Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, April 19, 2014

സുന്ദരിയായ കമ്പ്യൂട്ടർ ടീച്ചർ



പ്ലസ്‌ ടു വിനു പഠിക്കുന്ന കാലം ക്ലാസ്സ്‌ തുടങ്ങിയിട്ട് മൂന്നു മാസമായി ഇതുവരെ കമ്പ്യൂട്ടർ  അപ്ലിക്കേഷൻ പഠിപ്പിക്കാൻ ആരെയും കിട്ടിയിട്ടില്ല ക്ലാസ്സിലെ പടിപിസ്റ്റ് കൾ . ഹയർ സെക്കന്ററി ഹെഡ് നു  കംപ്ലൈന്റ്റ്‌ കൊടുത്ത് . ഞങ്ങളെ പോലെ തെക്കോട്ടും വടക്കോട്ടും നോക്കി പെണ്പിള്ളേരെ  വായി നോക്കാൻ വരുന്നവര്ക്ക് അങ്ങനെ ഒരു സബ്ജക്ട്  ഉള്ളത് തന്നെ അറിയില്ല .ഒരു ദിവസം  HS ഹെഡ് ക്ലാസ്സിൽ വന്നു പറഞ്ഞു  കമ്പ്യൂട്ടർ  അപ്ലിക്കേഷൻ സബ്ജക്ടിനു ആളെ കിട്ടാനില്ല അതുകൊണ്ട് ഒരയ്ച്ചയ്ക്കുള്ളിൽ ഞാൻ ആളെ എങ്ങനെയും എത്തിക്കാം . MCA  പസ്സയവർ വേണം പഠിപ്പിക്കാൻ അവര് എല്ലാം വല്ല techno പാർക്കിലോ info പാർക്കിലോ  നല്ല ജോലി തേടി പോകും  പിന്നെ എങ്ങനെ CA  യ്ക്ക് ആളെ കിട്ടും?..............  .
 ഞങ്ങൾ പഠിക്കുന്ന സ്കൂൾ സർക്കാർ സ്കൂൾ അല്ലാത്തതിനാൽ പുതിയ സാറിനെ തിരഞ്ഞെടുക്കൽ കുട്ടികളുടെ കടമയാണ് എങ്ങനെ എന്നാൽ . പുതിയ സാർ വന്നു ഒരു പീരീഡ്‌ ക്ലാസ്സ്‌ എടുക്കും എന്നിട്ട് HS head വന്നു ചോദിക്കും എങ്ങനെ ഉണ്ട് ക്ലാസ്സ്‌  അപ്പോൾ ഞങ്ങൾ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ അവർ appointed  ആകും അങ്ങനെ രണ്ടു ടീച്ചർ മാരും ഒരു സാറും വന്നു എല്ലാവരെയും  ക്ലാസ്സ്‌ പോരാ എന്ന് പറഞ്ഞു .
 ഇതിന്റെ എല്ലാം പിന്നിൽ ക്ലാസ്സിലെ ഒരുത്തൻ  ആയിരുന്നു അവൻ മറ്റുള്ളവരോട് പറഞ്ഞു കാണാൻ ഭംഗിയുള്ള ടീച്ചർ വന്നാൽ  അവരുടെ ക്ലാസ്സ്‌ നമുക്ക് ഇഷ്ടമായി എന്ന് പറയാം  . പഠിച്ചില്ലേലും  ചുമ്മാ നോക്കി യിരിക്കാമല്ലോ ?  ആ പഹയാൻ ആണെങ്കിൽ  പ്ലസ്‌ ഒണ്ണി ന്  നാലു വിഷയത്തിൽ  പൊട്ടിയതാണ്  . അവനു പണ്ടേ അറിയാം അവൻ പ്ലസ്‌ ടു  കടമ്പ കടക്കില്ല എന്ന്  . പെണ് പിള്ളേരെ  ഭീഷണി പെടുത്തി  അവൻ  വന്ന ടീച്ചർ മാരെയും  സർ മാരെയും ഇഷ്ടമല്ല എന്ന് പറയിപ്പിച്ചു . കാരണം ആണ് പിള്ളേർ ആയിരുന്നു  ക്ലാസ്സിൽ ഭൂരി പക്ഷം  ഞങ്ങൾ നാൽപതു അൻപില്ലെർഉള്ള  ക്ലാസ്സിൽ   വെറും  പതിനെട്ട് പെണ് പിള്ളേരെ ഉള്ളു  . അങ്ങനെ  ദിവസങ്ങൽ  കഴിഞ്ഞു പുതിയതായി  ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കാൻ വന്നു കറുത്ത്  ഉരുണ്ട ഒരു  തടിച്ചി ടീച്ചർ  കണ്ടമാത്രയിൽ എല്ലാവരും ഉറപ്പിച്ചു  ഈ  ടീച്ചറെ വേണ്ടാന്ന്  . അങ്ങനെ  സ്ഥിരം  വരുന്ന പോലെ  HS head വന്നുചോദിച്ചു .
ചോദിച്ചു  ടീച്ചർ  എങ്ങനെ ഉണ്ട് ?.......................
ക്ലാസ്സ്‌ ഇഷ്ടം ആയോ ?
എല്ലാവരും ഉറക്കെ പറഞ്ഞു പോരാ .....................................


ഉടൻ വന്നു  ദേഷ്യത്തോടെ  സാറിന്റെ മറുപടി  ഇതുവരെ ഞാൻ ഇവിടെ നടത്തിയത് ടീച്ചർ  മ്മാരുടെ  Fashion Show  അല്ല. ടീച്ചർ മാരുടെ ഭംഗി നോക്കാൻ അല്ല ഞാൻ പറഞ്ഞത് അവർ പഠിപ്പിക്കുന്നത്‌ മനസ്സിലാകുന്നുണ്ടോ എന്ന് നോക്കാനാ .  ഇതുവരെ  നിങ്ങൾ പറഞ്ഞു  ക്ലാസ്സ്‌ പോരാ എന്ന്. നിങ്ങൾ എന്ത് കണ്ടാണ്‌ അത് പറഞ്ഞതെന്ന്  എനിക്ക് നന്നായി അറിയാം  ഇനി ഞാൻ തീരുമാനിക്കും ആരു പഠിപ്പിക്കണം എന്ന്  ഇന്ന് വന്ന ടീച്ചർ തന്നെ ഇനി മുതൽ നിങ്ങളെ പഠിപ്പിക്കും എന്നും പറഞ്ഞു HS head  ഓഫീസിലേക്ക് നടന്നു . ക്ലാസ്സ്‌ മൊത്തം നിശബ്ദമായി ഇതുവരെ നല്ല കാണാൻ മോന്ജ് ഉള്ള ടീച്ചർമാര്  വന്നപ്പോൾ ഇതിൽ നല്ല ടീച്ചർ  വരും എന്ന് പറഞ്ഞ ആ പഹയന്റെ മുഖത്തേക്ക്  എല്ലാ ആണ്‍  പിള്ളേരും  തുറിച്ചു നോക്കുമ്പോൾ  ഒന്നും അറിയാത്തവനെ പോലെ  ബാക്ക് ബെഞ്ചിൽ ഇരുന്നു പെണ് പിള്ളേരോട്  കമന്റ്‌  അടിക്കുകയായിരുന്നു ആ പഹയൻ ...........................................................

Monday, March 31, 2014

പട്ടാള ക്യാമ്പിലേക്ക് ഒരു നുഴഞ്ഞു കയറ്റം

    പട്ടാള ക്യാമ്പിലേക്ക് ഒരു നുഴഞ്ഞു കയറ്റം

                 
                                സ്കൂളിൽ പഠിക്കുന്ന കാലം . സ്കൂളിന്  അടുത്തായി ഒരു പട്ടാള ക്യാമ്പ്‌ ഉണ്ടായിരുന്നു .അവിടെയുള്ള  ഗ്രൗണ്ടിൽ ആണ് പലസ്കൂളുകളുടെയും സ്പോർട്സ് നടന്നിരുന്നത് . ക്യാമ്പിനുള്ളിൽ ഒരു പാട് ഞാവൽ മരങ്ങൾ ഉണ്ടായിരുന്നു അതിൽ നിറയെ ഞാവൽ പഴവും .ക്യാമ്പിനു പിൻ വശത്ത് വീടുകൾ ആയിരുന്നു . ക്യാമ്പും വീടുകൾക്കും  തമ്മിൽ ഒരു കമ്പി വേലി  മാത്രമേ ഉണ്ടായിരുന്നു . ഗ്രാമപ്രദേശത്ത് ആയതിനാൽ വലിയ സെക്യൂരിറ്റി ഒന്നും ക്യാമ്പിനു ഉണ്ടായിരുന്നില്ല . ക്യാമ്പിൽ സ്പോര്ട്സ് ഉണ്ടാകുമ്പോൾ ക്യാമ്പിന്റെ ബാക്ക് സൈഡ് വഴി ക്യാമ്പിനു അകത്തു കടക്കുക ഞങ്ങളുടെ പതിവ് കലാ പരിപാടി  ആയിരുന്നു . സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തായിരുന്നു ഈ നുയഞ്ഞു കയറ്റം .

                   അങ്ങനെ ഒരു ദിവസം ക്യാമ്പിൽ സബ്ജില്ല സ്പോർട്സ് നടക്കുന്നു എന്ന വിവരം ഞങ്ങൾ അറിഞ്ഞു.  ക്ലാസ്സിൽ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന  ഞങ്ങൾ ഇല്ലാത്തപ്പോൾ ക്ലാസ്സ്‌ എടുക്കാൻ നല്ല സുഖമായിരിക്കും ടീച്ചർമാർക്ക് അതിനാൽ അവർ ആരും ഞങ്ങൾ എവിടെ എന്ന് ചോദിക്കാരില്ലായിരുന്നു  . അങ്ങനെ ഞങ്ങൾ അഞ്ചു സുഹ്ർത്തുക്കൾ വൻ മാരകായുധങ്ങളുമായി പട്ടാളക്യാമ്പിലേക്കു നുയഞ്ഞു കയറി . മാരകായുധങ്ങൾ എന്തൊക്കെ എന്ന് അറിയണ്ടേ?.  ഒരു കത്തി അതും തുരുമ്പുപിടിച്ചത്,ഒരു തളപ്പ്   മരത്തിൽ വലിഞ്ഞു കയറാൻ പിന്നെ  ഒരു വടിയും  . മറഞ്ഞും ഒളിഞ്ഞും സ്പോർട്സ് നടക്കുന്ന ഗ്രൌണ്ട് വരെ എത്തി. കുറച്ചു നേരം വരുന്ന വഴിയിൽ ഉള്ള മാവിൽ നിന്നും എറിഞ്ഞു വീയ്ത്തിയ മാങ്ങയും കയി ച്ചു മതിലിൽ ഇരുന്നു .മാങ്ങ  തിന്നതിന് ശേഷം മെല്ലെ  ക്യാമ്പിനു പിൻവശത്ത് എത്തി ഞാവൽ മരത്തിനു എറിയാൻ തുടങ്ങി .  വീഴുന്നത് പെറുക്കി എടുക്കുകയായിരുന്നു എന്റെ ജോലി  . മറ്റുള്ളവർ എറിഞ്ഞു എറിഞ്ഞു വീഴ്ത്തുന്നത് കണ്ടു എനിക്കും ഒന്ന് ഏറിയണമെന്ന്  തോന്നി  വലിയൊരു കല്ലെടുത്ത്‌ ഞാൻ ഞാവൽ മരത്തെ ലക്ഷ്യം വച്ച് ഒരേറു എറിഞ്ഞു . പക്ഷെ ആ ഏറു ഞാവൽ പഴത്തെ തൊടാതെ നേരെ ക്യാമ്പിൽ പട്ടാളം താമസിക്കുന്ന ഓടു മേഞ്ഞ ബിൽഡിംങ്ങിൽ ചെന്ന് വീണു .ഞങ്ങൾ നോക്കി നിൽക്കെ ആ ബിൽഡിംങ്ങിൽ നിന്നും മൂന്നു പട്ടാളക്കാർ  പുറത്തിറങ്ങി . അവര് ചുറ്റും നോക്കി ഈ കാട്ടുമുക്കിൽ ആരാടാ നമ്മളെ ബോബ് എറിഞ്ഞത് .അവരിൽ ഒരുത്തൻ ചോദിച്ചു അപ്പോ  മറ്റേ  പട്ടാളകാരൻ  പറഞ്ഞു അതു ആരോ  കല്ല്‌ എടുത്തു എറിഞ്ഞതാണ് .മൂന്നാമൻ   ഞാവൽ മരങ്ങൾ നില്കുന്ന ഭാഗത്തേക്ക് നോക്കിയതും കുറ്റികാട്ടിൽ മറഞ്ഞിരിക്കുന്ന ഞങ്ങളെ കണ്ടതും ഒരുമിച്ച് ആയിരുന്നു  . പടച്ചോനെ നമ്മളെ ഓര് കണ്ടെടാ എന്നും പറഞ്ഞു ഞങ്ങൾ ഓടി . ഞങ്ങളെ കണ്ട പട്ടാളക്കാർ  ഞങ്ങൾക്ക്  പിന്നാലെയും  അവസാനം പട്ടാളം ജയിച്ചു . കമ്പി വേലി കടക്കുമ്പോൾ ഞങ്ങൾ അവരുടെ
പിടിയിൽ പെട്ടു . ഞങ്ങളെയും പിടിച്ചു  കോർട്ട് മാർഷൽ ചെയ്യാനായി  അവർ ക്യാമ്പിനുള്ളിലേക്ക് നടന്നു

                                  ഞങ്ങളെ  ക്യാമ്പ്‌ ഓഫീസർക്കു  മുന്നിൽ  ഹാജറാക്കി . വിചാരിച്ച പോലെ   ആയിരുന്നില്ല  ഓഫീസർ മെലിഞ്ഞ ശരീരം ഉള്ള ഒരു സാധു മനുഷ്യൻ ആയിരുന്നു .   അദ്ദേഹം ഞങ്ങളോട് ചോദിച്ചു ; നിങ്ങൾ ഇതു സ്കൂളിലെ യാ എന്തിനാ  കല്ലെടുത്ത്  എറിഞ്ഞത്   അപ്പോൾ  ഞങ്ങൾ പേടിച്ചു പേടിച്ചു പറഞ്ഞു  ഞങ്ങൾ ഞാവൽ പഴത്തിനു കല്ലെടുത്ത്‌ എറിഞ്ഞതാണ്  സാർ . അപ്പോൾ ഓഫീസർ  പറഞ്ഞു ഇനി  മേലാൽ  ആവർത്തിക്കരുത്  ഞാവൽ മരത്തിനു എറിയരുത്  താഴെ വീണത്‌ മാത്രം  പെറുക്കി എടുത്താൽ മതി  അതും  മെയിൻ ഗേറ്റ് വഴി മാത്രം  വരുക  മനസ്സിലായോ അദ്ദേഹം ഉറക്കെ  പറഞ്ഞു. എന്നിട്ട് ഞങ്ങളെ   ക്യാമ്പിലെ  യുദ്ധത്തിനു ഉപയോഗിക്കുന്ന വസ്തുക്കൾ കാണിച്ചു തരാൻ ആ മറ്റു പട്ടാളക്കാരോട് പറഞ്ഞു ഇതായിരുന്നു  ശിക്ഷ  . എല്ലാം ചുറ്റി കണ്ടു ഞങ്ങൾ പുറത്തിറങ്ങി . പിന്നെ ഒരിക്കലും ഞങ്ങൾ ആ ക്യാമ്പിൽ കയറിയിട്ടില്ല .

Friday, March 28, 2014

പണത്തിനു വിലയില്ലാതാകുന്ന നിമിഷങ്ങൾ


സംഭവം  ഒന്ന്       
                  
 ഞാൻ കോട്ടയം ജില്ലയിൽ ജോലി ചെയുന്ന സമയം . കോട്ടയത്ത് ഒരു മൊബൈൽ ഡിസ്ട്രീ ബ്യുസൻ സ്ഥാപനത്തിൽ ആയിരുന്നു എനിക്ക് ജോലി എനിക്ക് പരിച്ചയകാർ അയ ആരും അവിടെ ഉണ്ടായിരുന്നില്ല .പിന്നെ തനി മലപ്പുറം കാരനായ എന്റെ തനി മലപ്പുറം ഭാഷ അവര്ക്ക് മനസിലാകുന്നില്ല എന്നതാണ്  സത്യം  . ചിലപ്പോൾ  ഞാൻ ഒറ്റയ്ക്ക് ആണ് അവിടെ ഉണ്ടാവുക സാതാരണ ഭക്ഷണം ഹോട്ടലിൽ നിന്നാണ് കഴികാര് റൂമിൽ അതിനുള്ള സജ്ജീകരണം ഒന്നും ഇല്ലായിരുന്നു .അങ്ങനെ ഒരുനാൾ രാവിലെ റൂമിൽ നിന്നും ജോലിക്ക് പോകാൻ വേണ്ടി പുറത്ത് ഇറങ്ങി നേരെ ടൌണിലേക്ക് അവിടെ എത്തിയപ്പോയാണ് ഞാൻ ആാ നഗ്ന സത്യം മനസ്സിലാക്കിയത്‌ അന്ന് കണ്ണൂർ ഏതോ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു കേരളം മൊത്തം ഹർത്താൽ .ഞാൻ നേരെ ഭക്ഷണം കഴിക്കാൻ ആയി സ്ഥിരം പോകുന്ന ഹോട്ടൽ ലക്ഷ്യമാക്കി നടന്നു  നടത്തത്തിനിടയിൽ ഞാൻ ആലോചിച്ചു . എനതിനാണീ വെട്ടും കുത്തും എന്തിനു ഹർത്താൽ സ്ഥിരം ജോലിക്ക് പോയില്ലെങ്കിൽ പട്ടിണി ആകുന്ന എത്ര കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഒരു ഹർത്താൽ നടന്നാൽ ഈ കൊല്ലപെട്ട ആളു തിരിച്ചു വരുമോ .അതിനെകാളും നല്ലത് ആ കൊല്ലപെട്ട ആളുടെ കുടുംബത്തിനു എന്തെങ്കിലും സഹായം ചെയ്യുന്നത് അല്ലെ .ഇതെല്ലം ആലോചിച്ചു ഹോട്ടൽ എത്തിയപ്പോൾ ഹോട്ടൽ അടവ് ആയിരുന്നു ഹർത്താൽ കാരണം . ഞാൻ റൂമിലേക്ക്‌ തിരിച്ചു നടന്നു അപ്പോയെക്കും വിശപ്പ്‌ എന്നെ പിടിച്ചിരുന്നു  ഞാൻ ആലോചിച്ചു ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നപ്പോൾ ഇത്ര വിശപ്പെങ്കിൽ ദിവസങ്ങളോളം ഭക്ഷണം കഴികാതെ ജീവിക്കുന്ന എത്ര പേരുണ്ട് ഈ നാട്ടിൽ . പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട് ആഫ്രിക്കയിലെ നൈജർ എന്ന രാജ്യത്തു പട്ടിണി കിടന്നു ആയിരത്തോളം ആളുകൾ മരിച്ചത്. അള്ളാഹു എല്ലാവര്ക്കും വേണ്ട പണവും എല്ലാം ഭൂമിയിൽ അവൻ മനുഷ്യർക്ക്‌ വേണ്ടി നല്കി പക്ഷെ അവസാനം അത് ചിലരുടെ കൈളിൽ മാത്രം ചെന്ന് എത്തി അതാണ് കാരണം .ഭൂമിയിൽ ഉള്ള എല്ലാ മുതലാളിമാരും,കണക്കു പ്രകാരം ഉള്ള പണം ദർമ്മം നൽകിയാൽ ഈ ഭൂമിയിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ല  എന്നുള്ളത് പരമാർത്ഥം ഇതെല്ലാം ആലോചിച്ചു ഞാൻ ഉറക്കത്തിലേക്കു വീണു .
                                                              വിശപ്പ്‌ സഹിക്കാൻ വയ്യാതെയാണ് ഞാൻ ഉറക്കം എണീത്തത്  കുടിക്കാൻ പോലും ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥ ഞാൻ ആരോട് ഭക്ഷണം ചോദിക്കും എനിക്ക് ആരെയും പരിചയം ഇല്ല .അങ്ങനെ വിശന്നു ഇരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നു എന്നോട് പറഞ്ഞു നിന്നെ ഞാൻ എന്നും ഹോട്ടലിൽ പോകുമ്പോൾ കാണാറുണ്ട്  ഇന്ന് ഹർത്താൽ ആയതു കൊണ്ട് ഹോട്ടൽ അടവാണ് അല്ലെ ഇന്നൊന്നും കഴിക്കാൻ കിട്ടിയില്ലേ വാ എന്റെ കൂടെ വാ .ആദ്യം മടിച്ചു നിന്നെങ്ങിലും ഞാൻ അയാളുടെ പിന്നാലെ നടന്നു . അയാൾ നടന്നു എത്തിയത് അയാളുടെ വീട്ടില് ആയിരുന്നു അയാൾ  എനിക്ക് ഭക്ഷണം തന്നു ഭക്ഷണം കഴിച്ചു .അയാൾക്ക്‌ നന്ദി പറഞ്ഞു തിരിച്ചു റൂമിലേക്ക്‌ നടന്നു.
മനസ്സില് അല്ലാഹുവിനെ സ്തുതിച്ചു 

 സംഭവം  രണ്ട് 

 അഞ്ചു വർഷങ്ങൾക്കു മുമ്പ് ദുബൈയിൽ നിന്ന് കോഴിക്കോട് എയർ പോർട്ടിൽ പോകുന്ന എയർ ഇന്ത്യ വിമാനം ചെക്ക്‌ ഇന് കഴിഞ്ഞു വിമാനത്തിൽ കയറി വിമാനം റണ്‍വേ യിൽ കടന്നെതും എന്തോ എഞ്ചിൻ പ്രോബ്ലം  വിമാനം തിരിച്ചു പാർക്ക്‌ ചെയ്തു യാത്രകരെ എല്ലാം ദുബായ് എയർ പോർട്ടിൽ അണ്ടർ ഗ്രൌണ്ടിലെ ഒരു റൂമിൽ ആക്കി എയർ ഇന്ത്യ അധിക്ര്തർ മടങ്ങി എട്ടു മണികൂര് സമയത്തോളം ഒരാളും തിരിഞ്ഞു നോകിയില്ല .അപ്പോയെക്കും എല്ലാവരെയും വിശപ്പും ദാഹവും പിടികൂടിയിരുന്നു .എട്ടു മണിക്കൂർ കഴിഞ്ഞു എയർ ഇന്ത്യ അധിക്ര്തർ ഭക്ഷണവും വെള്ളവുമായി വന്നു .അപ്പോൾ കണ്ടത് മറ്റൊന്ന് ആയിരുന്നു ഭക്ഷണവും വെള്ളവും കിട്ടാൻ അടിയും പിടിയും .ഗൾഫിലെയും നാട്ടിലെയും വമ്പൻ ബിസിനസ്‌ കാർ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു .ആ എട്ടു മണികൂര് സമയം കൊണ്ട് ഞങ്ങൾ എല്ലാം ഒന്ന് പഠിച്ചു പണത്തിനു വിലയില്ലാതാകുന്ന നിമിഷങ്ങൾ ഒരുപാടുണ്ട് എന്ന്  .


എല്ലാം പണം കൊണ്ട് നേടാൻ ശ്രമികുന്നവർക്ക് പണത്തിനു വെറും കടലാസ് കഷണത്തിന്റെ വില പോലും ഇല്ലാത്ത സമയം ഉണ്ട് എന്നൊരു മുന്നറിയിപ്പ് ആകട്ടെ എന്റെ ഈ അനുഭവം  

Wednesday, March 26, 2014

ഇക്കാകന്റെ വരവും കാത്ത്

          

                         അർദ്ധ രാത്രി 12 മണി  എന്തോ ദുസ്വപ്നം കണ്ടു ഞെട്ടി എണീറ്റതായിരുന്നു ഞാൻ പെട്ടന്നു ബെഡിൽ ഉണ്ടായിരുന്ന മൊബൈൽ റിംഗ് ടോണ്‍  അടിച്ചു  കാൾ അറ്റൻഡ് ചെയ്തു മറ്റേ തലയ്ക്കൽ നിന്ന് അയൽ  വാസിയായ മജീദ്‌ക്ക നീ പെട്ടന്നു എന്റെ വീട്ടിലേക് വരണം   ഞാൻ ചോദിച്ചു എന്താ മജീദ്‌ക്ക പ്രശ്നം എല്ലാം വന്നിട്ട് പറയാം വീട്ടിൽ ആരും അറിയണ്ട നീ പെട്ടന്നു വാ നമുക്ക് ഒരിടം വരെ പോകണം. ഞാൻ വേഗം മജീദ്‌ ക്ക ന്റെ വീട്ടിലേക്ക് ഓടി ആ പാതിരാത്രിയിൽ എന്താണ് കാര്യം എന്നറിയാതെ പേടിച്ചു ഓടിയ എനിക്ക് മജീദ്‌ ക്ക ന്റെയും എന്റെ യും വീടിനു ഇടയ്കുള്ള  മതിലുകളും കുറ്റിക്കാടുകളും ഒരു പ്രശ്നം അല്ലായിരുന്നു .അങ്ങനെ മജീദ്‌ ക്കന്റെ വീട്ടിൽ ഞാൻ എത്തിയപ്പോൾ എന്റെ മറ്റൊരു അയൽ വാസിയായ ജമാൽ ക്കയും  ഉണ്ടായിരുന്നു . മജീദ്‌ ക്ക പറഞ്ഞു പോകാം ഞാൻ ചോദിച്ചു എങ്ങോട്ട് അത് വഴിയെ പറയാം ജമാൽ ക്ക യാണ് അത് പറഞ്ഞത് . മനസ്സിൽ എന്തോ സംഭവിച്ചിരിക്കുന്നു എന്താണ് അത് ഞാൻ ആലോചിച്ചു നേരെ ജമാല്ക്കന്റെ കാറിലേക്ക് അവിടുന്ന് നേരെ ദേശിയ പാത പോകുന്ന  മൂന്നും കൂടിയ വഴിയായ ടൌണ്‍ ലേക്ക് അവിടെ എത്തിയപ്പോൾ ആരൊക്കെയോ അവിടെ ആരെയോ കത്ത് നില്കുന്നു ഞാൻ അവിടെ എല്ലാവരെയും നോക്കി   തനിക്കു പരിജിതമായവർ അല്ലാത്തവർ എല്ലാവരും എന്തൊക്കെയോ പറയുന്നു  .ഞാൻ മജീദ്‌ ക്കനോട് കാര്യം തിരക്കി . മജീദ്‌ ക്ക  മടിച്ചു മടിച്ചു എന്നോട്  കാര്യം പറഞ്ഞപ്പോൾ തനിക്കു എന്തോ ആയപോലെ തലകറങ്ങുന്നു  ഞാൻ കാറിലേക്ക് കയറി.
                                 
  അതെ തന്റെ  സഹോദരിയും ഭർത്താവും   അവരുടെ കൂടെ സഹോദരി ഭർത്താവിന്റെ സുഹ്ർത്തുക്കളും അവരുടെ ഭാര്യമാരും എല്ലാവരും കൂടി  ഒരു വിനോദയാത്ര പോയതായിരുന്നു അവർക്ക് എന്തോ സംഭവിചിരിക്കുന്നു . തന്റെ മനസ്സിലൂടെ എന്തല്ലമോ ഓടി മറഞ്ഞു . യാ ആള്ളാഃ  തന്റെ സഹോദരിക്കും ഭർത്താവിനും  ഒന്നും സംഭവിക്കരുതെ  എന്ന് ഞാൻ മനസ്സിൽ  അല്ലാഹുവിനെ വിളിച്ചു
                                                                      പെട്ടന്നു  ദേശിയ പാതയിലെ കൂരിരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒരു ടൂറിസ്റ്റ് ബസ്‌ പഞ്ഞുവന്നു  റോഡ്‌ അരികിൽ പാർക്ക്‌ ചെയ്തു . എല്ലാവരും ആ ബസിനു അടുത്തേക്ക് ഓടി അടുത്തു ബസില്നിന്നും ഓരോരുത്തർ ആയി ഇറങ്ങി എല്ലാവരുടെ മുഖത്തും ദുഃഖം മാത്രം അതിൽ തന്റെ സഹോദരിയും ഉണ്ടായിരുന്നു പക്ഷെ ആ ബസിൽ അവരുടെ കൂടെ പോയ അവരുടെ ഭർത്താകന്മാരിൽ രണ്ടു പേർ മാത്രമേ ആ ബസിൽ ഉണ്ടായിരുന്നുള്ളു .
                                       എല്ലാവരെയും വീട്ടിലാക്കിയ ശേഷം ഞങ്ങൾ അവരുടെ കൂടെ വന്ന  ആ രണ്ടു പുരുഷന്മാരോട് കാര്യം തിരക്കി
                                                              അവർ ഇടുക്കി പവർ ഹൌസ് കാണാൻ പോകവേ വഴിയിൽ കണ്ട ഒരു പാറ കൂട്ടം നിറഞ്ഞ ഒരു അരുവിയിലേക്ക് ഇറങ്ങി ഒപ്പം തന്റെ അളിയനായ ഹിശാമും പക്ഷെ നീന്തൽ അറിയാതിരുന്ന ഹിഷാം ആ അരുവിയിലെ വെള്ള പാച്ചിലിൽ ഒലിച്ചു പോയി യാ അല്ലഹ്  ഞാൻ ഉറക്കെ വിളിച്ചു ഭോദരഹിതനായി ഞാൻ  നിലത്തു വീണു . അവർ എന്നെ താങ്ങി  എടുത്തു കാറിൽ കിടത്തി കുറച്ചു കഴിഞ്ഞു എനിക്ക്  ബോധം തിരിച്ചു കിട്ടി ഞാൻഎന്റെ അളിയനെ കുറിച്ച് ആലോചിച്ചു .

                                                ഉപ്പയ്ക്കും ഉമ്മയ്ക്കും ഏക മകൻ ചെറുപ്പം മുതൽ എങ്ങോട്ടും  വിടാതെ വളർത്തി  പഠനത്തിനു ശേഷം ഉപ്പ ജോലി ചെയുന്ന അബുദാബിയിലെ അതെ കമ്പനിയിൽ  ജോലി ശരിയാക്കി വിദേശത്ത് കൊണ്ട് പോയി . രണ്ടു വര്ഷത്തിനു ശേഷം നാട്ടിൽ വന്നു   ഒപ്പം പഠിച്ചു വളർന്ന കൂട്ടുകാരിയുമായ എന്റെ സഹോദരിയെ വിവാഹം കഴിച്ചു കൊടുത്തു.
ഞങ്ങള്ക്ക് എല്ലാവര്ക്കും അവനെ ചെറുപ്പം മുതൽ അറിയാമായിരുന്നു  വിവാഹം കഴിഞ്ഞു  20 ദിവസത്തിന് ശേഷം വീണ്ടും ഗള്ഫിലേക്ക് . പിന്നെ ഒരു  വർഷം ഗൾഫിൽ . ഒരു വര്ഷത്തിനു ശേഷം നാട്ടിൽ എത്തിയിട്ട് മൂന്നു ദിവസം ആയിട്ടെ ഉള്ളു  കൂട്ടുകാർ നിർബന്ദിച്ചു കൊണ്ട് പോയതായിരുന്നു  . അവർ ഒരിക്കലും കരുതിയിരുന്നില്ല അവനെ തങ്ങൾ ഇങ്ങനെ ഒരു അപകടത്തിലേക്ക് ആണ് കൊണ്ട് പോകുന്നത് എന്ന് . അങ്ങനെ മുന്നാറിലേക്ക് അവർ യാത്ര തിരിച്ചു പോകുന്നതിനു കുറച്ചു മുമ്പ് ആണ് ഗൾഫിൽ നിന്ന് അളിയൻ വിട്ട പാർസൽ വീട്ടിൽ എത്തിയത് . കൊച്ചു അനുജത്തി പാർസൽ പൊളിക്കാൻ പറഞ്ഞപ്പോൾ അവളോട്‌ അവർ പറഞ്ഞു ഞാൻ വന്നിട്ട് പൊളിക്കാം നിനക്ക് ഉള്ള കളിപാട്ടം അതിൽ ഉണ്ട് എന്ന്  .
                                                                   
                                                            മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ആ അരുവിയിലെ ഒരു പാറ കെട്ടിനുള്ളിൽ നിന്നും അവരുടെ മ്ർദദേഹം കിട്ടി  ഇടുക്കിയിൽ നിന്ന് നാട്ടിൽ എത്തിച്ചു അപ്പോയെക്കും വീട്ടിൽ എല്ലാവരും മരണ വിവരം അറിഞ്ഞിരുന്നു കൂട്ടകരച്ചിൽ ആയിരുന്നു ആംബുലൻസ് വീട്ടിൽ എത്തിയപ്പോൾ നാട്ടുകാരും കൂട്ടുകാരും അപ്പോയെക്കും മരണ വിവരം അറിഞ്ഞു എത്തിയിരുന്നു   മ്ർദദേഹം കിട്ടും വരെ ഹോസ്പിറ്റലിൽ  ചികിത്സയിൽ അണ് എന്നാണ് വീട്ടുകാരെയും നാട്ടുകാരെയും തിരച്ചിലിന് പോയവർ അറിയിച്ചിരുന്നത് . ആംബുലൻസിൽ നിന്നും  മ്ർദദേഹം നേരെ വീട്ടിലേക്കു കയറ്റി ഉപ്പയെയും ഉമ്മയെയും കാണിച്ച ശേഷം    ആയിരകണക്കിന് ആളുകളുടെ അകമ്പടിയോടെ മഹല്ല് കബർസ്ഥാനിലേക്ക്. മയ്യിത്ത് നമസ്കാരത്തിന് ശേഷം മഹല്ല് പള്ളിയിൽ കബർ അടക്കി എല്ലാവരും  തിരിച്ചു മടങ്ങി. അപ്പോയും ആവീടിന്റെ പടിക്കൽ മൂന്നര വയസുമാത്രം പ്രായമുള്ള കൊച്ചനുജത്തി തന്റെ കളിപാട്ടം പാര്സലിൽ നിന്ന് എടുത്തു തരാൻ ഇക്കാക വരുമെന്ന  പ്രതീക്ഷയോടെ നില്പുണ്ടായിരുന്നു.