Saturday, March 8, 2014

അടർന്നു വീണ റോസ് പൂവ്

{തെറ്റുകൾ  കമന്റ്സ് ആയി ഇടുക }               

   രാവിലെ തന്റെ മൊബൈല്‍ ന്റെ  റിംഗ് ടോണ്‍  കേട്ടാണ് അയാള്‍ ഉന്നര്‍ന്നത്‌ . നാട്ടില്‍ നിന്ന് ഉമ്മയാണ്‌. അയാള്‍ കാള്‍ അറ്റന്‍ഡ്  ചെയ്തു മറ്റെ തലയ്ക്കൽ നിന്ന് ഉമ്മാന്റെശബ്ദം നീഎപ്പോയാഅവിടുന്ന്കയറുന്നത്ഞങ്ങള്‍  എപ്പോയാ എയര്‍ പോര്‍ട്ടില്‍ വരേണ്ടത് . അയാള്‍ പറഞ്ഞുഞാന്‍അങ്ങ്എത്തികൊള്ളാം ഇതു  കേട്ട ഉമ്മ അയാളോടു പറഞ്ഞു പറ്റില്ല ഞങ്ങൾ കാറുമായി എയർപോർട്ടിൽ വരും എത്ര നാളായിട്ട് വരികയാ നീ .എന്നാൽ ശരി അയാൾ കാൾ കട്ടുചെയ്തു  . അയാള്‍ വീണ്ടും ബെഡ് ലേക്ക് വീണു . 

                                                   അയാള്‍ ആലോചിച്ചു താനിപ്പോള്‍ഗള്‍ഫില്‍വന്നിട്ട് 6 വര്‍ഷമായി . ഇതിനിടയ്ക്ക്ഒരുപ്രാവശ്യംപോലും നാട്ടിലേക്കുപോയിട്ടില്ല . ഇത് തന്നെ ഉമ്മാന്റെ നിര്‍ബന്ധം കൊണ്ടാണ്. ലോകത്തില്‍ആരെവിഷമിപ്പിച്ചാലും തന്റെ മാതാപിതാക്കളെ വിഷമിപ്പികരുത് എന്നാണല്ലോ . അത്കൊണ്ട് ഉമ്മാന്റെ അവസാനത്തെ അടവ്പ്രയോഗത്തില്‍ അയാള്‍നാട്ടില്‍ വരാന്‍സമ്മതിച്ചത്. ഉമ്മ ഫോണിലൂടെ   പറഞ്ഞു നിൻറെ ഉപ്പാന്റെ മയ്യിത്ത് കാണാൻ നിനക്ക് കഴിഞ്ഞില്ല  എന്റെ മരണത്തിനു മുമ്പ്  നിന്നെ എനിക്ക് കാണാന്‍  കഴിയുമോ. ശരിയാണ് തന്റെ ഉപ്പ മരിച്ചപ്പോൾ തനിക്കു നാട്ടിൽ പോകാൻ കഴിഞ്ഞില്ല . തന്റെ ഖഫീൽ യൂറോപ്പിൽ പോയതായിരുന്നു ഏതായാലും നെന്തുപെറ്റ മാതാവിന്‍ കല്പാടില്‍ ആണ്സ്വര്‍ഗം എന്നാണല്ലോ?  പിന്നെ ഒപ്പം  ഗള്‍ഫില്‍ ജോലി ചെയ്യുന്ന വരുടെ നിർഭന്ദം  ഇതെല്ലം  ആണ് നാട്ടിലേക്ക് വരാന്‍ അയാളെ തോന്നിപിച്ചത് പക്ഷെ നാട്ടില്‍ എത്തിയാല്‍ പഴയ ഓര്‍മ്മകള്‍ തന്നെ വേട്ടയാടും എന്ന്ഉറപ്പുള്ളത് കൊണ്ടാണ് അയാള്‍ നാട്ടിലേക്കു വരാതെ ഇത്രയും കാലം ഗൾഫിൽ നിന്നത് . ഒരുകണക്കിന് ഉമ്മ മുന്കയ്യ് എടുത്താ തന്നെ ഈ ഗള്‍ഫില്‍ എത്തിച്ചത് ഇപ്പൊ അതെ ഉമ്മ തന്നെ നാട്ടിലെത്തിക്കാന്‍ കഷ്ടപെടുന്നതും  അയാളുടെ അടുത്തുനിന്നു ആരുപോയാലും അവരോടൊക്കെ ഉമ്മ കരഞ്ഞു പറയും അവനെ അവനെ എങ്ങനെയും നിങ്ങൾ  നാട്ടിലേക്കു വരാൻ  സമ്മതിപ്പിക്കണം  .  ഉമ്മ മനസ്സില്‍ ഒന്ന് കൂടി കാണുന്നുണ്ട് തന്റെ വിവാഹം. അതിനാണ് ഉമ്മ ഇത്രകഷ്ടപെടുന്നത് .ഏതു മാതാപിതാക്കളാണ് മക്കൾ  നന്നായി  കാണാന്‍ ആഗ്രഹിക്കാത്തത്  . ഇതെല്ലം ആലോചിച്ചു നിന്ന് സമയം പോയത് അയാള്‍ അറിഞ്ഞില്ല  ദുബൈയിലെ പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് അയാള്‍ ബെഡില്‍ നിന്നും എണീറ്റത് .  കുളിച്ചു ഫ്രഷ്‌ ആയി അയാൾ പള്ളിയിലേക്ക് നടന്നു
                        സുബഹ്  നമസ്കാരത്തിന് ശേഷം  തന്റെ  കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ചു പള്ളിയിൽ വച്ചു കണ്ട മറ്റു പരിച്ചയക്കാരോടെല്ലാം നാട്ടിൽ പോകുന്ന വിവരം പറഞ്ഞു  . അയാൾ തന്റെ റൂമിലേക്ക്‌ തിരിച്ചു   നടന്നു ദുബൈ  എത്ര മാറിയിരിക്കുന്നു  താൻ  വരുമ്പോൾ  ഉള്ളതിനേക്കാൾ കൂടുതൽ  എത്ര എത്ര  ബില്ടിങ്ങുകൾ   എത്ര വലിയ റോഡുകൾ   അള്ളാഹു ഭൂമിക്കടിയിൽ നിന്നും അവര്ക്കുള്ള   വരുമാനം കൊടുത്തു . അതും സായിപ്പന്മാർ ഇവിടം വിട്ടു പോയതിനു ശേഷം     അല്ലെങ്കിൽ ഒരിക്കലും  ദുബൈ എന്ന നഗരം   ബ്രിട്ടീഷ്‌  അദീനതയിൽ നിന്ന് മോചിതമാകുമായിരുന്നില്ല  അള്ളാഹു എത്ര പരമ കാരുണ്യവാൻ  . ഇതെല്ലം  ആലോചിച്ചു അയാൾ റൂമിൽ എത്തിയത് അറിഞ്ഞില്ല . റൂമിൽ  സഹപ്രവർത്തകർ തന്റെ പെട്ടി എല്ലാം  കേട്ടിവയ്കുകയായിരുന്നു രാവിലെ എട്ടു മണിക്ക് ആണ്  ദുബൈ കാലിക്കറ്റ്‌  എമിരേറ്റ്സ് എയർ ലൈൻ  ന്റെ വിമാനം  നാട്ടിൽ  ഉച്ചയ്ക്ക് ശേഷം മാത്രമേ എത്തൂ  അങ്ങനെ  അയാൾ ഡ്രസ്സ്‌ മാറി   എല്ലാവരോടും യാത്ര പറഞ്ഞു  എയർ പോർട്ടിൽ ലേക്ക്  പുറപെട്ടു   . റൂമിൽ നിന്ന് 45 മിനിറ്റ്സ് വേണം എയർപോർട്ടിൽ എത്താൻ . ആദ്യമായി ദുബായ് കാണുന്ന അളിനെപ്പോലെ പുറത്തെ കാഴ്ച്ചകൾ കണ്ടു അയാൾ ഇരുന്നു . കാർ എയർപോർട്ടിൽ എത്തി കാറിൽനിന്നു ഇറങ്ങി നേരെ  എയർപോർട്ട് ന്റെ അകത്തേക്ക് . എയർപോർട്ട് ന്റെ അകത്തു  എത്തിയതും അയാൾ അത്ഭുദം കൂറി താൻ വന്നപ്പോൾ ഉള്ള എയർപോർട്ട് തന്നെ ആണോ ഇത് ? മാറ്റങ്ങൾ എല്ലായിടത്തും സംഭവിച്ചു പക്ഷെ തന്റെ മനസ്സിന് ഏറ്റ മുറിവിനു മാത്രം മാറ്റമില്ല.അതിപ്പോയും ഉണങ്ങാതെ കിടക്കുന്നു .     ചെക്ക്‌ ഇന്  ചെയ്തു  എയർപോർട്ട് ൻറെ അകത്തേക്ക്  പിന്നെ അവിടെ നിന്നും വിമാനത്തിന്റെ അകത്തേക്ക് .  മെല്ലെ  അയാൾ ഉറക്കത്തിലേക്കു വീണു പെട്ടന്നു എന്തോ കണ്ടു പേടിച്ചപോലെ അയാൾ  ഞെട്ടി എണീറ്റു  അതെ അവൾ വന്നു എന്റെ സ്വപ്നത്തിൽ എന്റെ സാദിയ. അവൾ വന്നു എന്നോട്   പറഞ്ഞു നിങ്ങൾ എന്നെ കാണാൻ വരുന്നു അല്ലെ . കുറച്ചു ദിവസമായി ഇത് സ്ഥിരമായി അയാൾ കാണാറുണ്ടായിരുന്നു  അവൾ  സ്വപ്നത്തിൽ  വന്നു  അയാളോട് ചോദിക്കും നിങ്ങൾ എന്നാണ് നാട്ടിലേക്കു എന്നെ കാണാൻ വരുന്നത് . അയാൾ  തന്റെ പയയ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി.

              അതെ എന്റെ സാദിയ . ഞങ്ങൾ രണ്ടാല്ലായിരുന്നു ഞങ്ങൾ ഒന്നായിരുന്നു . ഞങ്ങൾ ഓർമ വച്ച കാലം മുതൽ ഒപ്പം കളിച്ചതും പഠിച്ചതും എല്ലാം അയാളുടെ മനസ്സിലേക്ക് ഓടിയെത്തി . ചെറു പത്തിലെ ഇഷ്ടപെട്ടിരുന്നവർ സാദിയയും സാബിതും അവരുടെ സ്നേഹം കണ്ടു പലകൂട്ടുകാരും അസൂയ പൂണ്ടിട്ടുണ്ട് . വലിയവർ തന്നെ പറയുമായിരുന്നു സാദിയയെ പോലെയും സാബിത് നെ പോലെയും ആകണം
കൂട്ടികൾ ഒരിക്കലും അവർ വഴക്ക്  കൂടിയിട്ടില്ല .ഒരു ദിവസം പോലും അവർക്ക് കാണാതിരിക്കാൻ കഴിഞ്ഞിരുന്നില്ല  അങ്ങനെ കാല ചക്രം പിന്നെയും കറങ്ങി ഇപ്പോൾ തങ്ങള്ക്ക് പ്രായമായി പക്ഷെ അവരറിയാതെ അവരുടെ കൂട്ട്  പ്രണയമായി വളർന്നിരുന്നു . തങ്ങൾക്കു  ഒരിക്കലും പിരിയാൻ കഴിയില്ല എന്ന് അവർക്ക് മനസ്സിലായി തുടങ്ങിയിരുന്നു മരണത്തെ പോലും അവരെ പിരിക്കാൻ കഴിയില്ല എന്ന് അവർക്ക് നല്ല ഉറപ്പുണ്ടായിരുന്നു  ഇത് മനസ്സിലാക്കിയ  സാദിയയുടെ ഉപ്പ അബൂബക്കറും  സബിത്ന്റെ ഉപ്പ ഉസ്മാനിക്കയും അവരുടെ വിവാഹം നടത്തണമെന്ന് തീരുമാനിച്ചു അങ്ങനെ അവരുടെ  വിദ്യാഭ്യാസത്തിന് ശേഷം അവരുടെ വിവാഹം നടത്താമെന്ന് വീട്ടുകാർ  ഉറപ്പിച്ചു  .
                   
                                     അതെ അന്ന് ഒരു ഇരുണ്ട ദിനമായിരുന്നു കോളേജിൽ നിന്നു വീട്ടിലേക്കുള്ള   യാത്ര യിൽ  താനും സാദിയയും സഞ്ചരിച്ച  ബൈക്ക് ലെവൽ ക്രോസ് കടക്കവേ സമയം മാറിവന്ന  ഒരു ട്രെയിൻ ഇടിച്ചു അവരുടെ ബൈക്ക് ആകാശത്തേക്ക് പറന്നു പൊങ്ങി ഇത് മാത്രമേ തനിക്കു ഓർമയുള്ളൂ പിന്നെ ഹോസ്പിറ്റലിൽ ഒരുമാസത്തോളം തന്റെ ഒരുകാലിനും കയിനും ഉള്ള പരിക്ക് കാരണം   കിടക്കേണ്ടി വന്നു ഇതിനിടയ്ക്ക്  താൻ സാദിയയെ ചോതി കുമ്പോൾ എല്ലാം തന്റെ ഉമ്മയും ഉപ്പയും മറ്റു കാര്യങ്ങൾ പറഞ്ഞു വിഷയം മാറ്റു കയായിരുന്നു  ചെയ്തിരുന്നത് അങ്ങനെ ഇരിക്കെ ഒരു ദിവസം തന്റെ കൊച്ചു അനുജത്തി യിൽ നിന്നും താൻ ആ സത്യം  മനസ്സിലാക്കി തന്റെ സാദിയ എന്നെന്നേക്കുമായി ഈ ലോകത്തിൽനിന്നു   മരണമില്ലാത്ത മറ്റൊരു ലോകത്തേക്ക്  പാറിപറന്നു  പോയിരിക്കുന്നു .തന്നെ കൂട്ടാതെ ആദ്യമായി അവൾ പോയിരിക്കുന്നു  ഇതറിഞ്ഞ ശേഷം
  ഉണില്ല ഉറക്കമില്ല താൻ ബ്രന്തനെ  പോലെയായി  അവസാനം ഉമ്മ യും ഉപ്പയുടെ അനുജൻ മാരും ചേര്ന്നാണ് തന്നെ ഈ ദുബൈയിൽ എത്തിച്ചത് എങ്ങനെയും തന്നെ പഴ യ ജീവിതത്തിലേക്ക് തിരിച്ചു  കൊണ്ടുവരിക  എന്നതായിരുന്നു അവരുടെ ലക്ഷ്യം.ഇപ്പോൾ   താൻ  തിരിച്ചു പോകുന്നു  ഇപ്പോൾ  എനിക്ക് അവളെ കാണണം  മരണം തങ്ങളെ വേർപെടുതിയെങ്ങിലും   തങ്ങളുടെ ഹൃദയങ്ങളെ  പിരിക്കാൻ മരണത്തിനു ആകില്ല എന്ന് എല്ലാവര്ക്കും അറിയാം ഇതെല്ലം ആലോചിച്ചു നിന്ന ഞാൻ വിമാനം കോഴിക്കോട് എയർപോർട്ടിൽ എത്തിയത് അറിഞ്ഞില്ല.

                                   ചെക്ക്‌ ഇൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തന്റെ പ്രിയ ഉമ്മയും സഹോദരൻ മാരും തന്നെ കത്ത് നിന്നിരുന്നു അവരുടെ കൂടെ കാറിൽ കയറി നേരെ മഹല്ല് പള്ളിയിലെ കബ്ർ സ്ഥാനിലേക്ക് തന്റെ പ്രിയ ഉപ്പയുടെയും  ഉദികും മുമ്പ്  അസ്തമിച്ച തന്റെ പ്രിയ കൂട്ടുകാരി സാദിയ യെയും കാണണം കാർ പള്ളിയുടെ ഗേറ്റിൽ നിർത്തി അയാൾ പള്ളിയിലേക്ക് നടന്നു 

