോഗ്രാഫർ ഒന്നും അല്ല എങ്കിലും പലപ്പോയായി ഞാൻ എടുത്ത ഫോട്ടോകൾ ഫൈസ് ബുക്ക് ഓർക്കുട്ട് അങ്ങനെ പലേടത്തും പൊസ്റ്റിയിരുന്നു അതൊക്കെ ഇവിടെ നിങ്ങള്ക്ക് വേണ്ടി ഞാൻ ഇവിടെ പോസ്റ്റുന്നു ഇതെല്ലാം ഞാൻ എടുത്തത് തന്നെ . സ്വന്തമായി ഒരു ഒരു ക്യാമറയോ ക്യാമറയുള്ള മൊബൈൽ ഫോണോ ഉണ്ടെങ്കിൽ ആര്ക്കും ഫോട്ടോ കൾ എടുക്കാം അതിനു പ്രതേക ലൈസൻസ് എടുക്കേണ്ട പിന്നെ പണ്ട് എ ർ  റഹ്മാൻ പറഞ്ഞപ്പോലെ പാട്ടുപാടാൻ അറിയാത്ത ഞാൻ പലരും നിർബന്തിച്ചപ്പോൾ അങ്ങ് പാടി   ആ പാട്ട് സൂപ്പർ ഹിറ്റ്‌ . അതുപോലെ എന്റെ ഫോട്ടോയും സൂപ്പർ ഹിറ്റ്‌ അയാലോ ? പിന്നെ എന്റെ കൈയ്യിൽ സലര് ക്യാമറയും കാന്നോൻ 600 ഡി യും ഒന്നും ഇല്ല ഒള്ളത് ഒരു galaxy മൊബൈൽ പിന്നെ ഒരു Yashica  കമ്പനിയുടെ ഒരു 6mp ക്യാമറ ഉണ്ട് പക്ഷെ അവൻ ലെൻസ് പൂപ്പേൽ കയറി പണി മുടക്കി 2005 വാങ്ങിയതാ വയസു കുറെ ആയില്ലേ അതിനെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം ഏതായാലും ഫോട്ടോ ഇട്ടു തുടങ്ങാം


1.തുടക്കം വീടിന്റെ മുന്നിൽ നിന്ന് ആകട്ടെ ഞാൻ പകർത്തിയതിൽ  വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌  വീട്ടിന്റെ മുന്നിൽ ഉള്ള ഒരു ചെടി പേര് അറിയില്ല സുര്യകന്തി യുടെ കുടുംബമാണെന്നു തോന്നുന്നു അതോ മല്ലികയുടെയോ ?


2.ഇനി വീടിന്റെ മുന്നിൽ നിന്നും കാണുന്ന പാടത്തേക്കു ഇനി എത്രനാൾ ഇ പച്ചപ്പ്‌ കാണാൻ പറ്റും എന്ന് അറിയില്ല അത് കൊണ്ട് ആദ്യമേ പോസ്റ്റുന്നു 

3.ആർക്കാണ്‌ യാത്ര ഇഷ്ടമല്ലാത്തത് ഇനി നമുക്ക് മലമ്പുഴ വരെ ഒന്ന് പോകാം അവിടെ നിന്നും 2008 ൽ ഞാൻ എടുത്ത കുറച്ചു ഫോട്ടോകൾ കാണാം എനിക്ക് അന്ന് 14 വയസ്സ് ആണ് പ്രായം സുന്ദരമായ ഒരു സ്ഥലമാണ്‌ മലമ്പുഴ . കേരളത്തിൽ എവിടെയാ ഭംഗി കുറവ് അത് കൊണ്ടല്ലേ ലോകത്തിലെ മികച്ച സ്ഥലങ്ങളിൽ അൻപതാം സ്ഥാനം കേരളത്തിനു സയ്യിപ്പൻ മാർ നല്കിയത്  


4.മലമ്പുഴയിൽ നിന്ന് ജീവൻ പണയ പെടുത്തി എടുത്ത ചിത്രങ്ങൾ 

നിങ്ങൾ ഇത് വരെ കാണാത്ത കൂടുത ചിത്രങ്ങളു മായി ഞാൻ വീണ്ടും വരൂ അത് വരെ കംമെന്റിയും ഷെയർ ചെയ്തും സഹകരിക്കണമെന്ന് ഈ വിനീതാൻ അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു .......



2 comments:

  1. കൊള്ളാം ,, ഒരു നല്ല ഫോട്ടോ ഗ്രാഫര്‍ ആവാന്‍ കഴിയട്ടെ .

    ReplyDelete
  2. ചുമ്മാ പോസ്റ്റിയതാ നാട്ടിൽ ആയതു കൊണ്ട് നെറ്റിനു ഭയങ്കര ചാർജ് അതോണ്ട് പോസ്റ്റുകൾ അങ്ങനെ ഒന്നും ഇടാൻ കഴിഞ്ഞില്ല പിന്നെ മൊബൈലിൽ നിന്നും പൊസ്റ്റിയതാ

    ഫൈസൽക്ക അഭിപ്രായം പറഞ്ഞതിന് നന്ദി

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം