വിജയത്തിലേക്കുള്ള വഴി
[നിങ്ങളുടെ മക്കൾക്ക് വേണ്ടിയെങ്കിലും നിങ്ങൾ തീര്ച്ചയായും വായിക്കുക ]
പ്ലസ് ടു കഴിഞ്ഞു അല്ലെങ്കിൽ പത്താം ക്ലാസ്സ് കഴിഞ്ഞു ഇനി എന്ത് എന്ന് ആലോചിച്ചു നില്കുന്ന ഒരു പാട് കുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ പലരും തന്റെ കൂട്ടുകാർ എന്താണോ തിരഞ്ഞെടുക്കുന്നത് അത് അവനും തിരഞ്ഞെടുക്കുന്നു . പലര്ക്കും ഇന്ന് അറിയേണ്ടത് ഏറ്റവും വേഗം പഠനം കഴിഞ്ഞു ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിയെകുരിച്ചാണ് അതിനു അവർ ഇന്റർനെറ്റ് മുഖേനയും അനേഷിച്ചു കൊണ്ടിരിക്കുകയാണ് ഇന്നത്തെ നമ്മുടെ കൂട്ടുകാർ പലര്ക്കും പ്രതേക ലക്ഷ്യങ്ങൾ ഇല്ല എല്ലാവര്ക്കും വേണ്ടത് പണം .സ്വഭാവ രൂപീകരണവും, മൂല്യബോധവും ഉണ്ടാക്കിയെടുക്കാനാണ് വിദ്യാഭ്യാസം എന്നതിൽ നിന്ന് മാറി ഇന്നത് പണം ഉണ്ടാക്കാനാണ് വിദ്യഭ്യാസം എന്നതിലേക്ക് എത്തി . എന്നാൽ ഇന്ന് നല്ലൊരു ജോലി നല്ല ശമ്പളം അതാണ് ഏതൊരാളുടെയും ലക്ഷ്യം .
ചില ആളുകൾ നേരെ തല തിരിച്ചാണ് എത്ര പഠിച്ചിട്ടും കാര്യം ഇല്ല അവൻ കണ്ടില്ലേ എഞ്ചിനീയറിംഗ് കഴിഞ്ഞതാ ഒരുപണിയും കിട്ടാതെ നടക്കുന്നു എഞ്ചിനീയറിംഗിന് ഇന്ന് സകോപ്പില്ല സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ പലരും പറഞ്ഞു IT യ്ക്ക് ഇന്ന് സകോപ്പില്ല എന്ന് എല്ലാ ജോലിക്കും വിദ്യാഭ്യാസം പോരാ ആ ജോലി കിട്ടാൻ പരിശ്രമിക്കണം ഒരിക്കലും നിങ്ങൾ വീട്ടിൽ ഇരുന്നാൽ നിങ്ങളെ ജോലിതേടി എത്തുകയില്ല നിങ്ങൾ ആണ് ജോലി തേടി പോകേണ്ടത്.
ഞാൻ ഒരു സംഭവം പറയാം
ഒരിക്കൽ വയനാട്ടിൽ നിന്ന് MBA പാസ്സായ മൂന്നു സുഹ്ര്ത്തുക്കൾ ജോലി തേടി ബാംഗ്ലൂർ എത്തി അവർ ജോലി അനേഷിച്ചു നടന്നു പല ഇന്റർവ്യൂ കളും അറ്റൻഡ് ചെയ്തു ഒരു കമ്പനിയും അവരെ ജോലികെടുത്തില്ല ഒരു മാസം കഴിഞ്ഞു കയ്യിലുള്ള കാഷ് മുഴുവൻ തീര്ന്നു അവരിൽ രണ്ടു പേർ നാട്ടിലേക്ക് തിരിച്ചു ഒരുത്തൻ മാത്രം അവിടെ നിന്നു . അവൻ ഇതുപോലെ പല ഇന്റർവ്യൂ കളും അറ്റൻഡ് ചെയ്തു കൊണ്ടിരുന്നു പണത്തിനായി അവൻ ഒരു ഹോട്ടലിൽ ജോലിയും ചെയ്തു മാസങ്ങൾ കഴിഞ്ഞു ഒടുവിൽ അവനു ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയിൽ തന്നെ അവനു ജോലി ലഭിച്ചു മറ്റുള്ള രണ്ടു പേർ നാട്ടിൽ ഇന്നും ജോലി അനേഷിച്ചു നടക്കുന്നു ..........................................................
ഇതിൽ നിന്നും നാം മനസ്സിലാകേണ്ടത് എന്താണ് വിദ്യഭ്യാസം നേടിയാൽ പോര ജോലിക്ക് വേണ്ടി പ്രയത്നിക്കണംഎന്നുള്ളതാണ് .അത് പോലെ ഏതു കാര്യങ്ങളിൽ ആണോ തങ്ങൾക്കു താല്പര്യം അതുമായി ബന്ദം ഉള്ള പഠനം ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് കാരണം നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളുടെ കൂടെ താമസിക്കാനോ കൂട്ടുകൂടാനോ നിങ്ങൾ ഇഷ്ടപെടുമോ ?. ഇല്ല എങ്കിൽ പിന്നെ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ജോലി നിങ്ങൾക്ക് എങ്ങനെ സംതൃപ്തിയോടെ ചെയ്യാൻ കഴിയും .
ആത്മവിശ്വാസവും കഠിന പ്രയത്നവും ഉണ്ടെങ്കിൽ മാത്രമേ ഇതൊരു കാര്യത്തിലും വിജയം വരിക്കാൻ സാധിക്കൂ ..............
വണ്ടിയിലോട്ടു എണ്ണ പമ്പ് ചെയ്യുമ്പോൾ ഒരു തുള്ളി എണ്ണ നിലത്തു പോയതിനു ഒരു പാട് വയക്കുകേട്ട അന്ന് അയാൾ ആലോചിച്ചത് എന്താണെന്നു അറിയണ്ടേ ഈ പെട്രോൾ പമ്പിന്റെ മുതലാളി ഞാൻ ആയിരുന്നു എങ്കിൽ എന്നല്ല മറിച്ചു ഈ ഇന്ത്യ മുഴുവൻ പെട്രോൾ വിതരണം ചെയ്യുന്ന ഒരു കമ്പനി എനിക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്നായിരുന്നു അതിനു വേണ്ടി പരിശ്രമിച്ചു അതിൽ അയാൾ വിജയം കണ്ടു ഇന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല സ്വന്തമായുള്ള Reliance ഗ്രൂപ്പ് സ്ഥാപകൻ അനിൽ ദിരുബായ് അംബാനി ആയിരുന്നു ആ പെട്രോൾ കമ്പനി ജീവനക്കാരൻ . ഇന്ന് ലോക കോടീശ്വരൻ മാരിൽ ഒരാളായ
BILLGATES ഉം തന്റെ ഇരുപതാം വയസ്സിൽ MICROSOFT എന്ന സ്ഥാപനം തുടങ്ങുമ്പോൾ പണത്തിനെക്കാൾ ഏറെ അയാൾക്ക് ഉണ്ടായിരുന്നത് ആത്മവിശ്വാസം ആയിരുന്നു .
നിങ്ങൾ ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് താല്പര്യം ഉള്ള ജോലി മാത്രം തിരഞ്ഞെടുക്കുക അതോടൊപ്പം അത് നിങ്ങൾക്ക് ചേരുന്നതാണോ എന്നുകൂടി പരിശോധിക്കുന്നത് നല്ലതാണു കാരണം നന്നായി സംസാരിക്കാൻ അറിയാത്ത ഒരാൾക്ക് ഒരു വക്കീൽ ആകാൻ കഴിയില്ല ഒരു മാനേജർ ആകാൻ കയിയില്ല കാരണം നമ്മുടെ വ്യക്തിത്വം കോഴ്‌സിന്റെയും ജോലിയുടെയും തിരഞ്ഞെടുപ്പില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നത്പരമാർത്ഥം ആണ് അതിനാൽ നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് നിങ്ങൾക്കനുയോജ്യമായ ജോലിയോ കോഴ്‌സുകാളോ ആകണം നിങ്ങൾ ഒരു എന്ട്രൻസ് എഴുതി പക്ഷെ നിങ്ങൾ അതിൽ വിജയിച്ചില്ല എങ്കിൽ അത് മതിയാക്കി അടുത്തതിലേക്ക് പോകുകയല്ല കൂടുതൽ പരിശ്രമിച്ചു ആ എന്ട്രസ് പരീക്ഷയിൽ വിജയം കാണാൻ ആണ് ശ്രമിക്കേണ്ടത് . പണ്ട് പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥപോലെ ആ കഥ ഇങ്ങനെ :
ഒരു പൊട്ട കിണറ്റിൽ രണ്ടു തവളകൾ താമസിച്ചിരുന്നു അവർ വളരെ സന്തോഷത്തോടെ ആ കിണറ്റിൽ ജീവിച്ചു പോന്നു അങ്ങനെ ഒരു കൊടും വേനൽ വന്നു കിണർ വറ്റി വരണ്ടു മീനുകൾ ചത്തൊടുങ്ങി രണ്ടു തവളകൾ മാത്രം ബാക്കിയായി അപ്പോൾ ഒരു തവള മറ്റേ തവള യോട് പറഞ്ഞു നമ്മൾ ഈ കിണറ്റിൽ കിടന്നു ഒന്നും കിട്ടാതെ മരികേണ്ടി വരും എന്ന് എന്നാൽ ആ തവള എപ്പോയും ഈ കിണറ്റിൽ നിന്നും മുകളിൽ എത്താൻ ഉയരത്തിൽ ചാടി കൊണ്ടിരുന്നു ഒടുവിൽ ആ തവള തന്റെ പരിശ്രമത്തിൽ വിജയിക്കുകയും കിണറ്റിൻ പുറത്ത് കടക്കാൻ കഴിയുകയും വെള്ളം ഉള്ള ഒരിടത്തേക്ക് പുറപ്പെടുകയും ചെയ്തു എന്നാൽ മറ്റേ തവള പുറത്തുകടക്കാൻ ശ്രമിക്കാതെ ഇരുന്നത് കൊണ്ട് വെള്ളവും ഭക്ഷണവും കിട്ടാതെ ചാവുകയും ചെയ്തു ഇതിൽ നിന്നും നാം മനസ്സിലാകേണ്ട ഒരു കാര്യം എന്തെന്നാൽ പരിശ്രമിച്ചാൽ വിജയിക്കുമെന്ന് .....................
പരിശ്രമിക്കുന്നവർക്കെ വിജയമുള്ളൂ . പഠിച്ചു നല്ല ഒരു ജോലി സമ്പാദിച്ചു കുടുംബത്തിനോടോത്തു ജീവിക്കാൻ എല്ലാവര്ക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ നിറുത്തുന്നു .....................................................
ഒരു കാരിയർ ഗൈഡൻസോ ഉപദേശമോ നല്കാനുള്ള വിദ്യാഭ്യാസമോ അറിവോ എനിക്ക് ഇല്ല അതിനാൽ ഞാൻ ഇവിടെ പറഞ്ഞതിൽ ഉള്ള തെറ്റുകൾ ക്ഷമിക്കുക
No comments:
Post a Comment
നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ അതുവഴി നിങ്ങളുടെ ബ്ലോഗിലേക്ക് എനിക്കും മറ്റു സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം