രാജ്യങ്ങളിലൂടെ ......
PART .1
ബ്രൂണൈ
ലോകത്തിലെ തന്നെ ഏറ്റവും ചെറിയതും സമ്പന്നവുമായ ഒരു രാജ്യമാണ് ബ്രുണ. തെക്ക് കിഴക്കേ ഏഷ്യ യിലെ ബോർണിയ ദീപുകളിൽ പെട്ട ഒരു രാജ്യമാണ് ബ്രുണ . ബ്രുണ എന്ന വാക്കിനർത്ഥം സമാധാനത്തിന്റെ വാസസ്ഥലം എന്നാണ് .ഇവിടെ ഏകദേശം നാലു ലക്ഷം ജനങ്ങളെ ഉള്ളു . ബന്ദർ സെരി ഭഗവാൻ ആണ് ബ്രുണ യുടെ തലസ്ഥാനം .1984 ൽ ആണ് ഈ രാജ്യം ബ്രിട്ടനിൽ നിന്ന് സ്വതന്ത്രം നേടിയത് മലായ ,ബ്രുനെനിയൻ ഭാഷകളാണ് ഇവിടത്തുകാർ സംസാരികുന്നത് . .സുൽത്താൻ ഹസൊനൽ ബൊൽക്കിയ യാണ് ബ്രുണ യുടെ ഇപ്പോയത്തെ ഭരണാധികാരി .ഇസ്ലാമിക രാജഭരണമാണ് ഇവിടെ നിലനിൽകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭരണാധികാരി ആണ് ബ്രുണ സുൽത്താൻ .ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ എന്നാണ് ബ്രുണ സുൽത്താന്റെ കൊട്ടാരം . സുൽത്താന്റെ കൊട്ടാരത്തിന്റെ പേര് ഇസ്ത്താനാ നൂറുൽ ഈമാൻ എന്നാണ് . 5000 ഗസ്റ്റ്കൾക്ക് ഒരേ സമയം താമസികാവുന്ന താമസ സൗകര്യം ,110 കാർ ഗ്യരാജ് ,1500 ആളുകൾക്ക് നമസ്കരികാൻ സൗകര്യം ഉള്ള മുസ്ലിം പള്ളി അഞ്ചു സ്വിമ്മിംഗ് പൂൾ,51000 ബൾബുകൾ ഈ കൊട്ടാരത്തിൽ ഉണ്ട്,ഈ കൊട്ടാരത്തിന്റെ നിർമാണത്തിനു 1984 ൽ 1.4 BILLION അമേരിക്കൻ ഡോളർ ചെലവ് വന്നിട്ടുണ്ട്
ബ്രുണ സുൽത്താൻ
ബ്രുണയിലെ കൊട്ടാരം കൊട്ടാരത്തിന്റെ തനി സ്വര്ണം കൊണ്ട് നിര്മിച്ച മകുടവും കാണാം
ബ്രുണ മസ്ജിദ്
സ്വർണം കൊണ്ട് നിർമിച്ച സുൽത്താന്റെ വിമാനത്തിന്റെ അകം
സുൽത്താന്റെ ആഡംഭരത്തിന്റെ പേരിൽ ആണ് ബ്രുണ അറിയപെടുന്നത് തന്നെ .സ്വർണം ഒരു വീക്നെസ് അയ സുൽത്താന്റെ കാർ മുതൽ ഭക്ഷണം കഴിക്കുന്ന സ്പൂണ്‍ വരെ സ്വർണം കൊണ്ടാണ് നിർമിച്ചിരികുന്നത് . ലോകത്തിൽ ഏറ്റവും കൂടുതൽ ആഡംഭരകാറുകൾ ഉള്ളത് ബ്രുണ സുൽത്താന് ആണ് . ദിവസം ഒരു കാർ ഉപയോഗിക്കുകയാണ് എങ്കിൽ തന്നെ വീണ്ടും ആദ്യം ഉപയോഗിച്ച കാർ 15 വർഷത്തിനുശേഷം ഉപയോഗിച്ചാൽ മതി അത്രയ്ക്ക് ഉണ്ട് സുല്ത്താന്റെ കാർ ശേഖരം
സുൽത്താന്റെ കാറുകളിൽ ചിലത്
ലോകത്തിലെ ഏറ്റവും ഭംഗി ഉള്ള മുസ്ലിം പള്ളികളിൽ ഒന്നാണ് ബ്രുണ പള്ളി .20 BILLION DOLLARS ആണ് സുൽത്താന്റെ ആസ്തി .
ബ്രുണയുടെ പ്രധാനവരുമാന മാർഗം ഓയിൽ ഗ്യാസ് ഖനനം ആണ്
അപൂർവ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നവരാണ് ബ്രുണ ജനത .നദികളിൽ ഉയത്തി കെട്ടിയ വീടുകളിൽ ജീവിക്കുന്നവരാണ് ചിലർ . ഇതിനു ജല ഗ്രാമം എന്ന് പറയും .ആശുപത്രി സ്കൂൾ ഫയർ സ്റ്റേഷൻ പള്ളികൾ എല്ലാം അടങ്ങിയതാണ് ഒരു ജലഗ്രാമം
ജലഗ്രാമം
ഏകദേശം 35000 ആളുകൾ ആദിവസികുന്നുണ്ട് ഈ ജല ഗ്രാമങ്ങളിൽ .ഇവിടങ്ങളിൽ വീടുകൾ തമ്മിൽ മര പലകകൾ കൊണ്ട് നിർമിച്ച പാലങ്ങൾ കൊണ്ടാണ് ബന്ധിപ്പിചിരികുന്നത്
ജല ഗ്രാമങ്ങളെ പോലെ മറ്റൊരു അവസ വ്യവസ്ഥിതി ആണ് ലോങ്ങ് ഹൌസ് . ഒരു കുടുംബം മുഴുവനായും ഒരു വീട്ടിൽ തന്നെ താമസിക്കുന്നത് ആണ് ഈ വ്യവസ്ഥിതി നൂറോള്ളം ആളുകൾ ഒരു വീട്ടിൽ താമസികുന്നുണ്ടാകും
ലോങ്ങ് ഹൌസ്
സതാരണക്കാർ അപ്പാർട്ട്മെന്റ്കളിലും പണക്കാർ വില്ലകളിലും ആണ് താമസം
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം പൊതുജനങ്ങൾക്കു ബ്രുണ യിൽ സൗജന്യം ആണ്
ബ്രൂണെ ഖിസ്സ കൊള്ളാം
ReplyDeleteകൊള്ളാം നല്ല വായന തന്നു
ReplyDeleteവായനയ്ക്ക് നന്ദി
ReplyDelete