Wednesday, May 28, 2014

ഒരു സർക്കാർ ജീവനക്കാരന്റെ ഭാവിയിലെ വിവാഹ മോചനം

കല്യാണ ദല്ലാൾ പെണ്ണിന്റെ അച്ഛനോട് : സര്ക്കാര് ജോലിയാ  അമ്പതു പവനും  പത്തു ലക്ഷവും മാത്രമേ ചോദിക്കുന്നുള്ളൂ
പെണ്ണിന്റെ അച്ഛൻ; കൊടുക്കാം
കല്യാണ ദല്ലാൾ : പിന്നെ ഒരു കാര്യവും കൂടി ഉണ്ട്
പെണ്ണിന്റെ അച്ഛൻ : എന്താണത് ?
കല്യാണ ദല്ലാൾ ; ചെക്കൻ സ്ത്രീധനം ഒന്നും വാങ്ങിയിട്ടില്ല എന്ന് സർകാർ നു ഒരു കടലാസ്സിൽ എഴുതി കൊടുക്കണം അതിൽ നിങ്ങൾ ഒരു ഒപ്പ് വെച്ച് കൊടുക്കണം .
പെണ്ണിന്റെ അച്ഛൻ ; അതിനെന്താ

ഒരു വര്ഷത്തിനു ശേഷം ആ വിവാഹം  divorce ന്റെ വക്കിൽ കോടതിയിൽ .......
വധു കോടതിയോട് : ഇയാളോടൊപ്പം ഇനി എനിക്ക് ജീവിക്കാൻ സാധ്യമല്ല ആയതിനാൽ എനിക്ക് വിവാഹ മോചനം നേടിത്തരണം എന്നും എന്റെ പിതാവിൽ നിന്നും ഇയാൾ വിവാഹ സമയത്ത് കൈ പറ്റിയ പത്തു ലക്ഷം രൂപയും ഇയാൾ വിറ്റു തുലച്ച എന്റെ അമ്പതു പവന്റെ സ്വർണത്തിന്റെ ക്യാഷും തിരിച്ചു മേടിച്ചു തരണമെന്നും കോടതിയോട് അപേക്ഷിക്കുന്നു .
കോടതി വരനോട് : വധു പറഞ്ഞത്
താങ്കൾ കേട്ടല്ലോ ഇനി താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടോ ?
വരൻ : ഞാൻ വിവാഹ മോചനത്തിന് തയാറാണ് പക്ഷെ ഞാൻ ഇവരുടെ കയ്യിൽ നിന്നും അഞ്ചു പൈസ സ്ത്രീധനം ആയി വാങ്ങിയിട്ടില്ല അതിനുള്ള തെളിവ് ആണ് ഇത് ( തന്റെ കയ്യിൽ ഉള്ള സർക്കാരിനു വിവാഹ സമയത്ത് നല്കിയ സത്യ വാങ്ങ്മൂല ത്തിന്റെ കോപ്പി കാണിച്ചു കൊണ്ട് പറഞ്ഞു )

ഇതിനു ആധാരം ; സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് വിവാഹസമയത്ത് സർക്കർ ജീവനക്കാർ സത്യവാങ്ങ്മൂലം നല്കണം എന്ന വാര്ത്ത

( spelling mistake ക്ഷമിക്കുക മൊബൈലിൽ എഴുതുന്നതാണ് അത് കൊണ്ടാണ് )

2 comments:

  1. ഇത്തരം ഒരു സത്യവാങ്ങ്മൂലം കൊണ്ട് സ്ത്രീധനം ഇല്ലാതാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. സമുഹം അംഗീകരിച്ചിട്ടുള്ള അനീതികളിലൊന്നാണ് സ്ത്രീധനം. ഇരയായവരിൽ നിന്നും ഇരയാകാൻ പോകുന്നവരിൽ നിന്നും എതിർപ്പും പ്രതിഷേധവും ശക്തമാകാതെ അത് അവസാനിക്കാൻ പോകുന്നില്ല. വിവരവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികളോട് തന്നെ ചോദിച്ചു നോക്കൂ, അവരിൽ ഭൂരിപക്ഷവും സ്ത്രീധനത്തിനു എതിരായിരിക്കില്ല. 'വീട്ടുകാർ സന്തോഷത്തോടെ തരുന്നത് ഞങ്ങളെങ്ങനെ വേണ്ടെന്നു പറയും' എന്നായിരിക്കും അവർ ചോദിക്കുന്നത്. യുവാക്കളായാലും 'സ്ത്രീധനം വാങ്ങിക്കാതെ ഞാൻ വിവാഹം കഴിക്കും' എന്നായിരിക്കില്ല,' അവരുടെ മകൾക്ക് അവർ എന്തെങ്കിലും നൽകുന്നതിനെ ഞാൻ എന്തിനു എതിർക്കണം' എന്ന നിലപാടായിരിക്കും മുന്നോട്ടു വെക്കുക.

    സർക്കാർ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം നിർബന്ധമാക്കിയാൽ, വിവാഹത്തിനു മുമ്പേ തന്നെ അവൾക്കുള്ള 'വിഹിതം' അവളുടെ പേരിൽ മാറ്റി കൊണ്ടുള്ള രേഖ വരന്റെ വീട്ടുകാർ ആവശ്യപ്പെടും. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞ് അത് വരന്റെ പേരിലേക്കും മാറ്റപ്പെടും. . അത്ര തന്നെ.

    ReplyDelete
  2. എല്ലാത്തിനും രണ്ട് വശങ്ങള്‍ ഉണ്ടാവും. നമുക്ക് അതിലെ പോസിറ്റീവ് നെ എടുക്കാന്‍ ശ്രമിക്കാം, ബാക്കിയൊക്കെ വരുന്നത് പോലെ വരും .

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം