Wednesday, March 26, 2014

ഇക്കാകന്റെ വരവും കാത്ത്

          

                         അർദ്ധ രാത്രി 12 മണി  എന്തോ ദുസ്വപ്നം കണ്ടു ഞെട്ടി എണീറ്റതായിരുന്നു ഞാൻ പെട്ടന്നു ബെഡിൽ ഉണ്ടായിരുന്ന മൊബൈൽ റിംഗ് ടോണ്‍  അടിച്ചു  കാൾ അറ്റൻഡ് ചെയ്തു മറ്റേ തലയ്ക്കൽ നിന്ന് അയൽ  വാസിയായ മജീദ്‌ക്ക നീ പെട്ടന്നു എന്റെ വീട്ടിലേക് വരണം   ഞാൻ ചോദിച്ചു എന്താ മജീദ്‌ക്ക പ്രശ്നം എല്ലാം വന്നിട്ട് പറയാം വീട്ടിൽ ആരും അറിയണ്ട നീ പെട്ടന്നു വാ നമുക്ക് ഒരിടം വരെ പോകണം. ഞാൻ വേഗം മജീദ്‌ ക്ക ന്റെ വീട്ടിലേക്ക് ഓടി ആ പാതിരാത്രിയിൽ എന്താണ് കാര്യം എന്നറിയാതെ പേടിച്ചു ഓടിയ എനിക്ക് മജീദ്‌ ക്ക ന്റെയും എന്റെ യും വീടിനു ഇടയ്കുള്ള  മതിലുകളും കുറ്റിക്കാടുകളും ഒരു പ്രശ്നം അല്ലായിരുന്നു .അങ്ങനെ മജീദ്‌ ക്കന്റെ വീട്ടിൽ ഞാൻ എത്തിയപ്പോൾ എന്റെ മറ്റൊരു അയൽ വാസിയായ ജമാൽ ക്കയും  ഉണ്ടായിരുന്നു . മജീദ്‌ ക്ക പറഞ്ഞു പോകാം ഞാൻ ചോദിച്ചു എങ്ങോട്ട് അത് വഴിയെ പറയാം ജമാൽ ക്ക യാണ് അത് പറഞ്ഞത് . മനസ്സിൽ എന്തോ സംഭവിച്ചിരിക്കുന്നു എന്താണ് അത് ഞാൻ ആലോചിച്ചു നേരെ ജമാല്ക്കന്റെ കാറിലേക്ക് അവിടുന്ന് നേരെ ദേശിയ പാത പോകുന്ന  മൂന്നും കൂടിയ വഴിയായ ടൌണ്‍ ലേക്ക് അവിടെ എത്തിയപ്പോൾ ആരൊക്കെയോ അവിടെ ആരെയോ കത്ത് നില്കുന്നു ഞാൻ അവിടെ എല്ലാവരെയും നോക്കി   തനിക്കു പരിജിതമായവർ അല്ലാത്തവർ എല്ലാവരും എന്തൊക്കെയോ പറയുന്നു  .ഞാൻ മജീദ്‌ ക്കനോട് കാര്യം തിരക്കി . മജീദ്‌ ക്ക  മടിച്ചു മടിച്ചു എന്നോട്  കാര്യം പറഞ്ഞപ്പോൾ തനിക്കു എന്തോ ആയപോലെ തലകറങ്ങുന്നു  ഞാൻ കാറിലേക്ക് കയറി.
                                 
  അതെ തന്റെ  സഹോദരിയും ഭർത്താവും   അവരുടെ കൂടെ സഹോദരി ഭർത്താവിന്റെ സുഹ്ർത്തുക്കളും അവരുടെ ഭാര്യമാരും എല്ലാവരും കൂടി  ഒരു വിനോദയാത്ര പോയതായിരുന്നു അവർക്ക് എന്തോ സംഭവിചിരിക്കുന്നു . തന്റെ മനസ്സിലൂടെ എന്തല്ലമോ ഓടി മറഞ്ഞു . യാ ആള്ളാഃ  തന്റെ സഹോദരിക്കും ഭർത്താവിനും  ഒന്നും സംഭവിക്കരുതെ  എന്ന് ഞാൻ മനസ്സിൽ  അല്ലാഹുവിനെ വിളിച്ചു
                                                                      പെട്ടന്നു  ദേശിയ പാതയിലെ കൂരിരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒരു ടൂറിസ്റ്റ് ബസ്‌ പഞ്ഞുവന്നു  റോഡ്‌ അരികിൽ പാർക്ക്‌ ചെയ്തു . എല്ലാവരും ആ ബസിനു അടുത്തേക്ക് ഓടി അടുത്തു ബസില്നിന്നും ഓരോരുത്തർ ആയി ഇറങ്ങി എല്ലാവരുടെ മുഖത്തും ദുഃഖം മാത്രം അതിൽ തന്റെ സഹോദരിയും ഉണ്ടായിരുന്നു പക്ഷെ ആ ബസിൽ അവരുടെ കൂടെ പോയ അവരുടെ ഭർത്താകന്മാരിൽ രണ്ടു പേർ മാത്രമേ ആ ബസിൽ ഉണ്ടായിരുന്നുള്ളു .
                                       എല്ലാവരെയും വീട്ടിലാക്കിയ ശേഷം ഞങ്ങൾ അവരുടെ കൂടെ വന്ന  ആ രണ്ടു പുരുഷന്മാരോട് കാര്യം തിരക്കി
                                                              അവർ ഇടുക്കി പവർ ഹൌസ് കാണാൻ പോകവേ വഴിയിൽ കണ്ട ഒരു പാറ കൂട്ടം നിറഞ്ഞ ഒരു അരുവിയിലേക്ക് ഇറങ്ങി ഒപ്പം തന്റെ അളിയനായ ഹിശാമും പക്ഷെ നീന്തൽ അറിയാതിരുന്ന ഹിഷാം ആ അരുവിയിലെ വെള്ള പാച്ചിലിൽ ഒലിച്ചു പോയി യാ അല്ലഹ്  ഞാൻ ഉറക്കെ വിളിച്ചു ഭോദരഹിതനായി ഞാൻ  നിലത്തു വീണു . അവർ എന്നെ താങ്ങി  എടുത്തു കാറിൽ കിടത്തി കുറച്ചു കഴിഞ്ഞു എനിക്ക്  ബോധം തിരിച്ചു കിട്ടി ഞാൻഎന്റെ അളിയനെ കുറിച്ച് ആലോചിച്ചു .

                                                ഉപ്പയ്ക്കും ഉമ്മയ്ക്കും ഏക മകൻ ചെറുപ്പം മുതൽ എങ്ങോട്ടും  വിടാതെ വളർത്തി  പഠനത്തിനു ശേഷം ഉപ്പ ജോലി ചെയുന്ന അബുദാബിയിലെ അതെ കമ്പനിയിൽ  ജോലി ശരിയാക്കി വിദേശത്ത് കൊണ്ട് പോയി . രണ്ടു വര്ഷത്തിനു ശേഷം നാട്ടിൽ വന്നു   ഒപ്പം പഠിച്ചു വളർന്ന കൂട്ടുകാരിയുമായ എന്റെ സഹോദരിയെ വിവാഹം കഴിച്ചു കൊടുത്തു.
ഞങ്ങള്ക്ക് എല്ലാവര്ക്കും അവനെ ചെറുപ്പം മുതൽ അറിയാമായിരുന്നു  വിവാഹം കഴിഞ്ഞു  20 ദിവസത്തിന് ശേഷം വീണ്ടും ഗള്ഫിലേക്ക് . പിന്നെ ഒരു  വർഷം ഗൾഫിൽ . ഒരു വര്ഷത്തിനു ശേഷം നാട്ടിൽ എത്തിയിട്ട് മൂന്നു ദിവസം ആയിട്ടെ ഉള്ളു  കൂട്ടുകാർ നിർബന്ദിച്ചു കൊണ്ട് പോയതായിരുന്നു  . അവർ ഒരിക്കലും കരുതിയിരുന്നില്ല അവനെ തങ്ങൾ ഇങ്ങനെ ഒരു അപകടത്തിലേക്ക് ആണ് കൊണ്ട് പോകുന്നത് എന്ന് . അങ്ങനെ മുന്നാറിലേക്ക് അവർ യാത്ര തിരിച്ചു പോകുന്നതിനു കുറച്ചു മുമ്പ് ആണ് ഗൾഫിൽ നിന്ന് അളിയൻ വിട്ട പാർസൽ വീട്ടിൽ എത്തിയത് . കൊച്ചു അനുജത്തി പാർസൽ പൊളിക്കാൻ പറഞ്ഞപ്പോൾ അവളോട്‌ അവർ പറഞ്ഞു ഞാൻ വന്നിട്ട് പൊളിക്കാം നിനക്ക് ഉള്ള കളിപാട്ടം അതിൽ ഉണ്ട് എന്ന്  .
                                                                   