   അയാൾ  പള്ളിയിൽ  എത്തിയപ്പോയ്ക്കും മഗ് രിബ്  ബാങ്ക് വിളിച്ചിരുന്നു നിസ്കരശേഷം കബർ  സ്ഥാനിലേക്ക് അവിടെ നിന്ന്  അയാൾ ആദ്യം തന്റെ ഉപ്പയുടെ കബർ  സ്ഥാനിലെ പ്രര്തനയ്ക്ക് ശേഷം തന്റെ പ്രിയ കൂട്ടുകാരിയുടെ കബർ ന്റെ അടുത്തേക് അവളുടെ കബർ കണ്ടപ്പോൾ അയാളുടെ  കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചുപോയി അയാൾക്ക്  തന്റെ സങ്കടത്തെ പിടിച്ചു നിർത്താൻ  കഴിഞ്ഞില്ല   തന്റെ പ്രിയ സാതിയ അവൾ ഒരിക്കലും തിരിച്ചു വരില്ല അവളെ ഒരിക്കലും ഇനി തനിക്കു കാണാൻ കഴിയില്ല  യാ അല്ലഹ് നീ എന്തിനു എന്നെ തനിച്ചാക്കി  എന്നെ കൂടെ എന്തുകൊണ്ട് നീ വിളിച്ചില്ല . മരണം എല്ലാവർക്കും അനിവാര്യമാണ് പക്ഷെ എന്തിനു നീ ഇങ്ങനെ ഇത്ര ക്രുരത കാട്ടി  താൻ നിന്നോട് എന്തു ചെയ്തു  അയാൾ പൊട്ടി പൊട്ടി കരഞ്ഞു 
അവളുടെ കബറിന്റെ മീസാൻ കല്ലിൽ അയാൾ ചുമ്പിച്ചു പെട്ടന്നു ആകാശത്ത് നിന്ന് മഴത്തുള്ളികൾ  വർഷിച്ചു അവൾ ആകാശത്തുനിന്നു കണ്ണീർ പോയിക്കുകയാണെന്നു അയാള്ക്ക് തോന്നി.  അയാൾ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കബറിന്റെ മുകളിൽ വളർന്നു പൊങ്ങിയ റോസ് ചെടിയില്ലേ പൂക്കൾ അയാള്ക്ക് ടാറ്റാ പറയുമ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടി . ആ നിശബ്തതയിൽ അയാൾ ഇരുട്ടിലേക്ക് മറയുപോയും ആ റോസ് ചെടിയുടെ ആട്ടം നിലചിട്ടില്ലയിരുന്നു  . സാക്ഷരിക്കപെടാതെ പ്രണയങ്ങളുടെ കൂട്ടത്തിൽ അവരുടെ പ്രണയവും ഇടം പിടിച്ചു  .

3 comments:

  1. പ്രമേയത്തിലോ അവതരണത്തിലോ പുതുമ അനുഭവപ്പെട്ടില്ല. അക്ഷരത്തെറ്റുകളും ധാരാളം. ( നിര്‍ബന്തത്തിനു, മുന്‍കായ്‌, എന്നീട്ടത്..) നോവലുകളും കഥകളുമെല്ലാം കൂടുതൽ കൂടുതൽ വായിക്കൂ.

    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.

    ReplyDelete
  2. കുറച്ചു കൂടി സരസമാക്കാമാര്ന്നു...rr

    ReplyDelete
  3. കഥയെഴുതുമ്പോൾ കഥകാരൻ വായനക്കാരോട് സംവദിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക . അതുകൊണ്ട് തന്നെ എഴുതിക്കഴിഞ്ഞാൽ പലയാവർത്തി വായിക്കണം. അതും ഒരു വായനക്കാരന്റെ മനസ്സ് കൊണ്ട്. തുടക്കം മുതൽ ഒടുക്കം വരെ കഥ ഒറ്റ പാരഗ്രാഫിൽ ഒതുക്കാതെ സംഭവഗതിയ്ക്കും വിചാരവികാരങ്ങൾക്കുമനുസരിച്ച് കഥയെ പലഭാഗങ്ങളാക്കി തിരിക്കേണ്ടതുണ്ട്. പിന്നെ വിഡ്ഢിമാൻ പറഞ്ഞത് പോലെ അക്ഷരത്തെറ്റുകൾ സഹിക്കാൻ പറ്റുന്നില്ല. വീണ്ടും ഒന്ന് കൂടി edit ചെയ്യൂ.. എല്ലാ ആശംസകളും.

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം