Sunday, April 13, 2014

INTERNET THROUGH DRON PLAIN

വിമാനം വഴിയും ഇന്റർനെറ്റ്‌  സുക്കർ ബെർഗ്  ചേട്ടന്റെ  ചില കാഞ്ഞ  കോപ്പി ബുദ്ധികൾ 



                 സ്വയ പരിശ്രമം  കൊണ്ട് പെട്ടന്നു ലോക സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ആളാണ് നമ്മുടെ മാർക്ക്‌ സുകെര്ബെര്ഗ് . മ്മളെ മുഖ പുസ്തകത്തിന്റെ മോഇലാളി മനസ്സിലായോ ?. മ്മള് ഫൈസ് ബുക്ക്‌ മുതലാളി   മാർക്ക്‌ സുക്കെര്ബെര്ഗ് . മൂപ്പര്ക്ക് ഇപ്പൊ കാര്യം മനസ്സിലായിട്ടുണ്ട്  മ്മളെ ക്രിസ് ടെ വോൾഫ്  ഇല്ലേ മ്മളെ മൈ സ്പേസ് സോഷ്യൽ സൈറ്റ് ന്റെ മൊതലാളി മൂപ്പരെ പോലെ മ്മളെ ഫൈസ് ബൂക്കിലെ പേപ്പർ ഷീറ്റ് ഒക്കെ പറിഞ്ഞു പോകുന്നൂന്ന് . അഥവാ mayspace ഉം  orkut പൂട്ടി കെട്ടിയാ പോലെ ഫൈസ് ബുക്ക്‌ പൂട്ടി കെട്ടാൻ സമയം ആയി തൊടങ്ങീന്നു . ഇത് മ്മള് പറയണതല്ല ബല്യ ടെക് വിദക്തർ പറയണതാ . കാരണം കഴിഞ്ഞ ആറു മാസത്തിനിടക്ക് ഒരു 10 ലക്ഷം ആളു ഫൈസ്ബൂക്കീന്നു ഇറങ്ങിപോയി കാരണം അവര്ക്ക് ഇപ്പൊ ഫൈസ്ബുക്ക്‌  മതിയായി വേറെ ഓരോന്ന് തപ്പി നടക്കുവാ . പിന്നെ ഇത് വായിക്കുന്ന ആർകെങ്കിലും  ഒരു സോഷ്യൽ networking സൈറ്റ് തൊടങ്ങണം എന്നുണ്ടെങ്കിൽ തൊടങ്ങിക്കോ കിട്ടിയ ചാൻസ് ആണ് 
നമ്മടെ രാഷ്ട്രിയപർട്ടീന്നു ഇറങ്ങി പോന്ന ഘടക കക്ഷികളെ  മറ്റു പാർട്ടിക്കാർ ചാക്കിട്ടു പിടിക്കണ പോലെ  ഫൈസ് ബൂകീന്നു ഇറങ്ങിപോണ ആള്ക്കാരെ ചാക്കിട്ടു പിടിക്കാം .അഥവാ നിങ്ങടെ സൈറ്റ് ഫേമസ് അയാൽ നമ്മക്കും അവകാശം ചോദിച്ചു ബരാല്ലോ ?

ഫൈസ് ബുക്ക്‌ പൂട്ടിയാലും പട്ടിണി കിടക്കാതെ ജീവിക്കണ്ടേ അതിനുള്ള വഴിയാണ് മൂപ്പര് ഇപ്പൊ തോടങ്ങിയത് . കാര്യം മനസ്സിലായോ മ്മളെ അമേരിക്കക്കാര് താലിബാനെ തോരത്താൻ ട്രോണ്‍ ബീമാനം വഴി ബോബ് ഇടുന്നില്ലേ പാക്കിസ്ഥാനിൽ. അമേരിക്കൻ പട്ടാളകാരിൽ  നിന്ന്  ആക്രി പൈസക്ക് ആ ബീമാനത്തിന്റെ പഴയ കൊറേ മോഡൽ വാങ്ങീട്ട്  അത് ആകാശത്തിലൂടെ പറത്തി എല്ലാർക്കും  ഇന്റർനെറ്റ്‌ കൊടുക്കുക ഫ്രീയായി പക്ഷെ ഒരു കാര്യം നമ്മളെ ഗൂഗിൾ അമ്മാവൻ ബലൂണ്‍ വച്ച് കൊടുക്കുന്ന ഇന്റർനെറ്റ്‌ കണ്ടു അതിന്റെ ഒരു കോപ്പി ആണ് ഈ പരിപാടി . മൂപ്പര് പണ്ടേ കോപ്പി അടിയുടെ ഉസ്താദ്‌ ആണല്ലോ  ഫൈസ് ബുക്കും ആരുടെയോ ഐഡിയ കോപ്പി അടിച്ചതാണ് എന്ന് പറയുന്നത് നമ്മള് കേട്ടതാണ് . ഇനി ഒരുകാര്യം ഇന്റെർനെറ്റീന്നു പറഞ്ഞു ആാ നെറ്റ് ഓപ്പണ്‍ ചെയ്താൽ  ഫൈസ് ബുക്ക്‌ മാത്രമേ കിട്ടൂ ആർക്കറിയാം . ഏതായാലും കാലന് പണി കൂടും എന്നാ വിമർഷകര് പറയന്നത് ഈ ട്രോണ്‍ വിമാനം ആകാശത്തിലൂടെ പറന്നു കൂട്ടി മുട്ടി വല്ലവന്റെയും തലയില് വീഴുമോ കാത്തിരുന്ന് കാണാം .
......................................................................

1 comment:

  1. ഫോണ്ട് വലിപ്പം തീരെ കുറവ്. സ്ക്രീൻ സൈസ് വലുതാക്കി വായിക്കാൻ മിക്കവരും ഇഷ്ടപ്പെടാത്തതുകൊണ്ട്, ഇത്രയും ചെറിയ അക്ഷരങ്ങൾ കാണുമ്പോൾ തന്നെ വായന ഉപേക്ഷിക്കാനാണു സാധ്യത.
    പൈലറ്റില്ലാ വിമാനങ്ങൾ വഴി ഇന്റർനെറ്റ് ഫ്രീ ആയി വിതരണം ചെയ്യുന്ന സാങ്കേതികവിദ്യ എന്താണെന്നറിയില്ല. ഇത്തരം വാർത്താശകലങ്ങൾ പങ്കു വെക്കുമ്പോൾ അതിനാധാരമായ വാർത്തയുടെ ലിങ്ക് കൂടി നൽകുന്നത് നന്നായിരിക്കും.

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം