Tuesday, August 19, 2014

സീരിയൽ മാനിയ

സീരിയലുകൾ  പല  കുടുംബങ്ങളിലും  പ്രശ്നങ്ങൾ  ഉണ്ടാക്കുന്നുണ്ട്  എന്ന്  നമുക്ക് അറിയാമല്ലോ  . പല ബ്ലോഗ്ഗർ മാരും  സീരിയൽ കാരണം  ഉണ്ടായ പ്രശ്നങ്ങൾ  നർമ രൂപത്തിൽ  എഴുതിയിട്ടുണ്ട്  ഇതിൽ  എല്ലാം  സ്ത്രീകൾ  ആണ്  സീരിയലുകൾക്ക്  അടിമ  എന്നാൽ  ഞാൻ പറയുന്നത്  സീരിയൽ കാരണം  ഉറക്കം  നഷ്ടപെട്ട  കുറച്ചു പ്രവാസികളുടെ കഥയാണ് .
കഥ നടക്കുന്നത്  അങ്ങ് UAE എന്ന രാജ്യത്തിന്റെ  തലസ്ഥാനം അയ അബുദാബിയിലെ ഒരു ചെറിയ പട്ടണത്തിൽ ആണ് .
ഈ \കഥയിലെ നായകന്റെ പേര്  വെളിപെടുത്തിയാൽ  എന്റെ  ജോലി തെറിക്കും  അതുകൊണ്ട്   തൽക്കാലം  നായകന് നമുക്ക്  കുഞ്ഞികണ്ണൻ  എന്ന് പേരിടാം .

അബുദാബിയിലെ പ്രശസ്തമായ ഒരു റീടെയിൽ ഷോപ്പുകളിൽ ഒന്നിലെ മാനേജർ ആണ്  കുഞ്ഞിക്കണ്ണൻ അഥവാ  ഞങ്ങളുടെ ഷോപ്പിന്റെ ബ്രാഞ്ച് മാനേജർ പ്രായം ഒരു  55 കാണും . സാധാരണ രാവിലെ  ഞാനും മാനേജർ അയ കുഞ്ഞികണ്ണൻ ചേട്ടനും  രണ്ടുപേരും  മാത്രമേ  പതിനൊന്നു മണിവരെ ഷോപ്പിൽ ഉണ്ടാകൂ. എനിക്ക് ആണെങ്കിൽ  കഴിഞ്ഞ ദിവസത്തെ PURCHASE ബില്ലുകൾ  എന്റർ  ചെയ്യാൻ ഉള്ളത് കൊണ്ട്  രാവിലെ തന്നെ  ഷോപ്പിൽ  വരുന്നതാണ് .രാവിലെ  എട്ടുമണിക്ക് വന്നാൽ  ഒന്നര വരെ യാണ് ഡ്യൂട്ടി പിന്നെ റസ്റ്റ്‌ ആണ് അതുകഴിഞ്ഞ് ആറുമണി യാകുമ്പോൾ  തിരിച്ചു ഷോപ്പിൽ എത്തണം എന്നാൽ മാനേജർ പതിനെന്നു മണിയാകുമ്പോൾ  ഷോപ്പിൽ നിന്നും മുങ്ങും പിന്നെ  വൈകുന്നേരം എഴുമണി യകുമ്പോൾ  മാത്രമേ തിരിച്ചു വരൂ . എന്താണ്  ഇതിന്റെ കാരണം എന്ന് ഷോപ്പിലെ  സുപ്പെരവൈസെരോട്  ഞാൻ ചോദിച്ചു .
'' അതാണോ  അത്  പരസ്പരം ഉള്ളതല്ലേ  അതുകൊണ്ടാ "
അതന്താ പരസ്പരം  എന്നത് കൊണ്ട് ഉദ്ദേശിച്ചത് ,....?
" എടാ മൂപ്പർക്ക് സീരിയൽ  എന്നുവെച്ചാൽ ജീവനാ സ്വന്തം മക്കളെ കണ്ടില്ലെങ്കിലും  മൂപ്പർ  സീരിയൽ കാണാതിരികില്ല "
ങേ  ?
" അത് നിനക്ക് കേൾക്കാനോ  നാട്ടിലുള്ള സമയത്ത് മൂപ്പർക്ക്  പ്രമേഹം  ഓവർ ആയി  ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി   ഉടൻ അയാൾ മകനോട്‌ പറഞ്ഞു  അഡ്മിറ്റ്‌ ആക്കുമ്പോൾ റൂം  TV ഉള്ളത് തരാൻ പറയണം"
കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും ഷോപ്പിലെ  ഇരുപത് സ്റ്റാഫ്‌ കളെയും അയാൾ  സ്വന്തം മക്കളെ പോലെയാണ് കാണുന്നത്  
പക്ഷെ മൂപ്പരു കാരണം ഉറക്കം നഷ്ടപെട്ടത് ഞങ്ങൾ കുറച്ചു പെര്ക്കുമാത്രം കാരണം രാവിലെ വരുന്ന ഞങ്ങൾ  ഉച്ചയ്ക്ക് റൂമിൽ പോയാൽ കാണുന്നത്  മൂപ്പർ  സീരിയൽ കാണുന്നതാ  അതും തിയേറ്ററിൽ  ഇടുന്ന പോലെ ചകിട് പൊട്ടുന്ന ശബ്ദവും . ഈ സീരിയൽ കാണൽ  വൈകുന്നേരം  നാലുമണി വരെ തുടരും ആറുമണി ക്ക്  ഡ്യൂട്ടിക്ക്   പോകേണ്ട ഞങ്ങളുടെ ഉറക്കം ഗോവിന്ദാ ........
രാത്രിയാണെങ്കിൽ  സിനിമ കാണൽ  അവസാനിക്കുന്നത്‌ മൂന്നു മണിക്കും ഇത് നിർത്തലാക്കാൻ റിസീവർ റിമോട്ട്  മാറ്റിവെക്കൽ , TV കേബിൾ മുറിച്ചിടൽ  തുടങ്ങിയ  എല്ലാവിധ പരിപാടിയും നടത്തിനോക്കി  രക്ഷയില്ല  അങ്ങനെ  ഒരുദിവസം ഞങ്ങള്ക്ക് കേരള സർക്കാരിന്റെ ഓണം ബമ്പർ  അടിച്ചു ................


സംഭവം എന്താണെന്നുവെച്ചാൽ  ഞങ്ങൾ താമസിക്കുന്ന  കോമ്പ്ലെക്സിൽ  കേബിൾ CONNECTION  പ്രോബ്ലം  ആയി . പിറ്റേന്ന്  രാവിലെ  ഓഫീസിൽ നിന്നും  എന്നോട് പെട്ടന്നു ചെല്ലാൻ കടയിലേക്ക്  ഫോണ്‍ വന്നു കടയുടെ ബാക്ക് സൈഡിൽ ആണ് ഓഫീസ് ഞാൻ എന്തെങ്കിലും പ്രോബ്ലം  ആണെന്ന് കരുതി ഓഫീസിൽ എത്തിയപ്പോൾ കണ്ടത് ഞങ്ങളെ മാനേജർ ഓഫീസ്  കമ്പ്യൂട്ടറിൽ ഏഷ്യാനെറ്റ്‌ സീരിയൽ അയ പരസ്പരത്തിന്റെ തലേ ദിവസത്തെ എപ്പിസോഡ്  യുട്യൂബിൽ  കാണുന്നു . ഈ കാണൽ രണ്ടു ദിവസം തുടർന്ന് അങ്ങനെ  ഒരു ദിവസം  ഷോപ്പിലെ പരസ്പരം നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടർ എല്ലാം പ്രോബ്ലം ആയി  കമ്പ്യൂട്ടർ പ്രൊഫഷണൽ  ഓണ്‍ലൈൻ വഴി ദുബൈയിലിരുന്നു  കമ്പ്യൂട്ടർ ചെക്ക്‌ ചെയ്തു പ്രോബ്ലം നെറ്റ് ഓവർ ഉപയോഗിച്ചത് കൊണ്ട് വൈറസ്  കയറിയതാണ് സംഭവം  . സംഭവം  കമ്പനി ഹെഡ് ഓഫീസിൽ അറിഞ്ഞു  പക്ഷെ  ഞങ്ങളെ മാനേജർ  മാനേജിംഗ് പാർട്ട്‌ നെറുടെ  ബന്തു ആയതുകൊണ്ട്  പ്രശ്നം  ഓഈട്ഃഊക്ക്ക്കീ തീർത്തു  ആ കാരണത്താൽ  കമ്പനിക്ക്  ആയിരക്കണക്കിനു DIRHAMS  നഷ്ടമായി  എന്നിട്ടും  മൂപ്പർ സീരിയൽ  നിർത്താൻ തയാറായില്ല  .അപ്പോയെക്കും  റൂമിലെ  കേബിൾ പ്രോബ്ലം തീര്ന്നു .ഈ ഇടയ്ക്ക്  ഞങ്ങള്ക്ക് വീണ്ടും ബമ്പർ അടിച്ചു മൂപ്പർ നാട്ടിൽ പോയി അന്നാണ് ഞാൻ സമാധാനമായി ഒന്ന് ഉറങ്ങിയത് മൂപ്പർ തിരിച്ചു വരുന്നതിനു മുൻപ് തന്നെ പുതിയ ഒരു നിയമം ഉണ്ടാക്കി  പ്രിന്റെടുത്ത്  LED TV യ്ക്ക് മുകളിൽ ആയി ഒട്ടിച്ചു വെച്ചു . പക്ഷെ നാട്ടിൽനിന്നും തിരിച്ചു വന്നിട്ടും  ഇയാളുടെ  സീരിയൽ കാണൽ നിന്നില്ല  ഞങ്ങൾ ഒട്ടിച്ച പുതിയ നിയമം കാണാത്ത ഭാവം കാണിച്ചു  അങ്ങനെ ഇരിക്കെ ഹെഡ് ഓഫീസില്നിന്നും  കച്ചവം കുറഞ്ഞതിനാൽ അനേഷണം നടത്താനും ഒരയ്ച്ച ഇവിടെ താമസിക്കാനും കമ്പനി പാർട്ട്‌ ഞങ്ങളുടെ ബ്രാഞ്ചിൽ എത്തി .അന്നേ ദിവസം  രാത്രി  ഒരു ജർമൻക്കാരന്റെ റൂമിൽ WIFI ROUTHER  സെറ്റ് ചെയ്യാൻ വേണ്ടി പോകുമ്പോൾ  അടുത്തുള്ള ഫിലിപ്പിനി കളുടെ  റൂമിൽ നിന്നും ഉച്ചത്തിൽ  ഉള്ള മലയാളം ഡയലോഗ്  കേൾക്കുന്നു . അവർ ഞങ്ങളുടെ കൂടെ രാത്രി VOLLYBALL കളിക്കാർ ഉള്ളത് കൊണ്ട് ആ ഫ്രീഡം വെച്ച്  റൂം തള്ളിത്തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത്  ഞങ്ങളുടെ മാനേജർ  ഫിലിപൈനികളുടെ റൂമിൽ ഇരുന്നു സീരിയൽ കാണുന്നതായിരുന്നു മൂപ്പർ ചിരിക്കുന്നത് കണ്ടു ചുമ്മാ ചിരിക്കുന്ന ഫിലിപ്പൈനികളും ......................................................





13 comments:

  1. ഹഹ എന്തും അധികമായാല്‍ പ്രശനം തന്നെ !!.. പാവം ഫിലിപ്പിനോകള്‍ അവരുടെ കാര്യത്തില്‍ ഒരു തീരുമാനമായി അല്ലെ :)

    ReplyDelete
  2. ഹ ഹ ..കൊള്ളാല്ലോ ഈ ഗെഡി ...ഒന്ന് പരിചയപ്പെടുത്തി താ ഒരു ദിവസം ...സീരിയൽ ഒഴിവാക്കി പുള്ളിയെ സിനിമയിലേക്ക് തിരിച്ചു കൊണ്ട് വരാം നമുക്ക് ..എന്തായാലും ഫിലിപ്പിനോകൾക്ക് മലയാളം പഠിക്കാൻ ഒരു കാരണം കൂടിയായി എന്ന് പറഞ്ഞാ മതി ല്ലേ ...കൊള്ളാം നന്നായി എഴുതി ട്ടോ നീ ..ആശംസകളോടെ ..

    ReplyDelete
    Replies

    1. താങ്ക്സ് വന്നതിനും അഭിപ്രായം പറഞ്ഞതിനും ഈ കഥ പാത്രത്തെ അബുദാബി ടൌണിൽ എങ്ങാനും വരുവണേൽ പരിചയപെടുത്തി തരാം കേട്ടോ ? hi hi hi

      Delete
  3. ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച മാനേജര്‍..കൊള്ളാം നന്നായി എഴുതി

    ReplyDelete
    Replies
    1. നന്ദി വന്നതിനും അഭിപ്രായത്തിനും

      Delete
  4. കൊള്ളാം നന്നായി എഴുതി ട്ടോ ........... ആശംസകൾ

    ReplyDelete
  5. സ്ത്രീകള്‍ പോലും തോറ്റ് പോയോ.......................... മാനേജര്‍ക്ക് മുന്നില്‍

    ReplyDelete
    Replies
    1. മം നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

      Delete
  6. അവസാനം ഫിലിപ്പിനോകള്‍ സീരിയല്‍ അഡിക്റ്റാവാണ്ടിരുന്നാല്‍ മതിയാരുന്നു

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ ..................

      Delete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം