സ്കൂളിൽ പഠിക്കുന്ന കാലം . സ്കൂളിന് അടുത്തായി ഒരു പട്ടാള ക്യാമ്പ് ഉണ്ടായിരുന്നു .അവിടെയുള്ള ഗ്രൗണ്ടിൽ ആണ് പലസ്കൂളുകളുടെയും സ്പോർട്സ് നടന്നിരുന്നത് . ക്യാമ്പിനുള്ളിൽ ഒരു പാട് ഞാവൽ മരങ്ങൾ ഉണ്ടായിരുന്നു അതിൽ നിറയെ ഞാവൽ പഴവും .ക്യാമ്പിനു പിൻ വശത്ത് വീടുകൾ ആയിരുന്നു . ക്യാമ്പും വീടുകൾക്കും തമ്മിൽ ഒരു കമ്പി വേലി മാത്രമേ ഉണ്ടായിരുന്നു . ഗ്രാമപ്രദേശത്ത് ആയതിനാൽ വലിയ സെക്യൂരിറ്റി ഒന്നും ക്യാമ്പിനു ഉണ്ടായിരുന്നില്ല . ക്യാമ്പിൽ സ്പോര്ട്സ് ഉണ്ടാകുമ്പോൾ ക്യാമ്പിന്റെ ബാക്ക് സൈഡ് വഴി ക്യാമ്പിനു അകത്തു കടക്കുക ഞങ്ങളുടെ പതിവ് കലാ പരിപാടി ആയിരുന്നു . സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ക്ലാസ്സ് കട്ട് ചെയ്തായിരുന്നു ഈ നുയഞ്ഞു കയറ്റം .
അങ്ങനെ ഒരു ദിവസം ക്യാമ്പിൽ സബ്ജില്ല സ്പോർട്സ് നടക്കുന്നു എന്ന വിവരം ഞങ്ങൾ അറിഞ്ഞു. ക്ലാസ്സിൽ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന ഞങ്ങൾ ഇല്ലാത്തപ്പോൾ ക്ലാസ്സ് എടുക്കാൻ നല്ല സുഖമായിരിക്കും ടീച്ചർമാർക്ക് അതിനാൽ അവർ ആരും ഞങ്ങൾ എവിടെ എന്ന് ചോദിക്കാരില്ലായിരുന്നു . അങ്ങനെ ഞങ്ങൾ അഞ്ചു സുഹ്ർത്തുക്കൾ വൻ മാരകായുധങ്ങളുമായി പട്ടാളക്യാമ്പിലേക്കു നുയഞ്ഞു കയറി . മാരകായുധങ്ങൾ എന്തൊക്കെ എന്ന് അറിയണ്ടേ?. ഒരു കത്തി അതും തുരുമ്പുപിടിച്ചത്,ഒരു തളപ്പ് മരത്തിൽ വലിഞ്ഞു കയറാൻ പിന്നെ ഒരു വടിയും . മറഞ്ഞും ഒളിഞ്ഞും സ്പോർട്സ് നടക്കുന്ന ഗ്രൌണ്ട് വരെ എത്തി. കുറച്ചു നേരം വരുന്ന വഴിയിൽ ഉള്ള മാവിൽ നിന്നും എറിഞ്ഞു വീയ്ത്തിയ മാങ്ങയും കയി ച്ചു മതിലിൽ ഇരുന്നു .മാങ്ങ തിന്നതിന് ശേഷം മെല്ലെ ക്യാമ്പിനു പിൻവശത്ത് എത്തി ഞാവൽ മരത്തിനു എറിയാൻ തുടങ്ങി . വീഴുന്നത് പെറുക്കി എടുക്കുകയായിരുന്നു എന്റെ ജോലി . മറ്റുള്ളവർ എറിഞ്ഞു എറിഞ്ഞു വീഴ്ത്തുന്നത് കണ്ടു എനിക്കും ഒന്ന് ഏറിയണമെന്ന് തോന്നി വലിയൊരു കല്ലെടുത്ത് ഞാൻ ഞാവൽ മരത്തെ ലക്ഷ്യം വച്ച് ഒരേറു എറിഞ്ഞു . പക്ഷെ ആ ഏറു ഞാവൽ പഴത്തെ തൊടാതെ നേരെ ക്യാമ്പിൽ പട്ടാളം താമസിക്കുന്ന ഓടു മേഞ്ഞ ബിൽഡിംങ്ങിൽ ചെന്ന് വീണു .ഞങ്ങൾ നോക്കി നിൽക്കെ ആ ബിൽഡിംങ്ങിൽ നിന്നും മൂന്നു പട്ടാളക്കാർ പുറത്തിറങ്ങി . അവര് ചുറ്റും നോക്കി ഈ കാട്ടുമുക്കിൽ ആരാടാ നമ്മളെ ബോബ് എറിഞ്ഞത് .അവരിൽ ഒരുത്തൻ ചോദിച്ചു അപ്പോ മറ്റേ പട്ടാളകാരൻ പറഞ്ഞു അതു ആരോ കല്ല് എടുത്തു എറിഞ്ഞതാണ് .മൂന്നാമൻ ഞാവൽ മരങ്ങൾ നില്കുന്ന ഭാഗത്തേക്ക് നോക്കിയതും കുറ്റികാട്ടിൽ മറഞ്ഞിരിക്കുന്ന ഞങ്ങളെ കണ്ടതും ഒരുമിച്ച് ആയിരുന്നു . പടച്ചോനെ നമ്മളെ ഓര് കണ്ടെടാ എന്നും പറഞ്ഞു ഞങ്ങൾ ഓടി . ഞങ്ങളെ കണ്ട പട്ടാളക്കാർ ഞങ്ങൾക്ക് പിന്നാലെയും അവസാനം പട്ടാളം ജയിച്ചു . കമ്പി വേലി കടക്കുമ്പോൾ ഞങ്ങൾ അവരുടെ
പിടിയിൽ പെട്ടു . ഞങ്ങളെയും പിടിച്ചു കോർട്ട് മാർഷൽ ചെയ്യാനായി അവർ ക്യാമ്പിനുള്ളിലേക്ക് നടന്നു
ഞങ്ങളെ ക്യാമ്പ് ഓഫീസർക്കു മുന്നിൽ ഹാജറാക്കി . വിചാരിച്ച പോലെ ആയിരുന്നില്ല ഓഫീസർ മെലിഞ്ഞ ശരീരം ഉള്ള ഒരു സാധു മനുഷ്യൻ ആയിരുന്നു . അദ്ദേഹം ഞങ്ങളോട് ചോദിച്ചു ; നിങ്ങൾ ഇതു സ്കൂളിലെ യാ എന്തിനാ കല്ലെടുത്ത് എറിഞ്ഞത് അപ്പോൾ ഞങ്ങൾ പേടിച്ചു പേടിച്ചു പറഞ്ഞു ഞങ്ങൾ ഞാവൽ പഴത്തിനു കല്ലെടുത്ത് എറിഞ്ഞതാണ് സാർ . അപ്പോൾ ഓഫീസർ പറഞ്ഞു ഇനി മേലാൽ ആവർത്തിക്കരുത് ഞാവൽ മരത്തിനു എറിയരുത് താഴെ വീണത് മാത്രം പെറുക്കി എടുത്താൽ മതി അതും മെയിൻ ഗേറ്റ് വഴി മാത്രം വരുക മനസ്സിലായോ അദ്ദേഹം ഉറക്കെ പറഞ്ഞു. എന്നിട്ട് ഞങ്ങളെ ക്യാമ്പിലെ യുദ്ധത്തിനു ഉപയോഗിക്കുന്ന വസ്തുക്കൾ കാണിച്ചു തരാൻ ആ മറ്റു പട്ടാളക്കാരോട് പറഞ്ഞു ഇതായിരുന്നു ശിക്ഷ . എല്ലാം ചുറ്റി കണ്ടു ഞങ്ങൾ പുറത്തിറങ്ങി . പിന്നെ ഒരിക്കലും ഞങ്ങൾ ആ ക്യാമ്പിൽ കയറിയിട്ടില്ല .
No comments:
Post a Comment
നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം