Showing posts with label രാജ്യങ്ങളെയും സ്ഥലങ്ങളെയും കുറിച്ച്. Show all posts
Showing posts with label രാജ്യങ്ങളെയും സ്ഥലങ്ങളെയും കുറിച്ച്. Show all posts

Monday, April 7, 2014

രാജ്യങ്ങളിലൂടെ പാർട്ട്‌ 2 ലക്സംബർഗ്



ലക്സംബർഗ്



ലോകത്തിലെ ചെറിയ രാജ്യങ്ങളിൽ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ  രാജ്യമാണ്  ലക്സംബർഗ് .ആദ്യ സ്ഥാനം ഖത്തർ  അടിച്ചു മാറ്റിയതാണ് കേട്ടോ . പടിഞ്ഞാറൻ യുറോപ്പിൽ സ്ഥിതി ചെയ്യുന്ന  രാജ്യത്തിന്‌ നമ്മുടെ കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയായ  വയനാട് ജില്ലയുടെ പാതി ജനസംഖ്യ യെ ഉള്ളു. ലക്സംബർഗിന് 1890 ൽ  ആണ്  ലക്സംബർഗ് സ്വാതന്ത്ര്യം  നേടിയത് . രണ്ടാം ലോക മഹാ യുദ്ധകാലത്തെ  ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്ന് ലക്സംബർഗ് പിടിചെടുക്കാനെത്തിയ  ഹിറ്റ്‌ലറുടെ  നാസി പട്ടാളവും  അമേരിക്കൻ സഖ്യ സേനയും തമ്മിൽ ഉണ്ടായതായിരുന്നു .അതിൽ അമേരിക്കൻ സഖ്യ സേനയുടെ  അയ്യായിരത്തിൽ അധികം ആളുകൾ  കൊല്ലപെട്ടു .

അമേരിക്കൻ  പട്ടാളത്തിന്റെ ശ്മശാനം

ലക്സംബർഗിന്റെ ചില ഫോട്ടോകൾ 






ലക്സംബർഗിൽ  ബ്രിട്ടനിലെ പോലെ ഭരണഘടനാപരമായ രാജവാഴ്ച്ച  യാണ് നില നില്ക്കുന്നത് തീരുമാനിക്കുന്നതു ഗ്രാൻഡ്‌ ഡൂക്ക്  എന്നുവിളിക്കുന്ന രാജാവ്‌ തന്നെയാണ് .


ലക്സംബർഗിന്റെ ഇപ്പോയത്തെ GRAND DUKE  ഹെൻറി  ലക്സംബർഗ് ആണ് .

ഹെൻറി ലക്സംബർഗ് 


ഗ്രാൻഡ്‌ ഡൂക്കേ പാലസ് [ലക്സംബർഗ് കൊട്ടാരം ]

രാജകുടുംബത്തിന്റെ  മറ്റൊരു വസതിയാണ്‌  ബർഗ്  കോട്ട 



കടപ്പാട് : ചിത്രങ്ങൾ  ഗൂഗിൾ  ഇമേജ്  സെർച്ച്‌ 
               വിവരണം : ട്രാവൽ  SITES 

Saturday, April 5, 2014

ലോകത്തിലെ ചില അത്ഭുത പെടുത്തുന്ന നിര്മിതികൾ നിങ്ങൾക്ക് വേണ്ടി

ലോകത്തിലെ ചില  അത്ഭുത പെടുത്തുന്ന  നിര്മിതികൾ  നിങ്ങൾക്ക്  വേണ്ടി



           

1.ബെയ്‌ജിംഗ്‌ നാഷനൽ സ്റ്റേഡിയം


 ചൈനയിൽ  2008 ൽ  നടന്ന ഒളിമ്പിക്സിനു  വേണ്ടി  500  മില്യണ്‍  അമേരിക്കൻ  ഡോളർ ചിലവയിച്ചു നിർമിച്ചതാണ് പക്ഷികൂട് പോലെ തോന്നിക്കുന്ന ഈ സ്റ്റേഡിയം 

2.Ripley’s Building, Niagara Falls, Ontario, Canada

3.GRAND LIBSA ,

 വിനോദ സഞ്ചാര  കേന്ദ്രമായ  മക്കാവ്  ദ്വീപിൽ  ഉള്ള ഒരു  ഹോട്ടൽ ആണ് GRAND LIBSA . 58 നിലകൾ ഉള്ള ഈ ഹോട്ടൽ  മക്കാവു  ദ്വീപിലെ  ഏറ്റവും വലിയ ഹോട്ടൽ ആണ്    .



 4.LOTUS TEMPLE ,
                        ഇന്ത്യയിലെ ഏറ്റവും വലിയതും മനോഹരവും അയ ആരാധനാലയങ്ങളിൽ  ഒന്നാണ് ബഹായ് മത വിശ്വാസ കാരുടെ ആരാധനാലയമായ  LOTUS TEMPLE . 1986 ൽ  ആണ് ഇതിന്റെ പണി പൂർത്തിയായത് . ഇന്ത്യയിലെ  ഡൽഹിൽ ബഹപൂർ  ഗ്രാമത്തിൽ  ആണ് ഇത് സ്ഥിതി ചെയ്യുന്നത്

[ബഹായ്  മത വിശ്വാസം : പത്തൊൻപതാം  നൂറ്റാണ്ടിൽ പേർഷ്യയിൽ  സ്ഥാപിക്കപെട്ട  ഒരു മതം ആണ് ബഹായ്.  ബഹാഹുള്ള യാണ് ഈ മത സ്ഥാപകൻ ].

5. HOUSE ATTACK  
 ഓസ്ട്രേലിയയിലെ  വിയന്ന യിൽ  സ്ഥിതി ചെയുന്ന  ഒരു മ്യുസിയം  ആണ്  ഇത് .
ഇർവിൻ വൂം  എന്ന ആർകിടെക്ക്  ആണ്  ഈ  മ്യുസിയം  ഡിസൈൻ  ചെയ്തത് .
6.GREAT MOSQUE
  മാലിയിൽ ഉള്ള  പന്ത്രണ്ടാം നൂറ്റാണ്ടിൽ  നിര്മിക്കപെട്ടതെന്നു കരുതപെടുന്ന  ഒരു മുസ്ലിം പള്ളിയാണ്  ഗ്രേറ്റ്‌ മോസ്ക്  . ഇഷ്ടിക കൊണ്ട് നിര്മിക്കപെട്ടതാണ് ഇത്.ഉപേക്ഷിക്കപെട്ട പെട്ട ആയിരകണക്കിന്  കുരുവികൂടുകൾ  പോലെ തോന്നിക്കും  ഇത് കണ്ടാൽ .
  

7.മൈസൂർ കൊട്ടാരം

ഇന്ത്യയിലെ തന്നെ പ്രധാന കൊട്ടാരങ്ങളിൽ ഒന്നാണ് മൈസൂർ  കൊട്ടാരം  1987 ൽ  ഇംഗ്ലീഷ്  ആർക്കിടെക്  അയ ഇർവിൻ  ആണ് ഇത് രൂപ കൽപന ചെയ്തത് മൈസൂർ  രാജാവായ കൃഷ്ണ രാജ വാദ്യാർ  ആണ്  ഇത്  നിർമ്മിച്ചത്‌ 

8.Tiger’s Nest monastery in Bhutan
ഭൂട്ടാനിൽ സ്ഥിതി ചെയുന്ന ഒരു ബുദ്ധ മത ക്ഷേത്ര മാണ്  കടുവയുടെ സങ്കേതം എന്ന് അറിയപെടുന്ന ഈ ആശ്രമം . മലയിടുക്കിലെ  പാറയിൽ ആണ് ഈ ക്ഷേത്രം നില നില്ക്കുന്നത് .ആദ്യകാലങ്ങളിൽ  ബുദ്ധ മത പണ്ഡിതർ തപസ്സിനു ഉപയോഗിച്ചിരുന്ന ഒരു ഗുഹ പിന്നീട് 1692 ൽ  ആശ്രമം ആക്കി മാറ്റുകയും പിന്നീട്   1958 മുതൽ  ഇത്  ഇന്ന് കാണുന്ന രൂപത്തിൽ  ആക്കുന്നതിനുള്ള  പണി തുടങ്ങുകയും  ചെയ്തു 




9.Mont Saint Michel, France




ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ്  മോണ്ട്ട് സൈന്റ്റ്‌ മൈകിൾ  ഫ്രാൻ‌സിൽ ആണ് ഇത് സ്ഥിതി ചെയുന്നത് 


10.Dubai Rotating Towers



Thursday, April 3, 2014

ലോകത്തിലെ മനോഹരമായ ചില സ്ഥലങ്ങൾ നിങ്ങൾക്ക് തീര്ച്ചയായും ഇഷ്ടപെടും

ലോകത്തിലെ മനോഹരമായ  ചില  സ്ഥലങ്ങൾ  നിങ്ങൾക്ക്  തീര്ച്ചയായും  ഇഷ്ടപെടും

1. 

Aogashima Volcano, Japan

              ജപ്പാനിലെ  ഒരു ദ്വീപ്‌ ആണ്  അഒഗഷിമോ  . അഒഗഷിമോ  അഗ്നി പർവതം  നില നില്കുന്ന ദ്വീപ്‌  ആണ് ഇത് , 
 ആയിരത്തി അറുനൂറുകളിൽ ഇത് സജീവമായിരുന്ന ഒരു  അഗ്നി പർവതമയിരുന്നു അഒഗഷിമോ   ഇപ്പോൾ  നിർജീവമാണ് . ഈ അഗ്നി പർവതം  കാരണം ജപ്പാനിൽ പതിനാറാം നൂറ്റാണ്ടിൽ ഒരു പാട് ഭൂകമ്പം ഉണ്ടായിട്ടുണ്ട് ഇതിനു ചുറ്റിലും ആയി മുന്നോറോളം ആളുകൾ  താമസിക്കുന്നുണ്ട് .
                                 
2.PINK LAKE 
              
                     പടിഞ്ഞാറെ ഓസ്ട്രേലിയ തീരത്തുള്ള ഒരു  തടാകമാണ്  പിങ്ക് തടാകം  എല്ലയ്പോയും  പിങ്ക് നിറത്തിൽ അല്ല ഈ തടാകം . ഈ തടാകത്തിൽ ഉള്ള അപകടകാരികളായ  ബാക്ടീരിയ കളുടെയും  അൽഗകളുടെയും പ്രവർത്തനഫലം ആയി ആണ്  ഈ തടാകത്തിനു  പിങ്ക് നിറം വരുന്നത് എന്നാണ്  പറയപെടുന്നത് 
                     

3.Chittorgarh Fort
                         രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ  കോട്ട യാണ്  ചിറ്റോർഗര  കോട്ട , മൌര്യൻ കാലഘട്ടത്തിൽ  നിര്മിക്കപെട്ടതാണ് എന്ന് കരുതുന്നു 
                        

4.   GLASS BEACH ,
                അമേരിക്കയിലെ  കാലിഫോര്ണിയ സംസ്ഥാനത്ത് ഉള്ള ഒരു ബീച്  ആണ് GLASS BEACH .  
              ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ  അമേരിക്കയിലെ  മാലിന്യ സംസ്കരണ കമ്പനിയായ  UNION LUMBER COMPANY  ഹൌസ് ഹോൾഡ്‌ മാലിന്യങ്ങളും മറ്റും ഈ ഭാഗത്ത്‌  കൊണ്ടിട്ടതാണ് . പിന്നീടു ഇതിലെ  ഗ്ലാസ്‌  കഷ്ണങ്ങൾ  ഈ ബീച്ചിൽ അടിഞ്ഞു കൂടി .
5.

Glow worm cave, New Zealand


ന്യൂസിലാൻണ്ടിൽ \ സ്ഥിതി ചെയുന്ന ഒരു ഗുഹയാണ് ഇത്  മിന്നാമിനുങ്ങുകൾ നിറഞ്ഞ ഒരു ഗുഹയാണ് ഇത്  ഈ ഗുഹയിലൂടെ ഒരു ചെറിയ അരുവിയും ഉണ്ട്  


6. PAMUKKALE     [ കോട്ടൻ  കാസ്റ്റിൽ ]
തുര്കിയിലെ പ്രധാന പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം ആണ്  പമുക്കെലെ  എന്ന  ഈ  സ്ഥലം  . ചൂട് നീരുറവ  ഉറഞ്ഞു  പാറപോലെ  ആകുകയാണ് . കാർബണ്‍ മിശ്രിതം  ഈ വെള്ളത്തിൽ  ലയിച്ചാണ്  ഇങ്ങനെ  രൂപപെടുന്നത് 

7.KALAVANTIN  DURG 

 മഹാരാഷ്ട്രയിൽ സ്ഥിതി ചെയുന്ന ഒരു കോട്ടയാണ് കളവാൻതിൻ  ദർഗ് 




8. HALONG  BAY 
വിയത്നാമിൽ  ഉള്ള ഒരു  ജല ഗതാഗത  മാര്ഗം ആണ്  HALONG  BAY  . ഉറങ്ങി കിടക്കുന്ന  വ്യാളികൾ  ഉള്ള  വഴി അന്നാണ്  ഈ വാക്കിന്റെ  അർത്ഥം .വ്യാളിയെ പോലെ തോന്നിക്കുന്ന  ഒരു പാട്  ചുണ്ണാമ്പ്  പാറകൾ  നിറഞ്ഞതാണ്‌  ഈ  സ്ഥലം 







               
                                                                                                 കടപാട് :
                                                                                 വിവരങ്ങൾ  വിക്കിപീഡിയ ,                                                                                                  ട്രാവൽ  വെബ്‌ സൈറ്റ്
                                                                       ഫോട്ടോ ; http://www.youramazingplaces.com/
                                                        

Sunday, March 30, 2014

രാജ്യങ്ങളിലൂടെ ...... ബ്രൂണൈ

                           രാജ്യങ്ങളിലൂടെ ......

                                                           PART .1  
 

ബ്രൂണൈ




                ലോകത്തിലെ തന്നെ ഏറ്റവും ചെറിയതും സമ്പന്നവുമായ ഒരു രാജ്യമാണ് ബ്രുണ. തെക്ക് കിഴക്കേ ഏഷ്യ യിലെ ബോർണിയ ദീപുകളിൽ പെട്ട ഒരു രാജ്യമാണ് ബ്രുണ . ബ്രുണ എന്ന വാക്കിനർത്ഥം  സമാധാനത്തിന്റെ വാസസ്ഥലം എന്നാണ്  .ഇവിടെ ഏകദേശം നാലു ലക്ഷം ജനങ്ങളെ ഉള്ളു . ബന്ദർ സെരി ഭഗവാൻ ആണ് ബ്രുണ യുടെ തലസ്ഥാനം .1984 ൽ ആണ് ഈ രാജ്യം  ബ്രിട്ടനിൽ നിന്ന് സ്വതന്ത്രം നേടിയത് മലായ ,ബ്രുനെനിയൻ ഭാഷകളാണ് ഇവിടത്തുകാർ സംസാരികുന്നത് .   .സുൽത്താൻ ഹസൊനൽ ബൊൽക്കിയ  യാണ് ബ്രുണ യുടെ ഇപ്പോയത്തെ ഭരണാധികാരി .ഇസ്ലാമിക രാജഭരണമാണ് ഇവിടെ നിലനിൽകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭരണാധികാരി ആണ് ബ്രുണ സുൽത്താൻ .ലോകത്തിലെ ഏറ്റവും വലിയ  കൊട്ടാരങ്ങളിൽ എന്നാണ്   ബ്രുണ സുൽത്താന്റെ കൊട്ടാരം .  സുൽത്താന്റെ കൊട്ടാരത്തിന്റെ പേര് ഇസ്ത്താനാ നൂറുൽ ഈമാൻ എന്നാണ് . 5000 ഗസ്റ്റ്കൾക്ക് ഒരേ സമയം താമസികാവുന്ന താമസ സൗകര്യം ,110 കാർ ഗ്യരാജ് ,1500 ആളുകൾക്ക് നമസ്കരികാൻ സൗകര്യം ഉള്ള മുസ്ലിം പള്ളി അഞ്ചു സ്വിമ്മിംഗ് പൂൾ,51000  ബൾബുകൾ ഈ കൊട്ടാരത്തിൽ ഉണ്ട്,ഈ കൊട്ടാരത്തിന്റെ നിർമാണത്തിനു 1984 ൽ  1.4 BILLION  അമേരിക്കൻ ഡോളർ ചെലവ് വന്നിട്ടുണ്ട് 
ബ്രുണ സുൽത്താൻ 


ബ്രുണയിലെ കൊട്ടാരം  കൊട്ടാരത്തിന്റെ തനി സ്വര്ണം കൊണ്ട് നിര്മിച്ച മകുടവും കാണാം 
ബ്രുണ മസ്ജിദ് 
സ്വർണം കൊണ്ട് നിർമിച്ച  സുൽത്താന്റെ വിമാനത്തിന്റെ അകം 


 സുൽത്താന്റെ ആഡംഭരത്തിന്റെ  പേരിൽ ആണ് ബ്രുണ അറിയപെടുന്നത് തന്നെ .സ്വർണം ഒരു വീക്നെസ് അയ സുൽത്താന്റെ കാർ മുതൽ ഭക്ഷണം കഴിക്കുന്ന സ്പൂണ്‍ വരെ സ്വർണം കൊണ്ടാണ് നിർമിച്ചിരികുന്നത് . ലോകത്തിൽ ഏറ്റവും കൂടുതൽ ആഡംഭരകാറുകൾ ഉള്ളത് ബ്രുണ സുൽത്താന് ആണ് . ദിവസം ഒരു കാർ ഉപയോഗിക്കുകയാണ്  എങ്കിൽ തന്നെ  വീണ്ടും ആദ്യം ഉപയോഗിച്ച കാർ 15 വർഷത്തിനുശേഷം ഉപയോഗിച്ചാൽ മതി അത്രയ്ക്ക് ഉണ്ട് സുല്ത്താന്റെ  കാർ ശേഖരം 

സുൽത്താന്റെ കാറുകളിൽ ചിലത് 

ലോകത്തിലെ ഏറ്റവും ഭംഗി ഉള്ള മുസ്ലിം പള്ളികളിൽ ഒന്നാണ് ബ്രുണ പള്ളി .20 BILLION DOLLARS ആണ് സുൽത്താന്റെ ആസ്തി .

ബ്രുണയുടെ പ്രധാനവരുമാന മാർഗം ഓയിൽ ഗ്യാസ് ഖനനം  ആണ്  

അപൂർവ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നവരാണ് ബ്രുണ ജനത .നദികളിൽ ഉയത്തി കെട്ടിയ വീടുകളിൽ ജീവിക്കുന്നവരാണ് ചിലർ . ഇതിനു ജല ഗ്രാമം എന്ന് പറയും .ആശുപത്രി സ്കൂൾ  ഫയർ സ്റ്റേഷൻ പള്ളികൾ എല്ലാം അടങ്ങിയതാണ്  ഒരു ജലഗ്രാമം 


ജലഗ്രാമം 


ഏകദേശം 35000 ആളുകൾ  ആദിവസികുന്നുണ്ട്  ഈ ജല ഗ്രാമങ്ങളിൽ .ഇവിടങ്ങളിൽ  വീടുകൾ  തമ്മിൽ മര പലകകൾ  കൊണ്ട് നിർമിച്ച  പാലങ്ങൾ കൊണ്ടാണ് ബന്ധിപ്പിചിരികുന്നത് 

ജല ഗ്രാമങ്ങളെ പോലെ മറ്റൊരു അവസ വ്യവസ്ഥിതി  ആണ്  ലോങ്ങ്‌ ഹൌസ് . ഒരു കുടുംബം മുഴുവനായും ഒരു വീട്ടിൽ  തന്നെ താമസിക്കുന്നത് ആണ് ഈ  വ്യവസ്ഥിതി  നൂറോള്ളം  ആളുകൾ  ഒരു വീട്ടിൽ  താമസികുന്നുണ്ടാകും 
ലോങ്ങ്‌ ഹൌസ് 

സതാരണക്കാർ  അപ്പാർട്ട്മെന്റ്കളിലും  പണക്കാർ വില്ലകളിലും ആണ് താമസം 
 അടിസ്ഥാന സൗകര്യങ്ങൾ  എല്ലാം പൊതുജനങ്ങൾക്കു  ബ്രുണ യിൽ  സൗജന്യം  ആണ് 

Monday, March 17, 2014

മലേഷ്യൻ വിമാനവും ഡിഗോ ഗ്രസിയ ദീപും

  

ദീഗൊ ഗ്രസിയ ദീപ് 

                മലേഷ്യൻ വിമാനത്തിന്റെ മിസ്സിങ്ങിനു പിന്നിൽ പറഞ്ഞു കേട്ട മറ്റൊരു പേരാണ് ദീഗൊ ഗ്രസിയ ദീപ് . ഈ ദീപിൽ മലേഷ്യൻ എയർലൈൻസ്‌ വിമാനം ലാൻഡ്‌ ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും  അമേരിക്ക അത് തള്ളി കളഞ്ഞിട്ടുണ്ട് .
ഇനി  ദീഗൊ ഗ്രസിയ ദ്വീപ്‌ നെ പറ്റി പറയാം ഇന്ത്യൻ മഹാ സമുദ്രത്തിലെ  ബ്രിട്ടെന്റെയും അമേരിക്ക യുടെയും സംയുക്ത സൈനിക കേന്ദ്രമാണ് ഡിഗോഗ്രസിയ  ദീപ് മൌരിസ്യസിന്റെ കയ്യിൽ നിന്ന്  പാട്ടത്തിനു എടുക്കു കയും പിന്നീട്  അത് സ്വന്തമാകുകയും ചെയുകയായിരുന്നു ബ്രിട്ടൻ .GPS {GLOBEL POSITIONING SYSTEM} ത്തിന്റെ ലോകത്തിലെ അഞ്ചു നിരീക്ഷണ ശാലകളിൽ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയുന്നത്. അമേരിക്കയുടെയും ബ്രിട്ടെന്റെയും പല രഹസ്യ പരീക്ഷണങ്ങളും നടക്കുന്നതും  ഈ ദീപിൽ വച്ചാണ്
മലേഷ്യൻ വിമാനം ഈ വഴി പറന്നിരിക്കാം എന്ന സൂചനകൾ പലരും മുന്നോട്ടു വച്ചിട്ടുണ്ട്
വിമാനം എങ്ങനെ പോയിരികാം 

അമേരിക്കയുടെ യും പല സ്വാർത്ഥ  താല്പര്യങ്ങൾക്ക് വേണ്ടി ഈ വിമാനം അമേരിക്ക നശിപിച്ചോ എന്നും പറയാൻ കഴിയില്ല കാരണം ഈ ദ്വീപിന്റെ  അടുത്ത ഭാഗത്ത്‌ കടലിൽ  5000 മീറ്റെർ താഴ്ചയുള്ള  വൻ ഗർത്തം സ്ഥിതി ചെയുന്നുണ്ട് 2004  ഉണ്ടായ സുനാമി തിരമാല ഈ ദീപിൽ നാശ നഷ്ടം വരുത്താ തിരിക്കാൻ കാരണം ഈ ഗര്ത്തം  ആണ് ഈ ഗർത്തത്തിൽ എത്തുമ്പോൾ താഴ്ച കാരണം സുനാമി തിരകൾ രൂപം കൊള്ളാൻ കഴിയാതിരുന്നത് ആണ് കാരണം. അമരിക്ക ഈ ഗർത്തത്തിൽ   താഴ്ത്തിയിരിക്കാം അല്ലെങ്കിൽ ഈ ദ്വീപിൽ വിമാനം ലാണ്ടിംഗ്  നടത്തിയിരിക്കാം   . എന്തിനു എന്ന ചോദ്യം ചോദികുന്നവരോട് എന്റെചില ചോദ്യങ്ങൾ
   1, ലോകത്ത് ഇത്രയും ടെക്നോളജി വളർന്നിട്ടും സട്ടെലൈറ്റ്‌ ക്യാമറ ഉണ്ടായിട്ടും എന്തെ ലോക ജനങ്ങളെ വിമാനം കാണാനില്ലെന്ന് പറഞ്ഞു ഫൂൾ അക്കുകയാണോ ?2, ലോകം മുഴുവൻ ഞങ്ങൾ കാണുന്നു ? ഭൂമിയിലൂടെ ഈച്ച പാറിയാൽ ഞങ്ങൾ കാണും ? ഗൂഗിൾ ക്യാമറ , ലിവിംഗ് എർത്ത് ക്യാമറ എന്നീ സംവിതാനങ്ങൾ ഉണ്ട് എന്നല്ലാം പറഞ്ഞത് കളവാണോ ? 3, എല്ലാ തെളിവുകളും രേകകളും മൂടി വെച്ച് ലോക രാജ്യങ്ങളെ ഭയപ്പെടുത്തി ഉള്ള സംവിതാനം ഓഫ് ചെയ്തു കള്ളനായി അഭിനയിച്ചു പുതിയ techonogy വില്പന നടത്താൻ ഉള്ള തന്ത്ര മണോ ഈ വിമാന മാജിക്‌ കഥ ? 4, ഒരു ലക്ഷ്യവും ഇല്ലാതെ ഇത് വരെ ഒരു ഭീകര വാദിയും ഒന്നും തട്ടിക്കൊണ്ടു പോയിട്ടില്ല ? 5, ബോംബെ ഭീകരാക്രമണം കഴിഞ്ഞതിനു ശേഷം ഇന്ത്യയിൽ പലയിടത്തും സെക്യൂരിറ്റി ക്യാമറ , മറ്റു ഉപകരണങ്ങൾ ഇന്ത്യ വാങ്ങി ഫിറ്റു ചെയ്തു കഴിഞ്ഞു ഈ പണം ആർക്ക് കിട്ടി ?6, നാളെ നമുക്ക് പ്രതീക്ഷിക്കാം ഒരു പുതിയ ന്യൂസ്‌ , ഭൂമിയിലൂടെ പറക്കുന്ന എതു വസ്തുവിനെയും കാണാനും നിരീക്ഷിക്കാനും ശത്രുക്കൾക്കു ഓഫ് ചെയ്യാൻ പറ്റാത്ത ടെക്നോളജി ഞങളെ കയ്യിലുണ്ട് @ മില്യണ്‍ ഡോളർ നൽകിയാൽ ലഭിക്കും എന്ന ന്യൂസ്‌ ? 7, അല്ലങ്കിൽ ഒരാൾക്കും തട്ടിക്കൊണ്ടു പാകാൻ പറ്റാത്ത വിമാനം ഞങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇപ്പോൾ നിലവിലുള്ള വിമാനം മാറ്റി പുതിയ വിമാനം ഉപയോഗിക്കുക എന്ന ന്യൂസ്‌ ഇതായിരിക്കുമോ ഈ നാടകത്തിന്റെ ലക്‌ഷ്യം ?8, തട്ടിയ വിമാനത്തിൽ ഒരാളെങ്കിലും ജീവിച്ചിരിപ്പുണ്ടങ്ങിൽ സത്യം പുറത്തു വരും ? കാട്ടിലോ കടലിലോ കിടന്നു മുഴുവൻ പേരും മരിച്ചാൽ പിന്നെ പറയുന്നതായിരിക്കും ലോക ജനത്തിന് ശരി ? എങ്കിൽ ആരു ജയിക്കും ?9, ഇനിയുള്ള ഏക തെളിവ് വിമാന എഞ്ചിൻ നിർമിച്ച കമ്പനി അവരുടെ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് വിമാനത്തെ കണ്ടെത്തുക എന്നുള്ളതാണ് എങ്കിൽ ആ എഞ്ചിൻ ഇനി വില കൂടും എല്ലാ വിമാനങ്ങളും ഈ എഞ്ചിൻ മാത്രം ഉപയോഗിക്കുമോ ?10, മറ്റു ഗ്രഹങ്ങളിൽ ജീവികളുണ്ടോ ? അവർ തട്ടിയോ ഈ വിമാനം ? അത് എതു ഗ്രഹം ?

 1941 ജപ്പാൻ അമേരിക്കൻ നാവികസേന ആസ്ഥാ അമേരിക്കയും ബ്രിട്ടെനും ഇങ്ങനെ ചെയ്യുമോ എന്ന് വിചരികുന്നവർക്ക് മറ്റൊരു വിവരം കൂടി ഞാൻ നല്കുന്നുനത്ത് ആക്രമണം നടത്തുന്നത് നേരത്തെ വിവരം കിട്ടിയിട്ടും രണ്ടയിരതോള്ളം സ്വന്തം സൈനികരെ യുദ്ധത്തിൽ പങ്കു ചേരാൻ വേണ്ടി ബലി കൊടുത്ത  PEARL HARBOUR ആക്രമണത്തെ കുറിച്ച് കേട്ടിരികുമല്ലോ നിങ്ങൾ 

നിരപരദികളായ വിയത്നാം ഇറാഖു  ലബനൻ തുടങ്ങിയ രാജ്യകരെ കൊന്നൊടുക്കിയ അമേരിക്ക ക്ക് 300 ആളുകളെ കൊന്നു കടലിൽ തയ്ത്താൻ നിസാരകാര്യം ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയിൽ ഒന്ന് അമേരിക്കൻ കമ്പനിയായ BOIENG  കമ്പനിയാണ് എന്നുള്ളതും ഇതിനോട് കൂട്ടിവയികേണ്ടത് ആണ് 

[ഇതു വെറും ഊഹങ്ങൾ മാത്രം ]

Sunday, March 16, 2014

റാസ്‌ അൽ കഹിമയിലെ ഭാർഗവീനിലയം

റാസ്‌ അൽ കഹിമയിലെ  ഭാർഗവീനിലയം




അൽഖാസിമി പാലസ്


20 വർഷങ്ങൾക്ക് മുമ്പ് യു എ ഇ  രാജ കുടുംബത്തിൽ പെട്ട ഒരാൾ പണി കഴിപ്പിച്ചതയിരുന്നു   ഈ പാലസ് ഏകദേശം 500 മില്യണ്‍ ദിർഹ ത്തോളം ചിലവയിച്ചു നിർമിച്ച ഇ വീട്ടിൽ ഇതിന്റെ ഉടമസ്ഥർക്ക് ഒരു ദിവസം പോലും താമസിക്കാൻ കഴിഞ്ഞില്ല  .കാരണം ജിന്ന് ആണെന്ന് പറയുന്നു  ഈ കൊട്ടരത്തിനെ  പറ്റി പല കഥകളും പറഞ്ഞു കേൾകുന്നുണ്ട്  ഈ വീട്ടിൽ താമസം തുടങ്ങിയ ദിവസം തന്നെ  ലൈറ്റ് തനിയെ പ്രകാശികുക  പലഅപശബ്ദങ്ങൾ   ഉണ്ടാവുക ഈ കൊട്ടാരത്തിനു  അടുത്തുകൂടെ പോയ പലരും രാത്രി കാലങ്ങളിൽ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടതായി പറയുന്നു .ഇതിന്റെ അകത്തു കയറിയ പലരും ചുമരുകളിൽ രക്തം കൊണ്ട് പലതും എഴുതി യത്  കണ്ടെന്നും പറയുന്നു .
ഈ സ്ഥലം  ജിന്ന് കളുടെ വാസ സ്ഥലമാണെന്നും  അവരുടെ അനുമതി ഇല്ലാതെ അവിടെ കൊട്ടാരം കെട്ടിയതാണ് ഈ പ്രശ്നങ്ങൾക്ക്  കാരണം എന്നും അതല്ല  ഇതിന്റെ നിര്മാണം നടത്തിയ ആളിന് ഇതിനു ചിലവായ മുഴുവൻ തുകയും നല്കാതെ ഈ കൊട്ടാരത്തിന്റെ ഉടമ ഭീഷണി പെടുത്തി എന്നും അയാളുടെ ശാപം ആണ് ഇതിൽ ഒരു ദിവസം പോലും താമസിക്കാൻ കഴിയാതിരുന്നതും എന്നും പറയപെടുന്നു .എങ്കിലും ഇവിടെ നടക്കുന്ന അനിഷ്ട സംഭവങ്ങൾ എങ്ങനെ സം,സംഭവിക്കുന്നു എന്നുള്ളത് ചുരുളഴിയാത്ത രഹസ്യമായി ഇന്നും നില കൊള്ളുന്നു