മരുപ്പച്ചതേടി
യാത്രകള്‍ എന്നും എനിക്ക് ഒരു ഹരമായിരുന്നു
പ്രതേകിച്ചു ഏകാന്തയാത്രകള്‍ പക്ഷെഇതുവരെ വിരലില്‍ എണ്ണാൻ കഴിയുന്ന ഏകാന്ത യാത്രകളെ
എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ.
ചെറുപ്പത്തില്‍ എന്‍റെമാത്രമായലോകത്ത് ഞാന്‍ഒറ്റയ്ക്ക്ചുറ്റുംഉള്ളവരെകുറിച്ച്
ശ്രദ്ധിക്കാതെ ചിന്തയിലണ്ടിരിക്കുക ഒരുപതിവായിരുന്നു .ഒപ്പംഎന്തിനെകുറിച്ചെങ്കിലും
കേട്ടിട്ടുണ്ടെങ്കില്‍ ഉത്തരംമുഴുവനാകാത്ത ആ ചോദ്യങ്ങള്‍ എന്‍റെ തലയ്ക്ക് മുകളില്‍
കറങ്ങികൊണ്ടിരുന്നു അവഎനിക്ക്ഒരുപാട് ഉറക്കമില്ലാത്ത രാത്രികള്‍സമ്മാനിച്ചു.
പക്ഷെകാലചക്രം എങ്ങുംനില്‍ക്കാതെ കറങ്ങികൊണ്ടിരുന്നു എന്നില്‍ ഒരുപാട്മാറ്റങ്ങള്‍സംഭവിച്ചു. ഏകാന്ത ചിന്തകള്‍ എന്നില്‍ നിന്നുംഅകന്നു
പോയികൊണ്ടിരുന്നു ഏകാന്ത യാത്രകള്‍ക്കുള്ള കാര്യപ്രാപ്തിനേടിയപ്പോയെക്കും കുടുംബത്തില്‍ ഒരുയാത്രയിലുണ്ടായ
മരണം വിനോദയാത്രകള്‍ക്ക് എന്‍റെമേല്‍ ബാന്‍ വന്നു വീണു. എങ്കിലും യാത്രകള്‍ചെയ്യാനുള്ള ഭ്രമം കാരണം കൈയ്യിലെ മൊബൈല്‍ ഫോണ്‍ വിറ്റുവരെയാത്രനടത്തിയിട്ടുണ്ട്.കൂടുതല്‍ യാത്രകള്‍ നടത്തുന്നതിന്പ മുമ്പേ കടല്‍ കടല്‍ കടന്നു ഒരു വന്‍ യാത്ര നടത്തേണ്ടി വന്നു. അതില്‍ എനിക്ക് കിട്ടിയത് പ്രവാസി എന്ന ഒരു സ്ഥാനപേര്.എവിടെഎത്തിപെട്ടലും അവിടെഉള്ള പ്രസിദ്ധമായ സ്ഥലങ്ങളെകുറിച്ചുള്ള
വിവരങ്ങള്‍ ഗൂഗിള്‍ അമ്മാവനോട് ചോദിച്ചു
മനസ്സിലാക്കി കൊണ്ടിരുന്നു പോകാന്‍കഴിയാത്ത സ്ഥലങ്ങളുടെ ഫോട്ടോകള്‍ കണ്ടു ഞാന്‍സന്തോഷിച്ചു
.
യുഎയിൽ എത്തിയശേഷം എന്‍റെ അനേഷണത്തില്‍ കണ്ടെത്തിയ സ്ഥലമായിരുന്നു അബുദാബിയിലെ അല്‍ഐന്‍.
നീരുറവകളുടെയും മരുപ്പച്ചകളുടെയും നാട്. അല്‍ഐന്‍ നെ കുറിച്ചുള്ള ബാക്കി വിവരങ്ങള്‍
യാത്രയില്‍ പറയാം.
പെരുന്നാള്‍ ദിവസം രാവിലെ 6 മണിക്ക് തന്നെ
ഡ്രസ്സ് എല്ലാം മാറ്റി തലേന്ന് ഫൈസ്ബൂക്കിലും വാട്ട്‌സ്അപ്പിലും പറന്നുനടന്നു
പെരുന്നാള്‍ ആശംസകൾ വാരിഎറിഞ്ഞിരുന്നതിനാല്‍ ക്ഷീണം നല്ലോണംഉണ്ടായിരുന്നു. ബാത്ത്റൂമില്‍ ഉള്ളവെള്ളം തിളച്ച
വെള്ളംപോലെചൂട് പിന്നെ ഒരേ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു കമ്പനി റൂമിന് പുറത്ത്
കുടിക്കാന്‍ വെച്ച കൂളറിലെ വെള്ളം എടുക്കുക പക്ഷെ കൂളറിലെ
വെള്ളം ബക്കറ്റില്‍ നിറയുമ്പോയെക്കും സമയംഒരു മണിക്കൂര്‍ കഴിയും. ഓടുവില്‍ കൂളറിലെ
ടാപ്പ് ഊരി മാറ്റി വെള്ളം ബക്കറ്റില്‍ എടുത്ത് കൊടും തണുത്ത വെള്ളത്തില്‍
കുളിച്ചപ്പോള്‍ ഒരു ഉന്മേഷം അങ്ങനെ എല്ലാം കഴിഞ്ഞു. പെരുന്നാള്‍ നമസ്കാരശേഷം
ഞങ്ങള്‍ പന്ത്രണ്ടുപേര്‍ അല്‍ഐനിലേക്ക് യാത്ര തിരിച്ചു. 320 KM ദൂരം
ഉണ്ട് ഞങ്ങളുടെ ജോലി സ്ഥലമായ റുവൈസില്‍ നിന്ന് അല്‍ഐനിലേക്ക് . നീരുറവ എന്ന് അര്‍ഥം
വരുന്ന അറബി വാക്ക് ആണ് അല്‍ഐന്‍ . ഇവിടുത്തെ പച്ചപ്പ് കാരണം GARDEN CITY അഥവാ
പൂന്തോട്ട നഗരം എന്നും ഈ സ്ഥലം അറിയപെടുന്നുണ്ട് . അയാല്‍ രാജ്യമായ ഒമാനുമായി
അതിര്‍ത്തി പങ്കിടുന്ന സ്ഥലവുമാണ് അല്‍ഐന്‍ .യു എ യിൽ ഭൂമിക്കടിയിൽ ശുദ്ധജലം ഏറ്റവും കൂടുതൽ ഉള്ളതും ഇവിടെയാണ് യുഎഇ യുടെ ആദ്യ പ്രസിഡണ്ട് അയ SHEIKH
ZAYID BIN SULTHAN AL നഹ്യാന്റെ ജന്മസ്ഥലം കൂടി ആണ് അല്‍ ഐന്‍ . യാത്രയ്കിടയില്‍
ഞങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ വേണ്ടി എടുത്ത SAMSUNG ന്‍റെ സ്മാര്‍ട്ട് ക്യാമറ
ഞങ്ങളെ സ്മാര്‍ട്ട് ആകാതെ ചതിച്ചു അതിനാല്‍ ഇവിടെ ഇടുന്ന ഫോട്ടോകളില്‍ ചിലതിനു
ഗൂഗിളിനെ ആശ്രയിക്കേണ്ടിവന്നു.
യാത്രയ്കിടയില്‍ സമയം വളരെകുറവായതിനാല്‍ SHEIKH ZAYID BIN SULTHAN AL നഹ്യാന്റെ പാലസും . അല്‍ ഐന്‍ OASIS എന്ന ചൂട് നീരുറവ നിറഞ്ഞ ഈന്തപഴ
തോട്ടവും ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളൂ.
SHEIKH ZAYID BIN SULTHAN
AL നഹ്യാന്റെ കൊട്ടാരം ഇപ്പോള്‍ ഇത് MUSEUM ആണ്
അൽ ഐൻ OASIS
ഞങ്ങളുടെ പ്രധാന ലക്ഷ്യ സ്ഥാനം ജബെലുൽ ഹഫീത്ത് എന്ന മലയും അൽ ഐൻ മൃഗശാല യും ശേഷം അബുദാബിയിലെ ലോക പ്രസിദ്ധമായ SHEIKH ZAYID MASJID ഉം ആയിരുന്നു .
ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ അൽ ഐൻ മൃഗശാല കാണാൻ എത്തി . പുറത്തിറങ്ങിയതും കൊടും ചൂട് അന്നത്തെ ചൂട് 45 ഡിഗ്രി ആയിരുന്നു . ഇരുപത് ദിർഹംസ് കൊടുത്ത് എടുത്ത ടിക്കറ്റുമായി ഞങ്ങൾ അകത്ത് കയറി . ചൂട് കാരണം പലരും ഷർട്ട് ഊറി പിടിച്ചു നില്കേണ്ട അവസ്ഥയായിരുന്നു . പെരുന്നാൾ ദിവസം ആയിരുന്നതിനാൽ ഭയങ്കര തിരക്കും ഉണ്ടായിരുന്നു . ഈ ചൂടിൽ എങ്ങനെ ഈ മൃഗങ്ങൾ ജീവിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ ആണ് മൃഗങ്ങളെ ആക്കിയിരിക്കുന്ന കൂടിനുളിൽ ചെറിയ ഒരു AC ഫിറ്റ് ചെയ്തത് കണ്ടത് ഒപ്പം കൂടിനു ചുറ്റും കൂടിനു മുകളിലും വെള്ളം തെളിപിച്ചു കൂട്ടിലെ ചൂടിനെ നിയന്ത്രിക്കുന്നു . ഇവറ്റകളെ കാണാൻ വന്ന ഞങ്ങൾ കൊടും ചൂട് സഹിക്കണം . അതും 20 DIRHAM കൊടുത്തിട്ട് മനസ്സിൽ മൃഗങ്ങളെ പ്രാകികൊണ്ട് ഞങ്ങൾ ഓരോരുത്തരെയായി കണ്ടു .ഒപ്പം ഞങ്ങളുടെ മൊബൈൽ ക്യാമറകൾ മിന്നികൊണ്ടിരുന്നു .
മൃഗശാലയിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ അൽ ഐനിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ലൊക്കേഷൻ ആയ ജബെലുൽ ഹഫീത്ത് ലക്ഷ്യമാക്കി വണ്ടി പായിച്ചു .
ഒമാന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന 1240 മീറ്റർ ഉയരമുള്ള പർവതമാണ് ഇത് .ഇതിന്റെ മുകളിൽ നിന്നുള്ള അൽ ഐൻ നഗരത്തിന്റെ ദൃശ്യം കാണേണ്ടത് തന്നെയാണ് .അൽ ഐൻ ന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് ജബെലുൽ ഹഫീത്തിനു ഉള്ളത് . പ്രകൃതി ദത്തമായ ഒരു ഗുഹാ വ്യുഹം ജബെലുൽ ഹഫീത്തിലെക്ക് പോകുന്ന പാതയിൽ കാണാൻ കഴിയും .ജബെലുൽ ഹഫീത്തിലെക്ക് കയറുന്ന റോഡിനു ഏഴു കിലോമീറ്റെർ ദൂരമാണ് ഉള്ളത് .ഇതിനിടയ്ക്ക് നിരവധി വളവുകളും ഉണ്ട് .ഈ പാത ചെന്നവസാനിക്കുന്നത് പാർവതത്തിന്റെ ഏറ്റവും മുകളിൽ ആണ് .ഇവിടെകുള്ള പാത ആകാശ കാഴ്ച്ചയിൽ ഒരു പാമ്പ് വളഞ്ഞു കിടക്കുന്നത് പോലെയാണ് കാണുക .ജബെലുൽ ഹഫീത്തിന്റെ തായ് വരയിൽ ഗ്രീൻ മുബാസറ എന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പാർക്ക് സ്ഥിതിചെയ്യുന്നത് . ഗ്രീൻ മുബാസറ യിലെ ചൂട് നീരുറവകൾ ചെറിയ അരുവികളായി ഒഴുകി ഒടുവിൽ ഒരു തടാകമായി മാറുന്നുണ്ട് .ജബെലുൽ ഹഫീത്തിൽ വർഷാവർഷം സൈക്കിളിംഗ് മത്സരം നടക്കാറുണ്ട് .
ജബെലുൽ ഹഫീത്തിനു മുകളിലേക്ക് ഉള്ളപാത ജബെലുൽ ഹഫീത്തിൽ നിന്ന്
ജബെലുൽ ഹഫീത്തിനു മുകളിലേക്ക് ഉള്ളപാത രാത്രി ദൃശ്യം
ഗ്രീൻ മുബാസറ
ഗ്രീൻ മുബാസറയിലെയും ഹഫീത്തിലെയും സന്ദർശനത്തിനു ശേഷം ഞങ്ങൾ SHEIKH ZAYID പള്ളിയിലേക്ക് യാത്ര തിരിച്ചു .
വലിപ്പത്തിന്റെകാര്യത്തില്‍ ലോകത്തിലെ എട്ടാമത്തെ വലിയപള്ളിയാണ് അബുദാബിയിലെ SHEIKH ZAYID MASJID. യുഎഇ യുടെ ആദ്യ ഭരണാധികാരി SHEIKH ZAYID BIN SULTHAN AL നഹ്യാന്റെ ഓര്‍മയ്ക്ക് ആയി ആണ് ഇത്ഇവിടെ നിര്‍മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഖബറിടവും ഈ പള്ളിയുടെ മുറ്റത്ത് ആണ് സ്ഥിതി ചെയ്യുന്നത് . ഇന്ത്യയിലെ താജ്മഹലിന്റെ ഒരു ചെറിയ സാമ്യം തോന്നിക്കുന്ന ഈ പള്ളിയില്‍ നാല്‍പതിനായിരം ആളുകള്‍ക്ക് ഒരുമിച്ചു പ്രാര്‍ത്ഥനനടത്താന്‍ സൗകര്യംഉണ്ട് . SHEIKH ZAYID BIN SULTHAN AL നഹ്യാന്റെ ഖബറിടത്തില്‍ 24 മണിക്കൂറും ഖുറാന്‍പാരായണം കേള്‍ക്കുന്നതാണ്. മുഗൾ മൂറിഷ് വാസ്തുകലയുടെ രീതിയില്‍ ആണ് ഈപള്ളി നിര്‍മിക്കപെട്ടിരികുന്നത്. ലോകത്തിലെ ഏറ്റവുംവലിയപരവതാനിയാണ് ഈ പള്ളിയില്‍ വിരിച്ചിരിക്കുന്നത് .ഏഴു വിത്യസ്ത വലിപ്പത്തില്‍ 82 താഴികകുടങ്ങള്‍ ഈപള്ളിയില്‍ ഉണ്ട്. 2 BILLION UAE DIRHAMS ചിലവഴിച്ചു നിര്‍മിച്ച ഈ പള്ളിയില്‍ . മാന്യമായ വസ്ത്രധാരണ രീതിയില്‍ വരുന്ന എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥന ഹാല്‍ ഒഴികെ ഉള്ള എല്ലാ സ്ഥലത്തേക്കും പ്രവേശനം ഉണ്ട്.
അബുദാബി പള്ളിയില്‍ ഞങ്ങളുടെ മൊബൈല്‍ ക്യാമറകള്‍ മിന്നിയപ്പോള്‍
ഷൈഖ് സായിദ് അൽ നഹ്യാന്റെ ജീവിത കാലത്തെ സുവർണ നിമിഷങ്ങൾ
വലിപ്പത്തിന്റെകാര്യത്തില്‍ ലോകത്തിലെ എട്ടാമത്തെ വലിയപള്ളിയാണ് അബുദാബിയിലെ SHEIKH ZAYID MASJID. യുഎഇ യുടെ ആദ്യ ഭരണാധികാരി SHEIKH ZAYID BIN SULTHAN AL നഹ്യാന്റെ ഓര്‍മയ്ക്ക് ആയി ആണ് ഇത്ഇവിടെ നിര്‍മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഖബറിടവും ഈ പള്ളിയുടെ മുറ്റത്ത് ആണ് സ്ഥിതി ചെയ്യുന്നത് . ഇന്ത്യയിലെ താജ്മഹലിന്റെ ഒരു ചെറിയ സാമ്യം തോന്നിക്കുന്ന ഈ പള്ളിയില്‍ നാല്‍പതിനായിരം ആളുകള്‍ക്ക് ഒരുമിച്ചു പ്രാര്‍ത്ഥനനടത്താന്‍ സൗകര്യംഉണ്ട് . SHEIKH ZAYID BIN SULTHAN AL നഹ്യാന്റെ ഖബറിടത്തില്‍ 24 മണിക്കൂറും ഖുറാന്‍പാരായണം കേള്‍ക്കുന്നതാണ്. മുഗൾ മൂറിഷ് വാസ്തുകലയുടെ രീതിയില്‍ ആണ് ഈപള്ളി നിര്‍മിക്കപെട്ടിരികുന്നത്. ലോകത്തിലെ ഏറ്റവുംവലിയപരവതാനിയാണ് ഈ പള്ളിയില്‍ വിരിച്ചിരിക്കുന്നത് .ഏഴു വിത്യസ്ത വലിപ്പത്തില്‍ 82 താഴികകുടങ്ങള്‍ ഈപള്ളിയില്‍ ഉണ്ട്. 2 BILLION UAE DIRHAMS ചിലവഴിച്ചു നിര്‍മിച്ച ഈ പള്ളിയില്‍ . മാന്യമായ വസ്ത്രധാരണ രീതിയില്‍ വരുന്ന എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥന ഹാല്‍ ഒഴികെ ഉള്ള എല്ലാ സ്ഥലത്തേക്കും പ്രവേശനം ഉണ്ട്.
അബുദാബി പള്ളിയില്‍ ഞങ്ങളുടെ മൊബൈല്‍ ക്യാമറകള്‍ മിന്നിയപ്പോള്‍
ഷൈഖ് സായിദ് അൽ നഹ്യാന്റെ ജീവിത കാലത്തെ സുവർണ നിമിഷങ്ങൾ
...................................................
ഞാനും പോയിരുന്നു ഇവിടെയൊക്കെ ...മനോഹരം തന്നെ
ReplyDeletethanks
Deleteഅൽ ഐനിൽ രണ്ടു വർഷത്തോളം ഉണ്ടായിരുന്നു ഞാൻ ..എന്നിട്ടും ഈ പറഞ്ഞ സ്ഥലങ്ങളിൽ ചിലതെല്ലാം ഇപ്പോഴും കാണാൻ പറ്റിയിട്ടില്ല ...അബുധാബിയിൽ എത്തിയിട്ട് മൂന്നു വർഷമാകുന്നു ...ഈ പള്ളിയിൽ കഴിഞ്ഞ തവണയാണ് പോകാൻ സാധിച്ചത് ..എന്തായാലും നല്ല വിവരണം ഷംസൂ ...അക്ഷരത്തെറ്റുകൾ കൂടി ഒഴിവാക്കാൻ ശ്രമിക്കുക ട്ടോ.
ReplyDeletethanks
Delete