Saturday, April 19, 2014

സുന്ദരിയായ കമ്പ്യൂട്ടർ ടീച്ചർ



പ്ലസ്‌ ടു വിനു പഠിക്കുന്ന കാലം ക്ലാസ്സ്‌ തുടങ്ങിയിട്ട് മൂന്നു മാസമായി ഇതുവരെ കമ്പ്യൂട്ടർ  അപ്ലിക്കേഷൻ പഠിപ്പിക്കാൻ ആരെയും കിട്ടിയിട്ടില്ല ക്ലാസ്സിലെ പടിപിസ്റ്റ് കൾ . ഹയർ സെക്കന്ററി ഹെഡ് നു  കംപ്ലൈന്റ്റ്‌ കൊടുത്ത് . ഞങ്ങളെ പോലെ തെക്കോട്ടും വടക്കോട്ടും നോക്കി പെണ്പിള്ളേരെ  വായി നോക്കാൻ വരുന്നവര്ക്ക് അങ്ങനെ ഒരു സബ്ജക്ട്  ഉള്ളത് തന്നെ അറിയില്ല .ഒരു ദിവസം  HS ഹെഡ് ക്ലാസ്സിൽ വന്നു പറഞ്ഞു  കമ്പ്യൂട്ടർ  അപ്ലിക്കേഷൻ സബ്ജക്ടിനു ആളെ കിട്ടാനില്ല അതുകൊണ്ട് ഒരയ്ച്ചയ്ക്കുള്ളിൽ ഞാൻ ആളെ എങ്ങനെയും എത്തിക്കാം . MCA  പസ്സയവർ വേണം പഠിപ്പിക്കാൻ അവര് എല്ലാം വല്ല techno പാർക്കിലോ info പാർക്കിലോ  നല്ല ജോലി തേടി പോകും  പിന്നെ എങ്ങനെ CA  യ്ക്ക് ആളെ കിട്ടും?..............  .
 ഞങ്ങൾ പഠിക്കുന്ന സ്കൂൾ സർക്കാർ സ്കൂൾ അല്ലാത്തതിനാൽ പുതിയ സാറിനെ തിരഞ്ഞെടുക്കൽ കുട്ടികളുടെ കടമയാണ് എങ്ങനെ എന്നാൽ . പുതിയ സാർ വന്നു ഒരു പീരീഡ്‌ ക്ലാസ്സ്‌ എടുക്കും എന്നിട്ട് HS head വന്നു ചോദിക്കും എങ്ങനെ ഉണ്ട് ക്ലാസ്സ്‌  അപ്പോൾ ഞങ്ങൾ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ അവർ appointed  ആകും അങ്ങനെ രണ്ടു ടീച്ചർ മാരും ഒരു സാറും വന്നു എല്ലാവരെയും  ക്ലാസ്സ്‌ പോരാ എന്ന് പറഞ്ഞു .
 ഇതിന്റെ എല്ലാം പിന്നിൽ ക്ലാസ്സിലെ ഒരുത്തൻ  ആയിരുന്നു അവൻ മറ്റുള്ളവരോട് പറഞ്ഞു കാണാൻ ഭംഗിയുള്ള ടീച്ചർ വന്നാൽ  അവരുടെ ക്ലാസ്സ്‌ നമുക്ക് ഇഷ്ടമായി എന്ന് പറയാം  . പഠിച്ചില്ലേലും  ചുമ്മാ നോക്കി യിരിക്കാമല്ലോ ?  ആ പഹയാൻ ആണെങ്കിൽ  പ്ലസ്‌ ഒണ്ണി ന്  നാലു വിഷയത്തിൽ  പൊട്ടിയതാണ്  . അവനു പണ്ടേ അറിയാം അവൻ പ്ലസ്‌ ടു  കടമ്പ കടക്കില്ല എന്ന്  . പെണ് പിള്ളേരെ  ഭീഷണി പെടുത്തി  അവൻ  വന്ന ടീച്ചർ മാരെയും  സർ മാരെയും ഇഷ്ടമല്ല എന്ന് പറയിപ്പിച്ചു . കാരണം ആണ് പിള്ളേർ ആയിരുന്നു  ക്ലാസ്സിൽ ഭൂരി പക്ഷം  ഞങ്ങൾ നാൽപതു അൻപില്ലെർഉള്ള  ക്ലാസ്സിൽ   വെറും  പതിനെട്ട് പെണ് പിള്ളേരെ ഉള്ളു  . അങ്ങനെ  ദിവസങ്ങൽ  കഴിഞ്ഞു പുതിയതായി  ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കാൻ വന്നു കറുത്ത്  ഉരുണ്ട ഒരു  തടിച്ചി ടീച്ചർ  കണ്ടമാത്രയിൽ എല്ലാവരും ഉറപ്പിച്ചു  ഈ  ടീച്ചറെ വേണ്ടാന്ന്  . അങ്ങനെ  സ്ഥിരം  വരുന്ന പോലെ  HS head വന്നുചോദിച്ചു .
ചോദിച്ചു  ടീച്ചർ  എങ്ങനെ ഉണ്ട് ?.......................
ക്ലാസ്സ്‌ ഇഷ്ടം ആയോ ?
എല്ലാവരും ഉറക്കെ പറഞ്ഞു പോരാ .....................................


ഉടൻ വന്നു  ദേഷ്യത്തോടെ  സാറിന്റെ മറുപടി  ഇതുവരെ ഞാൻ ഇവിടെ നടത്തിയത് ടീച്ചർ  മ്മാരുടെ  Fashion Show  അല്ല. ടീച്ചർ മാരുടെ ഭംഗി നോക്കാൻ അല്ല ഞാൻ പറഞ്ഞത് അവർ പഠിപ്പിക്കുന്നത്‌ മനസ്സിലാകുന്നുണ്ടോ എന്ന് നോക്കാനാ .  ഇതുവരെ  നിങ്ങൾ പറഞ്ഞു  ക്ലാസ്സ്‌ പോരാ എന്ന്. നിങ്ങൾ എന്ത് കണ്ടാണ്‌ അത് പറഞ്ഞതെന്ന്  എനിക്ക് നന്നായി അറിയാം  ഇനി ഞാൻ തീരുമാനിക്കും ആരു പഠിപ്പിക്കണം എന്ന്  ഇന്ന് വന്ന ടീച്ചർ തന്നെ ഇനി മുതൽ നിങ്ങളെ പഠിപ്പിക്കും എന്നും പറഞ്ഞു HS head  ഓഫീസിലേക്ക് നടന്നു . ക്ലാസ്സ്‌ മൊത്തം നിശബ്ദമായി ഇതുവരെ നല്ല കാണാൻ മോന്ജ് ഉള്ള ടീച്ചർമാര്  വന്നപ്പോൾ ഇതിൽ നല്ല ടീച്ചർ  വരും എന്ന് പറഞ്ഞ ആ പഹയന്റെ മുഖത്തേക്ക്  എല്ലാ ആണ്‍  പിള്ളേരും  തുറിച്ചു നോക്കുമ്പോൾ  ഒന്നും അറിയാത്തവനെ പോലെ  ബാക്ക് ബെഞ്ചിൽ ഇരുന്നു പെണ് പിള്ളേരോട്  കമന്റ്‌  അടിക്കുകയായിരുന്നു ആ പഹയൻ ...........................................................

No comments:

Post a Comment

നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം