Saturday, March 7, 2015

നാട്ടുചരിതം

മക്കളുടെ എണ്ണം കൊണ്ട് ആണ് കുഞ്ഞാണി നാട്ടില്‍ അറിയപെട്ടിരുന്നത് .പ്രതേകിച്ചു പണി ഒന്നും ഇല്ലെങ്കിലും മൂപ്പര്‍ക്ക്‌ മുപ്പത്തിനാല് വയസ്‌ ആയപ്പോള്‍ ഭാര്യ പത്താമത്തെ കുഞ്ഞിനെ വയറ്റില്‍ കൊണ്ട് നടക്കുകയായിരുന്നു.നാട്ടില്‍ ആരെങ്കിലും കുഞ്ഞാണി യുടെ ജോലിക്കാര്യത്തെ കുറിച്ച് പറയുവാണേല്‍ ചായക്കടക്കാരന്‍ പോക്കര് പറയും കുഞ്ഞാണിക്ക് മക്കളെ ഉണ്ടാക്കല്‍ കഴിഞ്ഞു വേറെ പണിക്ക്പോവാന്‍ നേരം വേണ്ടേ?.
കാര്യം എങ്ങനെ ആയാലും കുഞ്ഞാണിയുടെ പ്രധാന ഹോബി മീന്‍ പിടുത്തം ആയിരുന്നു.രാവിലെ പാടത്തേക്ക്‌ ഇറങ്ങിയാല്‍ വൈകീട്ടേ മൂപ്പര്‌ അവിടുന്ന് കയറൂ.ഇതുകൊണ്ടൊ എന്തോ? നാട്ടില്‍ മൂപ്പരെ മൂപ്പര്‌ കാണാതെ ആമ എന്ന ഒരു ഇരട്ടപേര് കൂടി നാട്ടുകാര്‍ വിളിക്കുമായിരുന്നു ഒരിക്കല്‍ അടുത്തുള്ള എല്‍ പി സ്കൂളിലെ ശങ്കരന്‍ മാഷ്‌ പരിസ്ഥിതി പഠന പുസ്തകം പഠിപ്പിക്കുമ്പോള്‍  കുട്ടികളോട് ചോദ്യം ചോദിച്ചു. കരയിലും കടലിലും ജീവിക്കുന്ന ജീവി ഏതെന്നു ?
ഒരു കുട്ടി ഒഴികെ ക്ലാസ്സിലുള്ള മുഴുവന്‍ പിള്ളേരും ഒരേ സ്വരത്തില്‍ പറഞ്ഞു കുഞ്ഞാണി എന്ന് . ശരിയുത്തരം പറഞ്ഞ കുട്ടി സ്കൂളില്‍ പുതുതായി വന്ന ശാരത ടീച്ചറെ മകന്‍ വിനോദ് ആയിരുന്നു .
  
 കുഞ്ഞാണി യുടെ അഞ്ചാമത്തെ മകനും കുരുത്തകേടിന്റെ ഉസ്താദുംആയിരുന്നു കുഞ്ഞോന്‍ . ഒരു ദിവസം കുഞ്ഞോനും നാട്ടിലെ മൈക് സെറ്റ്‌ എന്നറിയപെടുന്ന ശകുന്തളയുടെ ഒരേ ഒരു മകനും ഹറാംപറപ്പിന്റെ മറ്റൊരു തലവനുമായസിദുമോനും കൂടെ പാടത്ത് നടക്കുന്ന കരിമ്പനക്കല്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ പോയി. പടത്തിനക്കരെ  ഉള ഒരു ഗ്രാമം ആയിരുന്നു കരിമ്പനക്കല്‍.  ഇവര് എവിടെ കളിനടത്തിയാലും ഏതു കളിക്കുപോയാലും അവിടെ കളി കാണാന്‍ ജനം തിങ്ങി നിറയും . സത്യം പറഞ്ഞാല്‍ ഇവരുടെ കളിയുടെ രസം കാണാന്‍ അല്ല കരിമ്പനക്കക്കാര്‍ എവിടെ കളിക്കാന്‍ പോയാലും എവിടെ കളി നടത്തിയാലും തല്ലു ഉണ്ടാകും ഇത് കാണാന്‍ ആണ് ആളുകള്‍ തിങ്ങി നിറയുന്നത്.എല്ലാവര്‍ഷവും  കൊയ്ത്ത്‌ കഴിഞ്ഞു പാടംശൂന്യമായാല്‍ ആപാടത്ത്‌ ആണ് കളികള്‍ നടക്കാറ് ഇന്ന് ആരും പാടത്ത്‌ നെല്‍ കൃഷി നടത്താത്തത് കൊണ്ട് [ ഇപ്പോള്‍ ആളുകള്‍ പാടത്ത്‌ നടത്താന്‍ ആഗ്രഹിക്കുന്ന കൃഷി പാടം നികത്തി വീട് കൃഷിയാണ്]
പാടം നികത്തുന്നതിന് കരിമ്പനക്കല്‍ ഗ്രാമപഞ്ചായത്ത് കൂട്ട് നില്‍ക്കാത്തത് കൊണ്ട് പാടത്ത്നിന്ന് വെള്ളം ഇറങ്ങിയാല്‍ കളിപ്രിയരായ ഇക്കരെ ഗ്രാമത്തിലെ ആളുകളായ ഞങ്ങളും കരിമ്പനക്കല്‍ ഗ്രാമത്തിലെ പിള്ളേരും യുറോപ്പിലെ ക്ലബ്ബുകള്‍ക്ക്‌ ഉള്ളതിനേക്കാള്‍ വിശാലമായ ഗ്രൗണ്ടുകള്‍ ആക്കി മറ്റും. പൊതുവേ ശത്രുക്കളായ ഇക്കരെ ഗ്രാമക്കാരായ ഞങ്ങള്‍ കരിമ്പനക്കല്‍ ഗ്രാമക്കാര്‍ സ്ഥിരമായിട്ട് ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മിക്കുന്ന സ്ഥലം വെള്ളം വറ്റി ഉണങ്ങുന്നതിനു മുമ്പേ നാല്‍ക്കാലികളെ ഓടിച്ചും രാത്രിയില്‍ ചതുപ്പ് പോലെ ഉണങ്ങാതെകിടക്കുന്ന അവിടം നടന്നു മൊത്തം വൃത്തികേടാക്കി വെക്കും . അപ്പോള്‍ പാടം ഉണങ്ങി വരുമ്പോള്‍ അവിടെ മണ്ണും മറ്റും കൊണ്ടിട്ടു വീണ്ടും നിരപ്പാക്കേണ്ടി വരും അവര്‍ക്ക്‌. ഇതിനു പുറമേ കളിതുടങ്ങിയാല്‍ രാത്രിയില്‍ അവര് കളിക്കുന്ന സ്ഥലം തൂമ്പ കൊണ്ട് കൊത്തിഇടും അവരുടെ ഫുട്ബോള്‍ പോസ്റ്റ്‌ബാര്‍ പറിച്ചെടുത്ത് വേറെ എവിടെങ്കിലും കൊണ്ടിടും ഇതൊക്കെ ഞങ്ങള് അവരോടു ചെയുന്ന കാര്യങ്ങളാ. ഞങ്ങളെ നാട്ടിലെ പെണ്‍കുട്ടികളെ അവരുടെ നാട്ടിലേക്ക്‌ കെട്ടിച്ചു വിടാന്‍ വരെ പലര്‍ക്കും മടിയാണ് .
സിദുമോനും കുഞ്ഞോനും കളികാണാന്‍ എത്തിയപ്പോകളി തുടങ്ങിയിട്ടില്ല . കളിതുടങ്ങുവോളം നമുക്ക്‌ ആ കുളത്തിന്റെ മതിലില്‍ കയറി ഇരിക്കാം കുഞ്ഞോനോട് സിദുമോന്‍ പറഞ്ഞു . കുളത്തില്‍ ചാടിക്കളിക്കുന്ന തിലോപിയ മീനിനെയും നോക്കിയിരുന്ന കുഞ്ഞോന്‍ അറിയാതെ കുളത്തില്‍ വീണു ഇത് കണ്ടു നിന്ന സിദുമോന്‍ വേഗം സ്വന്തം വീട്ടിലേക്കോടി കാര്യം പറഞ്ഞു . സിദുമോന്റെ അമ്മ ശകുന്തള അന്നൌന്‍സ് ചെയ്തു [വിളിച്ചു കൂവി] പാടത്തേക്ക്‌ ഓടി മരണവീട്ടിലേക്ക്‌ ഇറങ്ങിയ ബാവാക്കയും പശുവിന് പുല്ലു അരിഞ്ഞു കൊണ്ടിരുന്ന ശങ്കരനും കുളത്തിലേക്ക്‌ എടുത്തു ചാടി അര മണിക്കൂറോളം കുളത്തില്‍ തപ്പിയിട്ടും ആളെകിട്ടിയില്ല .ഇതിനിടയ്ക്ക് കളി കാണാന്‍ വന്നവര്‍ മുഴുവന്‍ കുളത്തിന്‍കരയില്‍ ചുറ്റിലും കൂടി കളി നടക്കുന്നിടത്ത് ഗ്രൗണ്ട് ശൂന്യം . ഏതായാലും കുഞ്ഞാണി യെ കാര്യം അറിയിക്കാന്‍ എല്ലാവരും കൂടി വീട്ടിലേക്ക്‌ പുറപെട്ടു. പോകുന്നതിനിടയ്ക്ക് നാട്ടുകാര്‍ പണ്ട് കുളത്തില്‍ വീണ ഒരു കുട്ടിയുടെ കഥ പറയുന്നുണ്ടായിരുന്നു.
           ഒരു ആറുമാസം മുന്നേ പാടത്തിന്‍ കരയിലുള്ള മമ്മദിന്റെ മൂന്ന് വയസ്സുകാരന്‍ പാടത്തേക്ക്‌പോയ ബാപ്പനെ തിരക്കി ഇറങ്ങി.അയല്‍പക്കക്കാരുമായി സൊറ പറഞ്ഞു കൊണ്ടിരുന്ന മമ്മദിന്റെ ഭാര്യ ആയ്ശു ഈ കാര്യം ശ്രദ്ധിച്ചില്ല . ബാപ്പനെ വിളിച്ചോണ്ട് ഇറങ്ങിവന്ന മൂന്നു വയസ്സുകാരന്‍ കുളത്തിലേക്ക്‌ കാല്‍ തെന്നി വീണു. ഇതുകണ്ട് പാടത്തിന്‍കരയിലെഒരു ഭാഗത്ത് ഇരിക്കുകയായിരുന്ന നാട്ടിലെ രാഷ്ട്രിയ പ്രവര്‍ത്തകനായ പോക്കരെ പന്ത്രണ്ടുവയസ്സുകാരന്‍  മകന്‍ സാബിത്ത് കുളത്തിലേക്ക്‌ എടുത്തു ചാടി. സാബിത്ത് അടുത്തുചെന്നതും പോക്കാരെ മകന്‍ സാബിത്തിനെ ആളി പിടിച്ചു പിന്നെ രണ്ടും കിടന്നു വെള്ളത്തില്‍ മുങ്ങി പൊന്താന്‍ തുടങ്ങി ഇത് കണ്ടു ഓടി വന്ന കുഞ്ഞാണി രണ്ടിനേം വലിച്ചു കരയ്ക്ക് കയറ്റി.
            പിറ്റേന്ന്  പോക്കാരെ പാര്‍ട്ടിപത്രത്തിലെ ആദ്യ പേജിലെ ഒരു ഭാഗത്ത്‌ ഒരു ചെറിയ കോളത്തില്‍ ഉള്ള വാര്‍ത്ത കണ്ടു നാട്ടുകാര്‍ അന്തം വിട്ടു അതിങ്ങനെ ആയിരുന്നു " കുളത്തില്‍ വീണ മൂന്ന് വയസ്സുകാരനെ പത്ത് വയസ്സുകാരന്‍ അതി സാഹസികമായി രക്ഷപെടുത്തി"  രണ്ടിനേം കാലന്‍റെ കയ്യീന്ന് പിടിച്ചു വാങ്ങി ജീവന്‍ രക്ഷിച്ച കുഞ്ഞാണി സിനിമയിലെ ഡ്യുപ്പിനെ പോലെ ശശി.....
 പശുവിന് പുല്ലു കൊടുക്കുകയായിരുന്ന കുഞ്ഞാണി നാട്ടുകാര്‍ തന്‍റെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക്‌ അടുത്തേക്ക്‌ ചെന്ന് കാര്യം തിരക്കി . വിഷമിച്ചു കൊണ്ടാണെങ്കിലും നാട്ടുകാരിലൊരാള്‍ കുഞ്ഞാണിയെ കാര്യം ധരിപ്പിച്ചു സംഭവം കേട്ടതും വീടിന്റെ അടുക്കള ഭാഗത്തേക്ക്‌ നോക്കി ഒരറ്റ വിളി ഡാ കുഞ്ഞോനെ ....
നാട്ടുകാര്‍ അന്തം വിട്ടു നില്‍ക്കെ പാതി കഴിച്ച ചോറിന്‍ പാത്രവുമായി കുഞ്ഞോന്‍ അവര്‍ക്ക്‌ മുന്നിലേക്ക്‌ രംഗ പ്രവേശനം ചെയ്തു.............
സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ശകുന്തളയും  മകനും കുഞ്ഞാണിയുടെ പറമ്പിലൂടെ ഓടി മറയുന്നതാണ് പിന്നീട് നാട്ടുകാര്‍ കണ്ടത്‌........
കുഞ്ഞോന്‍ കുളത്തില്‍ വീണത്‌ കണ്ട സിദുമോന്‍ നാട്ടുകാരെ വിളിക്കാന്‍ പാഞ്ഞു . ഈ ഇടയ്ക്ക് ചെറുതായി നീന്തല്‍ അറിയാവുന്ന  കുഞ്ഞോന്‍  എങ്ങനെയോ കരപറ്റി നനഞ്ഞ ഡ്രസ്സ്‌ മാറ്റാന്‍ വീട്ടിലേക്ക്‌ പോയിരുന്നു.....

[ തെറ്റുകള്‍ പറഞ്ഞു തരണമെന്ന് എഴുതാനറിയാത്ത ഒരു ബ്ലോഗ്ഗര്‍ ]