സംഭവം ഒന്ന്
ഞാൻ കോട്ടയം ജില്ലയിൽ ജോലി ചെയുന്ന സമയം . കോട്ടയത്ത് ഒരു മൊബൈൽ ഡിസ്ട്രീ ബ്യുസൻ സ്ഥാപനത്തിൽ ആയിരുന്നു എനിക്ക് ജോലി എനിക്ക് പരിച്ചയകാർ അയ ആരും അവിടെ ഉണ്ടായിരുന്നില്ല .പിന്നെ തനി മലപ്പുറം കാരനായ എന്റെ തനി മലപ്പുറം ഭാഷ അവര്ക്ക് മനസിലാകുന്നില്ല എന്നതാണ് സത്യം . ചിലപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ് അവിടെ ഉണ്ടാവുക സാതാരണ ഭക്ഷണം ഹോട്ടലിൽ നിന്നാണ് കഴികാര് റൂമിൽ അതിനുള്ള സജ്ജീകരണം ഒന്നും ഇല്ലായിരുന്നു .അങ്ങനെ ഒരുനാൾ രാവിലെ റൂമിൽ നിന്നും ജോലിക്ക് പോകാൻ വേണ്ടി പുറത്ത് ഇറങ്ങി നേരെ ടൌണിലേക്ക് അവിടെ എത്തിയപ്പോയാണ് ഞാൻ ആാ നഗ്ന സത്യം മനസ്സിലാക്കിയത് അന്ന് കണ്ണൂർ ഏതോ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു കേരളം മൊത്തം ഹർത്താൽ .ഞാൻ നേരെ ഭക്ഷണം കഴിക്കാൻ ആയി സ്ഥിരം പോകുന്ന ഹോട്ടൽ ലക്ഷ്യമാക്കി നടന്നു നടത്തത്തിനിടയിൽ ഞാൻ ആലോചിച്ചു . എനതിനാണീ വെട്ടും കുത്തും എന്തിനു ഹർത്താൽ സ്ഥിരം ജോലിക്ക് പോയില്ലെങ്കിൽ പട്ടിണി ആകുന്ന എത്ര കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഒരു ഹർത്താൽ നടന്നാൽ ഈ കൊല്ലപെട്ട ആളു തിരിച്ചു വരുമോ .അതിനെകാളും നല്ലത് ആ കൊല്ലപെട്ട ആളുടെ കുടുംബത്തിനു എന്തെങ്കിലും സഹായം ചെയ്യുന്നത് അല്ലെ .ഇതെല്ലം ആലോചിച്ചു ഹോട്ടൽ എത്തിയപ്പോൾ ഹോട്ടൽ അടവ് ആയിരുന്നു ഹർത്താൽ കാരണം . ഞാൻ റൂമിലേക്ക് തിരിച്ചു നടന്നു അപ്പോയെക്കും വിശപ്പ് എന്നെ പിടിച്ചിരുന്നു ഞാൻ ആലോചിച്ചു ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നപ്പോൾ ഇത്ര വിശപ്പെങ്കിൽ ദിവസങ്ങളോളം ഭക്ഷണം കഴികാതെ ജീവിക്കുന്ന എത്ര പേരുണ്ട് ഈ നാട്ടിൽ . പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട് ആഫ്രിക്കയിലെ നൈജർ എന്ന രാജ്യത്തു പട്ടിണി കിടന്നു ആയിരത്തോളം ആളുകൾ മരിച്ചത്. അള്ളാഹു എല്ലാവര്ക്കും വേണ്ട പണവും എല്ലാം ഭൂമിയിൽ അവൻ മനുഷ്യർക്ക് വേണ്ടി നല്കി പക്ഷെ അവസാനം അത് ചിലരുടെ കൈളിൽ മാത്രം ചെന്ന് എത്തി അതാണ് കാരണം .ഭൂമിയിൽ ഉള്ള എല്ലാ മുതലാളിമാരും,കണക്കു പ്രകാരം ഉള്ള പണം ദർമ്മം നൽകിയാൽ ഈ ഭൂമിയിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ല എന്നുള്ളത് പരമാർത്ഥം ഇതെല്ലാം ആലോചിച്ചു ഞാൻ ഉറക്കത്തിലേക്കു വീണു .
വിശപ്പ് സഹിക്കാൻ വയ്യാതെയാണ് ഞാൻ ഉറക്കം എണീത്തത് കുടിക്കാൻ പോലും ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥ ഞാൻ ആരോട് ഭക്ഷണം ചോദിക്കും എനിക്ക് ആരെയും പരിചയം ഇല്ല .അങ്ങനെ വിശന്നു ഇരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നു എന്നോട് പറഞ്ഞു നിന്നെ ഞാൻ എന്നും ഹോട്ടലിൽ പോകുമ്പോൾ കാണാറുണ്ട് ഇന്ന് ഹർത്താൽ ആയതു കൊണ്ട് ഹോട്ടൽ അടവാണ് അല്ലെ ഇന്നൊന്നും കഴിക്കാൻ കിട്ടിയില്ലേ വാ എന്റെ കൂടെ വാ .ആദ്യം മടിച്ചു നിന്നെങ്ങിലും ഞാൻ അയാളുടെ പിന്നാലെ നടന്നു . അയാൾ നടന്നു എത്തിയത് അയാളുടെ വീട്ടില് ആയിരുന്നു അയാൾ എനിക്ക് ഭക്ഷണം തന്നു ഭക്ഷണം കഴിച്ചു .അയാൾക്ക് നന്ദി പറഞ്ഞു തിരിച്ചു റൂമിലേക്ക് നടന്നു.
മനസ്സില് അല്ലാഹുവിനെ സ്തുതിച്ചു
സംഭവം രണ്ട്
അഞ്ചു വർഷങ്ങൾക്കു മുമ്പ് ദുബൈയിൽ നിന്ന് കോഴിക്കോട് എയർ പോർട്ടിൽ പോകുന്ന എയർ ഇന്ത്യ വിമാനം ചെക്ക് ഇന് കഴിഞ്ഞു വിമാനത്തിൽ കയറി വിമാനം റണ്‍വേ യിൽ കടന്നെതും എന്തോ എഞ്ചിൻ പ്രോബ്ലം വിമാനം തിരിച്ചു പാർക്ക് ചെയ്തു യാത്രകരെ എല്ലാം ദുബായ് എയർ പോർട്ടിൽ അണ്ടർ ഗ്രൌണ്ടിലെ ഒരു റൂമിൽ ആക്കി എയർ ഇന്ത്യ അധിക്ര്തർ മടങ്ങി എട്ടു മണികൂര് സമയത്തോളം ഒരാളും തിരിഞ്ഞു നോകിയില്ല .അപ്പോയെക്കും എല്ലാവരെയും വിശപ്പും ദാഹവും പിടികൂടിയിരുന്നു .എട്ടു മണിക്കൂർ കഴിഞ്ഞു എയർ ഇന്ത്യ അധിക്ര്തർ ഭക്ഷണവും വെള്ളവുമായി വന്നു .അപ്പോൾ കണ്ടത് മറ്റൊന്ന് ആയിരുന്നു ഭക്ഷണവും വെള്ളവും കിട്ടാൻ അടിയും പിടിയും .ഗൾഫിലെയും നാട്ടിലെയും വമ്പൻ ബിസിനസ് കാർ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു .ആ എട്ടു മണികൂര് സമയം കൊണ്ട് ഞങ്ങൾ എല്ലാം ഒന്ന് പഠിച്ചു പണത്തിനു വിലയില്ലാതാകുന്ന നിമിഷങ്ങൾ ഒരുപാടുണ്ട് എന്ന് .
എല്ലാം പണം കൊണ്ട് നേടാൻ ശ്രമികുന്നവർക്ക് പണത്തിനു വെറും കടലാസ് കഷണത്തിന്റെ വില പോലും ഇല്ലാത്ത സമയം ഉണ്ട് എന്നൊരു മുന്നറിയിപ്പ് ആകട്ടെ എന്റെ ഈ അനുഭവം
പണത്തിനും പണക്കൊഴുപ്പിനുമെല്ലാം ഒരു പുല്ലിന്റെ വില പോലുമില്ലാത്ത സന്ദർഭങ്ങൾ മിക്കവരുടെയും ജീവിതത്തിൽ ഉണ്ടാവാറുണ്ട്. അത്തരം നിമിഷങ്ങളിൽ ഇതുപോലൊയൊക്കെ തന്നെ ചിന്തിക്കുമെന്തിലും പാലം കടന്നാൽ പതുക്കെ 'കൂരായണ' വിളിയുടെ പിന്നാലെ പോകുന്നവരാണല്ലോ നാമൊക്കെ.
ReplyDeleteഒരുപാട് അക്ഷരത്തെറ്റുകളുണ്ട്. (ഡിസ്ട്രീ ബ്യുസൻ, പരിച്ചയകാർ, സാതാരണ, ....). ധാരാളം വായിക്കൂ.