Thursday, March 26, 2015

കുരങ്ങു പാരമ്പര്യത്തിലെ ചില കഴുത ജന്മങ്ങൾ




പ്രാകൃതമായ പ്രപഞ്ച സാഹചര്യത്തില്‍ തികച്ചും യാദൃചികമായി രൂപമെടുത്ത കോശത്തില്‍നിന്നാണ് ഭൂമിയില്‍ ജീവനുള്ള വസ്തുക്കള്‍ ഉണ്ടായതെന്ന് വിശ്വസിക്കുന്ന വരാണല്ലോ യുക്തിവാദികള്‍.ജീവന്‍ എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താന്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടക്കുകയുണ്ടായി.പക്ഷെ അതൊന്നും ഒരിക്കലും വിജയം കണ്ടെത്തിയില്ല .1953യുറി മില്ലെര്‍ നടത്തിയപരീക്ഷണമാണ് ഏറ്റവും പ്രസിദ്ധമായത് ജീവന്‍ സ്വയം ഉണ്ടായി എന്ന് പറയുന്ന കാലഘട്ടം അദ്ദേഹം പരീക്ഷണശാലയില്‍ ഒരുക്കി പരീക്ഷണം നടത്തിയെങ്കിലും അതിന്റെ അവസാനം പരാജയമായിരുന്നു ഫലം .സാധാരണയായി പരിണാമവാദികള്‍ പറയുന്നത്  ചിമ്പന്‍സിയുടെ ജീനുകള്‍ മനുഷ്യനുമായി 98 % സാദൃശ്യമുണ്ട് എന്നാണു. വാല്‍ ഇല്ലാത്ത കുരങ്ങുകള്‍ക്ക് മനുഷ്യനുമായി ഒട്ടേറെസാദൃശ്യമുണ്ടെന്നും അതുകൊണ്ട് മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണമിച്ചുണ്ടായതാണ് എന്ന ഡാര്‍വിന്റെ വാദംശരിയാണ് എന്നുമാണ്.98% എന്ന വാദം തെറ്റാണ് ഇത് തെളിയിക്കണമെങ്കില്‍ജിമ്പന്‍സിയുടെ ജനിതക ഘടനയുടെ രേഖചിത്രം തയ്യാറാക്കി രണ്ടുംതമ്മില്‍താരതമ്യംചെയ്യണംജിമ്പന്‍സിയുടെ
മുപ്പതോ നാല്പതോ പ്രോട്ടീനുകളിലുള്ള ജൈവ അമ്ലങ്ങളുടെ ക്രമത്തെ ആസ്പദമാക്കിയുള്ളഒരു സാമാന്യ വല്കരണം മാത്രമാണ് നടത്തിയിട്ടുള്ളത്.ജൈവമ്ലങ്ങളുടെ പാരമ്പര്യ സംക്രമണത്തെ കുറിച്ചുള്ള DNA സാങ്കേതിക രീതി അവലംബിച്ച് ആണ് നടത്തിയിട്ടുള്ളത് . ഈപ്രോട്ടീനുകള്‍ തമ്മില്‍ബന്ദം ഉണ്ടെന്നു വരുത്തി തീര്‍ക്കാനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നത് . ചിമ്പന്സിയും മനുഷ്യന്റെയും താരതമ്യ പഠനത്തിനു വെറും നാമമാത്രമായ പ്രോടീനുകളെ മാത്രമേ പഠന വിധേയമാക്കിയിട്ടുള്ളൂ.
മനുഷ്യനില്‍ ഒരു ലക്ഷം ജീനുകളും അതുമായി ബന്ദപെട്ടു ഒരു ലക്ഷത്തോള്ളം പ്രോടീനുകളും ഉണ്ട് എന്നുള്ള വസ്തുത നാം മനസ്സിലാകേണ്ടാതുണ്ട് . അപ്പോള്‍മുപ്പതോ നാല്പതോ പ്രോടീനുകളെ വച്ച്പഠനം നടത്തി  ചിമ്പന്സിയും മനുഷ്യനും തമ്മില്‍ 98% ജീനുകള്‍ തമ്മില്‍ സമാനതയുണ്ട് എന്ന് എങ്ങനെ പറയാന്‍ കഴിയും.
മനുഷ്യന്‍ കുരങ്ങില്‍ നിന്ന് ഉണ്ടായതാണ് എന്ന് വാദിക്കാന്‍ മനുഷ്യന്‍റ
താടി എല്ല് മാറ്റി പകരം കുരങ്ങിന്റെത്  വെച്ച് പിടിപ്പിച്ചു . പക്ഷെ കാലങ്ങള്‍ക്ക്‌ ശേഷം കാര്‍ബണ്‍ ടെസ്റ്റിലൂടെ അത് പൊളിയുക തന്നെ ചെയ്തു. പരിണാമ സിദ്ധാന്തത്തിന്റെ ഉടയോന്‍ ഡാര്‍വിന്‍ ത്തന്നെ പറയുകയുണ്ടായി കണ്ണിനെ കുറിച്ച്ചിന്തിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു എന്ന് . ജീവനില്ലാത്ത ഒന്നില്‍നിന്ന് ജീവനുണ്ടാകുകയും ചെയ്തെന്നിരികെട്ടെ കണ്ണില്ലാത്ത ജീവി പരിണമിച്ചുഎങ്ങനെ കണ്ണുള്ള ജീവിയായി മാറി...?
നാല്പതോളം അടിസ്ഥാനപ്രോടീനുകളെ പഠന വിധേയമാക്കുമ്പോള്‍ ഈ പ്രോടീനുകള്‍ മറ്റു ജീവികളിലും പൊതുവേ കണ്ടു വരുന്ന മര്‍മ പ്രധാന തന്മാത്രകാളാണ് അവയ്ക്കെല്ലാം മനുഷ്യനുമായി ഒരുപാട് സാമ്യങ്ങളുംഉണ്ട് . നാട വിരപോലുള്ള ജീവികളുടെ ജീനുകളും മനുഷ്യ ജീനുകളും തമ്മില്‍ 75 ശതമാനം പോരുത്തമുണ്ട് അപ്പോള്‍ നാടവിരയും മനുഷ്യനുംതമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടാവേണ്ടതല്ലേ ...?
പ്രോടീനുകളില്‍ നടത്തിയ പഠനത്തില്‍ മനുഷ്യനും കോഴിയും മുതലയും തമ്മില്‍ ബന്ദം ഉണ്ടെന്നാണ് ഇപ്പോള്‍ മനസ്സിലായില്ലേ
 98 ശതമാനം പ്രോടീനുകളില്‍ ഒരേപോലെ ഇരുന്നെന്നു കരുതി മനുഷ്യന്‍ കുരങ്ങിന്റെ പരിണാമംഅല്ല ..
ഇനി ക്രോമോസോമുകളുടെ എണ്ണം നോക്കിയാണ് പരിണാമം പറയുന്നത് എങ്കില്‍ മനുഷ്യന് 46 ക്രോമോസോമുകള്‍ ഉണ്ട് ജിമ്പന്‍സിക്ക് 48 എണ്ണവും ക്രോമോസോമുകളുടെ തുല്ല്യതയാണ്
നിര്‍ണായക ഘടകം എങ്കില്‍ ഒരു കാര്യം കൂടി പറയട്ടെ മനുഷ്യന്‍ ഒരു പച്ചകറി യില്‍ നിന്നാണ് ഉണ്ടായതു എന്ന് പറയേണ്ടി വരും . സത്യമാണ് ഉരുളകിഴങ്ങും മനുഷ്യനും 46 ക്രോമോസോം ആണ്ഉള്ളത് .


സൗത്ത്‌ കരോലിന സര്‍വകലാശാലയിലെ പ്രഫെസര്‍ ക്രിസ്ത്യന്‍ ഷേബോ ജീവിതം മുഴുവന്‍ പരിണാമവാദത്തിനുള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടും ഇന്‍സുലിന്‍  റിലാക്സിന്‍ തുടങ്ങിയ പ്രോടീനുകള്‍ പഠന വിധേയമാക്കിയിട്ടും ഒടുവില്‍ അദ്ദേഹം പരാജയം സമ്മതിക്കുകയാണ് ഉണ്ടായത്.
ഡാര്‍വിനിസത്തില്‍ പറയുന്നത് ജീവികളുടെ പെടുന്നനെയുള്ള വര്‍ധനവ്‌ഭക്ഷണത്തിനും താമസത്തിനും വേണ്ടി അവര്‍കിടയില്‍ മല്‍സരത്തിനുഹേതുവാകുകായും നിലനില്‍പ്പിനുള്ള വടം വലിയില്‍ ഏറ്റവും കഴിവുറ്റവര്‍ അതി ജീവിക്കുകയും പ്രകൃതി സാഹചര്യങ്ങളോട് ഇണങ്ങുംവിധം മാറ്റങ്ങള്‍ക്ക്‌ വിധേയരാകുന്ന അവ പ്രകൃതിയാല്‍ തിരഞ്ഞെടുക്കപെടുന്ന മാറ്റങ്ങളിലൂടെ ശക്തരായ ഇവര്‍ ഇണ ചേര്‍ന്ന് തങ്ങളുടെ മാറ്റങ്ങളും കഴിവുകളും തങ്ങളുടെ തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയും തലമുറകള്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന സന്താനങ്ങള്‍ അവയുടെ യഥാര്‍ത്ഥ പിതാമഹനുമായി വിത്യസ്തത ഉണ്ടാകുകയുംഅങ്ങനെ ഒരു പുതു ജീവന്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നാണു.
ഡാര്‍വിന്‍ അന്ന് തന്‍റെ തിയറി അവതരിപ്പിക്കുമ്പോള്‍കോശത്തിന്റെ സങ്കീര്‍ണതയെ കുറിച്ച് ശാസ്ത്രത്തിനു ഏറെയൊന്നും അറിയില്ലായിരുന്നു.അതിനാല്‍ തന്നെ കോശം വളരെ ലളിതമാണെന്ന് അദ്ദേഹം ധരിച്ചിരുന്നത്.
അതിനാല്‍ തന്‍റെ തിയറി വിശദീകരിക്കാന്‍ കഴിയുന്നരീതിയില്‍ കോശത്തിന്റെ വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.അന്നാല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് കോശത്തിന്റെ സങ്കീര്‍ണത തെളിവാക്കപെട്ടത്‌.
ഒരേ സ്വഭാവമുള്ള തന്മാത്രകള്‍ കൊണ്ട് സൃഷ്ട്ടിക്കപെട്ടു എന്നതാണ് ജീവികള്‍ തമ്മിലുള്ള പരസ്പര സദൃശ്യത്തിനു കാരണം അവ ഒരേ പോലെ വെള്ളവും വായുവും ഉപയോഗിക്കുന്നു . ഒരേ തന്മാത്രകളിലുള്ള ഭക്ഷണം കഴിക്കുകയും ചെയുന്നു അത് കൊണ്ട് അവയുടെജനിതക ഘടനയിലും സമാനതകള്‍ ഉണ്ടാകും.അല്ലാതെ ഇത് ഒരു പൊതു പൈതൃകത്തില്‍ നിന്ന് ഉത്ഭവം കൊണ്ടതാണ് എല്ലാ ജീവികളും എന്നതിന് തെളിവല്ല . ഡാര്‍വിനു ശേഷം നൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും കോശത്തിന്റെ ഘടന പരിണാമവാദത്തിനു ഒരു തലവേദനയാണ്. കോടാനുകോടി ഡോളര്‍ ചിലവിട്ടു നൂറ്റാണ്ടുകള്‍ പരീക്ഷണംനടത്തിയിട്ടും ഇന്നും പരിണാമസിദ്ധാന്തം ശൈശവ ദശയില്‍ തന്നെആണ്.
 ഒരു ജീവി തന്നെ പല കാലാവസ്ഥയിലും ജീവിക്കുന്നത് കൊണ്ട് കാലാവസ്ഥയ്ക്ക് അനുസരിച്ച് അവരുടെ ശരീരത്തില്‍ വിത്യാസങ്ങള്‍ ഉണ്ടാകും അത് ഒരു സ്പീഷിയസില്‍ നടക്കുന്ന പരിണാമമാണ് എന്നെ പറയാവൂ അല്ലാതെ  ഒരു സ്പീഷിയഷിനു പുറത്തേക്ക് ഒരിക്കലും പരിണാമം സാദ്യമല്ല.

ശാസ്ത്രം പറയുന്നത് എല്ലാം ശരിയാണ് എന്ന് പറഞ്ഞു പോകുമ്പോള്‍ ശ്രദ്ധിക്കുക സാങ്കേതിക വിദ്യയില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ പല ശാസ്ത്ര തിയറികളും മാറ്റം വന്നിട്ടുണ്ട് .
സൃഷ്ടാവില്‍ വിശ്വസിക്കാത്തവര്‍ ഉണ്ടാവുന്നതോളം കാലം ഡാര്‍വിനിസം പറഞ്ഞു നടക്കുകയും ചെയ്യും .
നൂറ്റാണ്ടുകള്‍ക്ക്‌ മുന്നേ തന്നെ ശാസ്ത്രത്തിന് കോശത്തിന്റെ സങ്കീര്‍ണത തെളിവാക്കപെട്ടിരുന്നു എങ്കില്‍ ഡാര്‍വിനെ യോ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയോ ആരും അറിയുമായിരുന്നില്ല.
മനുഷ്യനെന്ന് പറഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും ബുദ്ധിയുള്ള വര്‍ഗം എന്ന് പറയുമ്പോള്‍ പോലുംഇത്പോലുള്ള യുക്തിക്ക് നിരക്കാത്തകാര്യങ്ങള്‍ കാര്യങ്ങളില്‍ വിശ്വസിക്കാതിരിക്കുക .
എല്ലാറ്റിനെയും തള്ളിപറയുകയും ഞങ്ങള്‍ പറയുന്നതാണ് ശരി എന്ന് പറയാന്‍ കള്ളതെളിവുകള്‍ ഉണ്ടാകുന്നതിലും നല്ലത് . പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നു വിശ്വാസിക്കുന്നതല്ലേ .     .
................................................................................................................................................     

4 comments:

  1. ഉണ്ടെന്നുമാകാം.. ഇല്ലെന്നുമാകാം... രണ്ടിനും ഇടയ്ക്കുമാകാം... വിശ്വാസം അതല്ലേ എല്ലാം.

    ReplyDelete
  2. ചില അറിവുകൾ പുതിയതാണ് ..
    എന്നാലും രഫെരൻസ് വെക്കുന്നത് ലേഖനത്തിന്റെ പ്രസക്തി വര്ധിപ്പിക്കും ..
    അആശംസകൾ

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം