Tuesday, April 8, 2014

FOOT PRINT IN THE DESERT

കഥ 

മരുഭൂമിയിലെ  കാല്പാടുകൾ                   


ഫോട്ടോ കടപാട് : ഗൂഗിൾ ഇമേജ്  സെർച്ച്‌ 
                 



 ആ ലാൻഡ്‌ ക്രുഇസെർ  മരുഭൂമിയിലൂടെ കുതിക്കുകയായിരുന്നു . മണൽ  കാടുകൾ താണ്ടി , മരീചികപോൽ  തെളിയുന്ന  ഒട്ടകകൂട്ടങ്ങളെയും പിന്നിലാക്കി .  മണിക്കൂറുകൾ  നീണ്ട  ഓട്ടത്തിനോടുവിൽ അവസാനം    വർഷങ്ങളായി  വണ്ടി കയറാത്ത  ഒരു  റോഡ്‌ എന്ന് തോന്നിക്കുന്ന ഒരു വഴിയിലൂടെ വണ്ടി നീങ്ങി . എല്ലാം പൊടികാറ്റിൽ മറഞ്ഞു പോയിരിക്കുന്നു വണ്ടിയുടെ ഡ്രൈവിംഗ്  സീറ്റിൽ  ഇരിക്കുന്നയാൾ ആരോടെന്നില്ലാതെ പിറു പിറുത്തു .മരുഭൂമിക്കു  നടുവിലെ കല്ലിമുൾ  ചെടികൾ  നിറഞ്ഞു നിൽകുന്ന  ഒരു  പ്രേതാലയം പോലെ   തോന്നിക്കുന്ന  ഉപേക്ഷിക്കപെട്ട  നിലയിൽ  ഉള്ള ഒരു ലേബർ  ക്യാമ്പിനു മുന്നിൽ  വണ്ടി നിർത്തി . ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ അയാൾ വണ്ടിയുടെ പിൻ ഡോർ തുറന്നു കൊണ്ട്   പറഞ്ഞു ഇവിടെ ഇറങ്ങികൊള്ളൂ .  കറുത്ത ബാഗും പിടിച്ചു കൊണ്ട്  മെലിഞ്ഞുഒട്ടിയ  ശരീരവുമായി  ഒരാൾ പുറത്തിറങ്ങി .
ഡ്രൈവർ അയാളോട് പറഞ്ഞു  നിങ്ങള്ക്ക് ജോലി ഇവിടെയാണ്‌ ...
 വണ്ടിയുടെ ബാക്ക് സീറ്റിൽ  ഇരുന്നിരുന്നയാൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു  എന്നിട്ട് അയാള്ക്ക് നേരെ തിരിഞ്ഞു ചോദിച്ചു  ഇവിടെയോ ?..
 ഉടൻ മറ്റെയാൾ പറഞ്ഞു  അതെ ഇവിടുത്തെ പാറാവുകാരൻ ആയി   ആണ് കമ്പനി  നിങ്ങളെ  നിയമിച്ചിരിക്കുന്നത് നിങ്ങള്കുള്ള ഭക്ഷണവും മറ്റും ആഴ്ചയിൽ  ഒരിക്കൽ ഞാൻ കൊണ്ട് വന്നു തരും എനിക്ക് തിരിച്ചു പോകണം . എന്ന് പറഞ്ഞു അയാൾ വണ്ടി ഓടിച്ചു പോയി ..............................


അയാൾ ആ കുരിരുട്ടിൽ ആ പ്രേതാലയത്തിലേക്ക് നടന്നു അവിടെ ഉള്ള ഒരു കാരവാൻ വൃത്തിയാക്കി അയാള് കൊണ്ടുവന്ന ഭക്ഷണം പാചകം ചെയ്തു കഴിച്ചു .   നാട്ടിൽ നിന്ന് വന്നതേ ഉള്ളു  ഇത് വരെ ഉറങ്ങിയിട്ടില്ല . അയാൾ  പുറത്തേക്കു നോക്കി ചുറ്റിലും ഉള്ള കാരവാൻ കാണുമ്പോൾ അയാൾക്ക് കറുത്ത കൂറ്റൻ പാറ കെട്ടുകളെ  പോലെ തോന്നി  , പുറത്തെ മരുഭൂമിയിൽ ഉള്ള മണൽ കൂനകൾ  അയാൾക്ക് കൂട്ടത്തോടെ കിടക്കുന്ന  ആനകളെ പോലെ തോന്നി  അയാൾ പേടിയോടെ തന്റെ കാരവനിലേക്ക് നടന്നു ബെഡിലെക്കു വീണു പക്ഷെ അയാൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല  . അയാൾ  നാട്ടിലെ കാര്യങ്ങൾ ആലോചിച്ചു .................................

 നാട്ടിൽ എല്ലാവര്ക്കും  ഉപകാരി .മിഗ്ദാദ് എന്നാൽ അന്നാട്ടിൽ അല്ല പുറം നാട്ടിൽ പോലും അയാളെ അറിയാത്തവരായി ആരും ഇല്ല . അങ്ങനെ ഇരിക്കെ ഒരു ദിവസം തന്റെ മകൾക്ക് ഒരു തലചുറ്റൽ അവളെയും കൊണ്ട് അയാൾ  ഹൊസ്പിറ്റലിലേക്ക്  പോയി  പല ടെസ്റ്റുകൾക്കു ശേഷം ഡോക്ടർ അയാളെ റൂമിൽ  വിളിച്ചു വരുത്തി .
     
 മിഗ്ദാദ് ഡോക്ടറോട് ചോദിച്ചു :എന്താണ് ഡോക്ടർ എന്റെ മകൾക്ക്
ഡോക്ടർ പറഞ്ഞു ; നിങ്ങളെ മകളുടെ കിഡ്നി വീക്ക് ആണ് ഉടൻ ഒരു കിഡ്നി മാറ്റിവെക്കൽ  ശാസ്ത്രക്രിയ  വേണം
അയാള് അന്ധാളിച്ചിരുന്നു  .
പലരോടും  കടം വാങ്ങി അയാൾ  പണം കൊടുത്തു  . അങ്ങനെ  കിഡ്നി മാറ്റിവെക്കൽ  കഴിഞ്ഞു മകൾ  സുഖമായിരിക്കുമ്പോൾ  ആണ്  അയാളുടെ മനസ്സില് മറ്റൊരു ഭയം .
താൻ  കടം വാങ്ങിയവർ എല്ലാം പണം ചോദിച്ചു തുടങ്ങിയിരിക്കുന്നു  തനിക്കു ആ കടം എങ്ങനെ വീട്ടാൻ സാധിക്കും അയാൾ മനസ്സിൽ ആലോചിച്ചു ദിവസങ്ങൾ കഴിച്ചു കൂട്ടി .


അങ്ങനെ ഇരിക്കെ ഒരുനാൾ ഗൾഫിൽ നിന്നും ഒരു വിളി വന്നു . അത് അവന്റെ ഒരു കളികൂട്ടുകാരൻ ആയ ഷരീഫിന്റെ വിളിയായിരുന്നു .
ഷരീഫ് മിഗ്ദാദിന്റെ  പ്രശ്നം ആരിൽ നിന്നോ അറിഞ്ഞു വിളിച്ചത് ആയിരുന്നു  . ശരീഫ് മിഗ്ദാദിനോട്  പറഞ്ഞു എന്റെ അറിവിൽ  ഒരു വിസ ഉണ്ട് ഒരു  ലേബർ ക്യാമ്പിലെ പാറാവുകാരൻ  ആയിട്ടാണ് ജോലി വേറെ പ്രശ്നങ്ങൾ  ഒന്നും ഇല്ലെങ്കിൽ  നിനക്ക് ആ ജോലി ഞാൻ ശരിയാക്കിത്തരാം . ശരീഫ് പറഞ്ഞു . മിഗ്ദാദ്  സമ്മതം മൂളി  കാരണം ഈ കടക്കാരിൽ നിന്ന് എങ്ങനെയും മോചിതമാകണമെങ്കിൽ  പ്രവാസ ജീവിതം നയിച്ചേ തീരൂ .
 അങ്ങനെ  ആയിരുന്നു തന്റെ ഗൾഫ്‌  ജീവിതം തുടങ്ങിയത് .ഏതു  പ്രേത കോട്ടയിലും കിടക്കാനുള്ള  മനക്കരുത്ത് ഞാൻ നേടിയിരിക്കുന്നു . എങ്ങനെയും ആ കടങ്ങൾ വീട്ടണം  തന്റെ മകളെ കല്യാണം കഴിച്ചു അയക്കണം  അതിനു എന്ത് ത്യാഗവും താൻ ചെയ്യും  ഇതെല്ലം ആലോചിച്ചു അയാൾ മരുഭൂമിയിൽ ഉള്ള ആ ലാബർ ക്യാമ്പിൽ കിടന്നുറങ്ങി .

പിറ്റേന്ന് നേരം വെല്ലുത്തു അയാൾ  എണീറ്റ്‌ മെല്ലെ കാരവാനിൽ നിന്നും പുറത്തിറങ്ങി പകൽ വെളിച്ചത്തിൽ അയാൾ ആ ലാബർ ക്യാമ്പിനു പുറത്തിറങ്ങി അന്തമില്ലാതെ പറന്നു കിടക്കുന്ന മണലാരണ്യത്തിൽ അയാൾ അയാൾ ഒരു കല്പാട് കണ്ടു ഈ മരുഭൂമിയിൽ അര് ? അയാൾ സ്വന്തം മനസാക്ഷിയോട് ചോദിച്ചു എന്നിട്ട് ആ കാല്പാടുകൾ  പിന്തുടർന്ന് നടക്കാൻ തുടങ്ങി ..........

ആ യാത്ര അയാളെ കൊണ്ടെത്തിച്ചത് ഉപേക്ഷിക്കപെട്ട ഒരു ഓയിൽ രിഫൈനെരി  യിലേക്ക്  ആയിരുന്നു  അയാൾ  ചുറ്റിലും ഒന്ന് കണ്ണോടിച്ചു ആരും ഇല്ല  ആ കാല്പാടുകൾ അവസാനിച്ചിരിക്കുന്നു അയാൾ  തിരിച്ചു കാബിനിലേക്ക്‌ നടന്നു  . സമയം നട്ടുച്ച ആകുവോളം അയാൾ  ഭക്ഷണം പാകം ചെയ്യലിൽ  മുഴുകി . വൈകുന്നേരം തന്നെ കൊണ്ടാക്കിയ ഡ്രൈവർ പറഞ്ഞതനുസരിച്ച്  അയാൾ തന്ന  തോക്കും ഉപയോഗിച്ച്  മരുഭൂമിയിൽ  ഉള്ള ചെറിയ  ഒരു കാട്ടിലേക്ക് പുറപെട്ടു . ഡ്രൈവർ പറഞ്ഞിരുന്നു  അവിടെ മുയലുകളെ ലഭിക്കും എന്ന്  . കാടെന്നു പറയാൻ കഴിയില്ല നമ്മുടെ  നാട്ടിൻ  പുറത്തുള്ള  ഒരു പറമ്പ് പോലെയായിരുന്നു . അവിടെ മരുഭൂമിയിൽ വളരുന്ന കുറെ കുറ്റി ചെടികൾ മാത്രം ആയിരുന്നു അവിടെ ഉള്ളത് . അങ്ങനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ  അയാൾക്ക്  ഒരു മുയലിനെ കിട്ടി അതുമായി അയാൾ ക്യാബിനിലേക്ക്  തിരിച്ചു , പെട്ടന്നു അയാളുടെ  കണ്ണുകൾ  എവിടെയോ  കൊളുത്തി  , അതെ  ആ കാല്പാടുകൾ ഇവിടെയും  ആ കല്പടുകളെ പിന്തുടർന്ന്  കുറെ ദൂരം ചെന്നപ്പോൾ  പിന്നെ മരുഭൂമിയിൽ  ആ കാല്പാടുകൾ ഇല്ല .ഇടയ്ക്ക്  ഇതിലൂടെ പോകുന്ന ഒട്ടകത്തെ മേയ്ക്കുന്നവരുടെ  കാല്പാടുകൾ ആവാം അതു ബാക്കി കാല്പാടുകൾ  പൊടിക്കാറ്റിൽ മറഞ്ഞു പോയിരിക്കാം അയാൾ  മനസ്സിൽ  വിചാരിച്ചു  അയാൾ  ക്യാമ്പിലേക്ക്  നടന്നു  .

 നേരം പുലര്ന്നു ഇന്നേക്ക് അയാൾ  വന്നിട്ട്  ഒരായ്ച്ചയായി  വന്ന അന്ന് നാട്ടിലേക്കു വിളിച്ചതാ പിന്നെ ഇതുവരെ വിളിച്ചില്ല  ഇന്ന് ആ ഡ്രൈവർ വരും എനിക്ക് സാധനങ്ങൾ കൊണ്ട്.  ആ വണ്ടിയിൽ കുറച്ചു ദൂരം പോയാൽ  മൊബൈൽ  റേഞ്ച് കിട്ടുന്നിടം എത്തും  അവിടെ നിന്ന് വീട്ടിലേക്കു ഒന്ന് വിളിക്കണം  തന്റെ മകൾ  തന്റെ വിളിയും കാത്തു  നില്പുണ്ടാവും  ഒരു ദിവസം പോലും അവളെ പിരിഞ്ഞിരിന്നിട്ടില്ല . അവൾ  എന്നെ കാണാഞ്ഞു വിഷമിക്കുന്നുണ്ടാവുമോ അയാൾ മനസ്സിൽ  ആലോചിച്ചു പുറത്തേക്കിറങ്ങി .

അതെ  ആ കാല്പാടുകൾ വീണ്ടും  മരുഭൂമിയിൽ ഇന്ന് ഇതിന്റെ ഉടമസ്ഥനെ  കണ്ടെത്തണം  അയാൾ  മരുഭൂമിയിലൂടെ  കല്പടുകളെ പിന്തുടർന്ന് നടന്നു
പെട്ടന്നു  മരുഭൂമിയിലെ  മണൽ  കൂനകളിലൂടെ ഉയ്ന്നിറങ്ങി ഒരു ലാൻഡ്‌  ക്രുഇസെർ  അയാൾക്ക്‌ മുന്നിൽ  വന്നു നിന്നു   അതിൽ നിന്നും ഡ്രൈവർ പുറത്തേക്കു ഇറങ്ങി.
ഡ്രൈവർ പറഞ്ഞു : നിനക്ക് നാട്ടിലേക്കു ഫോണ്‍ വിളിക്കേണ്ട എന്നോടൊപ്പം വാ നമ്മുക്ക് റേഞ്ച് ഉള്ള സ്ഥലം വരെ പോകാം
അവർ വണ്ടിയിൽ കയറി  ഒരു ചെറിയ ടൌണിൽ അവർ എത്തി ചേര്ന്നു  അയാൾ  തന്റെ മൊബൈൽ  കയ്യിലെടുത്തു  സന്തോഷത്തോടെ നാട്ടിലേക്കു ഫോണ്‍ വിളിച്ചു പെട്ടന്നു  യാ അല്ലാഹ്  എന്ന് പറഞ്ഞു അയാൾ  ബോധം കെട്ടുവീണു
ആ ഫോണ്‍ കാളിൽ  അയാൾ  കേട്ടതു അയാളുടെ  അനിയൻറെ  ശബ്ദം ആയിരുന്നു " നിങ്ങടെ  മോൾ മരിച്ചു നിങ്ങൾ പോയതിന്റെ രണ്ടാമത്തെ ദിവസം  ആയിരുന്നു  അത് നിങ്ങളെ അറിയിക്കാൻ  ഒരുപാടു ശ്രമിച്ചു  പക്ഷെ കഴിഞ്ഞില്ല  മരിക്കുന്നതിനു മുമ്പ്  അവൾ നിങ്ങളെ കാണണം  എന്നു പറഞ്ഞിരുന്നു ......................................................


ശുഭം .







അറിയിപ്പ് :ഇതിൽ ഒരു പാട് തെറ്റുകൾ ഉണ്ട് പുതിയ ബ്ലോഗ്ഗർ അയ എനിക്ക്  തെറ്റുകളും   കുറ്റങ്ങളും പറഞ്ഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു  



1 comment:

  1. കഥ എഴുതി തുടങ്ങുന്നവരെ ഒരുപാട് സംശയങ്ങൾ അവിടേയ്ക്കുമിവിടേയ്ക്കും വലിച്ചു കൊണ്ടുപോകാറുണ്ട്. കയറഴിഞ്ഞ കാള പലയിടത്തും പുല്ലു കടിച്ചു നിന്ന് വൈകി മാത്രം ലക്ഷ്യത്തിലെത്തുന്നതു പോലെയാണത്.

    നല്ല വായനയും നിരീക്ഷണവും മാത്രമാണ് അത് മറികടക്കാനുള്ള വഴി.

    ReplyDelete

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം