ദി റോബോ
അവർ എല്ലാം നശിപ്പിച്ചു എല്ലാവരെയും കൊന്നു ഇനി ഞാൻ അവരെ'ഒരിക്കലും വെറുതെ വിടില്ല .ഞാൻ മരിച്ചാലും വേണ്ടില്ല എനിക്ക് ഈ ലോകത്തെ രക്ഷിക്കണം അയാൾ മരിച്ചു കിടക്കുന്ന ആയിരകണക്കിന് ആളുകൾ കിടയിലൂടെ തന്റെ വീട്ടിലേക്കു നടന്നു .വീട്ടിലേക്കുള്ള യാത്രയിൽ അയാൾ ചുറ്റുപാടും നോക്കി ഒന്നും തന്നെ ഇല്ല എല്ലാം ഞാൻ കാരണം ........ അയാൾ കരഞ്ഞുകൊണ്ട് പഴയ കാര്യങ്ങൾ ആലോചിച്ചു
പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ റോബോടിക് ഇൻസ്റ്റിറ്റുട്ടിൽ അദ്ധ്യാപകൻ ആയിരുന്ന കാലം. അമേരിക്കയിലെ പ്രതിരോധമന്ത്രാലയത്തിന്റെ ആവശ്യപ്രകാരം മിഷൻ റോബോ എന്നപേരിൽ ഒരു പ്രൊജക്റ്റ് ചെയ്യാൻ ആയിരുന്നു അത് . അഫ്ഗാനിസ്ഥാനിൽ ഉള്ള തീവ്രവാദികളെ അമർച്ച ചെയ്യാൻ മനുഷ്യരെ പോലെ പെരുമാറുന്ന ആർടിഫിഷൽ ഇന്റെലിജൻസ് സാധ്യത ഉള്ള റോബോട്ടുകളെ അമേരിക്കൻ പട്ടാളത്തിന് വേണ്ടി നിർമിക്കാൻ ആയിരുന്നു ആ മിഷൻ അങ്ങനെ നീണ്ട അഞ്ചു വർഷത്തെ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ ആ മിഷൻ പൂർത്തീകരിച്ചു.
അഫ്ഗാനിസ്ഥാൻ പാകിസ്താൻ അതിർത്തിയിലെ കാബൂൾ മലനിരകളിലെ താലിബാൻ കേന്ദ്രങ്ങളിൽ അത് പരീക്ഷിക്കുകയും വിജയകരമാകുകയും ചെയ്തു . അമേരിക്കൻ പട്ടാളത്തിന് എത്താൻ കഴിയാത്ത ഇടതെല്ലാം ഈ റോബോട്ടിന് എത്താൻ കഴിഞ്ഞു .
അങ്ങനെ ഒരു ദിവസം അമേരിക്കയുടെ പ്രതിരോധ മന്ത്രലയമായ പെന്റഗണിൽ നിന്നും വീണ്ടും അയാൾക്ക് ഒരു കാൾ വന്നു എത്രയും പെട്ടന്നു അവിടെ എത്തണമെന്ന് പുതിയ മിഷൻ തുടങ്ങാൻ വേണ്ടി യായിരുന്നു ആ കാൾ അങ്ങനെ അയാൾ പെന്റഗണ്‍ ആസ്ഥാനത്ത് എത്തി ചേർന്നു .
അമേരിക്കയുടെ എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും സെക്യൂരിറ്റികായി ഈ റോബോട്ട് കളെ നിയമികാനും ഒപ്പം ഇവർക്ക് സ്വന്തമായി ആശയ വിനിമയം നടത്താനും ഉള്ള ടെക്നോളജി കണ്ടുപിടിക്കുക അതായിരുന്നു രണ്ടാം മിഷൻ . രണ്ടു മാസത്തിനുള്ളിൽ ആ ടെക്നോളജി അയാളുടെ ശ്രമ ഫലമായി ഉണ്ടായി .
ഇപ്പോൾ അയാൾ അമേരിക്കയിൽ അറിയപെടുന്ന ഒരു വ്യക്തിയാണ് ലോകത്തെ എല്ലാ ടെക് മാഗസിനുകളും അയാളെ വയ്ത്തി
അങ്ങനെ ഇരിക്കുമ്പോൾ ഒരു നാൾ രാവിലെ നേരം പുലർന്നപ്പോൾ അണ് അയാൾ ആ വാർത്ത കണ്ടു ഞെട്ടിയത് !!!!!!!!!!!
ആ വാർത്ത ഇങ്ങനെ ആയിരുന്നു അമേരിക്കയിലെ പല സ്ഥാപനങ്ങളിൽ നിർത്തിയ സെക്യൂരിറ്റികളായി നിർത്തിയ റോബോട്ടുകൾ ഒരു മിച്ചു ജനങ്ങൾക്ക് നേരെ തിരിഞ്ഞിരിക്കുന്നു അവ നൂറു കണക്കിന് ആളുകളെ കൊന്നോടുക്കിയിരിക്കുന്നു അവ അമേരിക്കയുടെ പ്രധിരോധ ആസ്ഥാനം അയ പെന്റഗണ്‍ ലക്ഷ്യമാക്കി നീങ്ങുന്നു അവയ്ക്ക് സ്വന്തമായി ഉള്ള നെറ്റ്‌വർക്ക് ഉപയോഗിച്ച് ആണ് അവ ആശയ വിനിമയം നടത്തുന്നത്. അയാൾ ആലോചികുന്നത് അപ്പോയാണ് സ്വന്തമായിട്ട് ആലോചികാനും സ്വന്തമായിട്ട് കാര്യങ്ങൾ നടത്താനും ഉള്ള കഴിവ് കൊടുത്താൽ അവ നമുക്ക് നേരെ തിരിയും എന്നത് മൂന്നാം ലോക മഹായുദ്ധം അത് മനുഷ്യരാൽ നിർമിക്കപെട്ട റോബോട്ട്കളോട് ആകുമോ ? അയാൾ കാര്യങ്ങൾ കൂടുതൽ അറിയാൻ ടൌണ്‍ ലേക്ക് ഇറങ്ങിയതായിരുന്നു അപ്പോൾ അയാൾ ഞെട്ടി ന്യൂയോർക്കിൽ നിന്നും വെർജീനിയ സംസ്ഥാനത്തുള്ള പെന്റഗണ്‍ വരെ പോകുന്ന സൂപ്പർ ഹൈവേ 237 കിലോ മീറ്റർ ദൂരം ഉണ്ട് അതിനു . നിറയെ മനുഷ്യജഡങ്ങൾ ആയിരുന്നു അവ ആ വഴി യാണ് പോകുന്നത് . അവിടെ എത്തുന്നതിനു മുമ്പ് അവയെ തടയണം .അയാൾ ഇതെല്ലം ആലോചിച്ചു വീട്ടിലേക്കു നടന്നു അവിടെ അയാൾ മുമ്പ് രഹസ്യമായി തയ്യാറാക്കിയിട്ടുള്ള ലബോറട്ടറിയിൽ കയറി മണി കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവരുടെ നെറ്റ്‌വർക്കിലേക്ക് ഒരു റോങ്ങ് മെസ്സേജ് അയച്ചു അതോടെ അവ തമ്മിൽ തല്ലു കൂടി ആവർ അവിടെ അവസാനിച്ചു ആ മെസ്സേജ് അവരുടെ കൃതിമ ബുദ്ധി നഷിപ്പിക്കാൻ ശേഷി ഉള്ള ഒരു വൈറസ് ആയിരുന്നു അത് .........
[അറിയിപ്പ് ; തെറ്റുകളും കുറ്റങ്ങളും മാത്രം കമന്റ് ആയി ഇടുക കാരണം അതാണ് എനിക്ക് ഇഷ്ടം ]
ഇതേ ആശയങ്ങൾ പങ്കു വെക്കുന്ന ഹോളിവുഡ് സിനിമകൾ കണ്ടിട്ടുണ്ട്. നമ്മുടെ 'എന്തിരൻ' തന്നെ ഇത്തരമൊരു പ്രമേയമാണല്ലോ കൈകാര്യം ചെയ്യുന്നത്. കഥ അവതരിപ്പിച്ചതിലും പുതുമയോ ആകർഷണീയതയോ ഇല്ല.
ReplyDelete