                                                            മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ആ അരുവിയിലെ ഒരു പാറ കെട്ടിനുള്ളിൽ നിന്നും അവരുടെ മ്ർദദേഹം കിട്ടി  ഇടുക്കിയിൽ നിന്ന് നാട്ടിൽ എത്തിച്ചു അപ്പോയെക്കും വീട്ടിൽ എല്ലാവരും മരണ വിവരം അറിഞ്ഞിരുന്നു കൂട്ടകരച്ചിൽ ആയിരുന്നു ആംബുലൻസ് വീട്ടിൽ എത്തിയപ്പോൾ നാട്ടുകാരും കൂട്ടുകാരും അപ്പോയെക്കും മരണ വിവരം അറിഞ്ഞു എത്തിയിരുന്നു   മ്ർദദേഹം കിട്ടും വരെ ഹോസ്പിറ്റലിൽ  ചികിത്സയിൽ അണ് എന്നാണ് വീട്ടുകാരെയും നാട്ടുകാരെയും തിരച്ചിലിന് പോയവർ അറിയിച്ചിരുന്നത് . ആംബുലൻസിൽ നിന്നും  മ്ർദദേഹം നേരെ വീട്ടിലേക്കു കയറ്റി ഉപ്പയെയും ഉമ്മയെയും കാണിച്ച ശേഷം    ആയിരകണക്കിന് ആളുകളുടെ അകമ്പടിയോടെ മഹല്ല് കബർസ്ഥാനിലേക്ക്. മയ്യിത്ത് നമസ്കാരത്തിന് ശേഷം മഹല്ല് പള്ളിയിൽ കബർ അടക്കി എല്ലാവരും  തിരിച്ചു മടങ്ങി. അപ്പോയും ആവീടിന്റെ പടിക്കൽ മൂന്നര വയസുമാത്രം പ്രായമുള്ള കൊച്ചനുജത്തി തന്റെ കളിപാട്ടം പാര്സലിൽ നിന്ന് എടുത്തു തരാൻ ഇക്കാക വരുമെന്ന  പ്രതീക്ഷയോടെ നില്പുണ്ടായിരുന്നു.
                                                           
                                                         
  

5 comments:

  1. ഒന്നൂടെ ശരിയാക്കാം
    ഇത് അനുഭവമാണോ...?

    ReplyDelete
  2. മറക്കാന് കഴിയില്ല എന്റെ കൂട്ടുകാരന് സമീറിനെ

    ReplyDelete
  3. മരണം വരെ മറകില്ല

    ReplyDelete
  4. മരണമൊരു കോമാളിയെന്നത്
    എത്ര സത്യം!...rr

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം