ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു . അദേഹം പ്രജകളുടെ കാര്യങ്ങളിൽ യാതൊരു ഉത്തരവദിത്തവും ഉണ്ടായിരുന്നില്ല . സുഖലോലുപതയിൽ മുഴുകി ജീവിക്കുകയായിരുന്നു അദ്ദേഹം . അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന്റെ റൂം വൃത്തിയാകാൻ വന്ന കൊട്ടാരത്തിലെ വേലക്കാരി പെണ്ണ് രാജാവിന്റെ ബെഡിൽ കിടക്കാനുള്ള ആഗ്രഹം കാരണം ആരും കാണാതെ ആ ബെഡിൽ കയറി കിടന്നു ഉറങ്ങിപ്പോയി ഇത് കണ്ടു റൂമിലേക്ക് കടന്നു വന്ന രാജാവ് ദേഷ്യത്തോടെ അലറി വിളിച്ചു നമ്മുടെ ബെഡിൽ നമ്മുടെ അനുവാദം ഇല്ലാതെ കിടന്നുറങ്ങാൻ ദൈര്യം കാണിച്ച ഇവള്ക്ക് നൂറു ചാട്ടവാറടി നല്കട്ടെ .................
രാജ ഭടന്മാർ ശിക്ഷ നടപ്പാക്കി .....................................
കരഞ്ഞു കൊണ്ട് ആ വേലക്കാരി പെണ്ണ് രാജാവിനോട് പറഞ്ഞു അങ്ങയുടെ ബെഡിൽ അറിയാതെ കിടന്നു ഉറങ്ങിപ്പോയ എനിക്ക് അങ്ങയുടെ വക നൂറു ചാട്ടവാറടി ലഭിക്കുകയാണ് എങ്കിൽ പ്രജകളുടെ കാര്യങ്ങളിൽ യാതൊരു ഉത്തര വാദിത്താവും ഇല്ലാതെ അവരുടെ പണം കൊണ്ട് സുഖമായി ജീവിക്കുന്ന നിങ്ങള്ക്ക് ദൈവത്തിന്റെ അടുക്കൽ നിന്ന് എന്ത് ശിക്ഷയാണ് ലഭിക്കുകയാണ് എന്ന് ആലോചിച്ചു കരഞ്ഞതാണ് ഞാൻ അല്ലാതെ നിങ്ങളുടെ ഭടന്മാർ അടിച്ച അടിയുടെ വേദന കൊണ്ടല്ല .
ഇത് രാജാവിനെ ചിന്തിപ്പിക്കുകയും അദ്ദേഹം നാടും കൊട്ടാരവും വിട്ട് സന്യാസംസ്വീകരിക്കുകയും ചെയ്തു .
ഈ കഥ ഇവിടെ പറയാൻ കാരണം ഉണ്ട് ഈ രാജാവിന്റെ ആദ്യത്തെ ജീവിതവുമായി നമ്മുടെ രാഷ്ട്രിയക്കാർക്ക് സാമ്യം ഇല്ലേ ?
ജനങ്ങളെ കാണാൻ വർഷത്തിൽ ഒരു പ്രാവശ്യം വരുന്ന മാവേലിയെപോലെ . അഞ്ചു വർഷത്തിനു ശേഷം അവർ വന്നു പക്ഷെ മാവേലിയെ പോലെ പ്രജകളെ കാണാൻ അല്ല അവരുടെ വോട്ട് ആയിരുന്നു ഇവരുടെ ലക്ഷ്യം . മാവേലിയെ പോലെ പാതാളത്തിൽ ആയിരുന്നില്ല ഇവർ . തട്ടിൻ പുറത്തു കയറി അവിടെ ഉള്ള മനുഷ്യന്റെ സമ്പാദ്യമായ നെല്ലും മറ്റും തിന്നു നശിപ്പിക്കുന്ന എലികളെ പോലെ ജനങ്ങളുടെ പണം കട്ട് തിന്നു അവരുടെ നെഞ്ചത്ത് കൂടി ബീകണ്‍ ലൈറ്റ് വെച്ച കാറിൽ സ്വന്തം നെഞ്ചത്ത് ആകേണ്ട ചെളി റോഡിനു ഇരുവശത്തേക്കും തെറിപ്പിച്ചു പാഞ്ഞു കളിക്കുകയായിരുന്നു . ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടിയാണോ ഇവരെ തെരഞ്ഞെടുത്തത് അതോ ഇവർക്ക് കട്ടുമുടിക്കാൻ ആണോ ഇവരെ ജനങ്ങൾ തിരഞ്ഞെടുത്തത് എന്ന് ആലോചിച്ചു പോകും . പത്തു രൂപ ഒരു നേരത്തെ ആഹാരത്തിനായി വിശന്നപ്പോൾ കട്ട് എടുത്തവനെ കള്ളൻ എന്ന് വിളിക്കുന്നു . ഞങ്ങളുടെ കോടിക്കണക്കിനു രൂപ മാന്യതയുടെ മുഖം മൂടി അണിഞ്ഞു കട്ട് തിന്നുന്നവാൻ ഇപ്പോയും മാന്യൻ അഥവാ പിടിക്കപെട്ടാൽ ജയിലിൽ പോലും VIP പരിഗണന . എന്നാലോ അവൻ കളവു നടത്തിയ മുതൽ തിരിച്ചു പിടിക്കുന്നുണ്ടോ ഇല്ല ജയിലിൽ നിന്ന് അവൻ ഇറങ്ങിയാൽ അതെ പണം കൊണ്ട് ജീവിക്കുന്നു .
ഈ രാജാവിന്റെ രണ്ടാമത്തെ അവസ്ഥ ഉണ്ടാകുമോ നമ്മുടെ രാഷ്ട്രിയക്കാർക്ക് ?
ഇല്ലെങ്കിൽ എല്ലാ മതസ്ഥരും പറയുന്നതാണല്ലോ പുനർജന്മം ഉണ്ട് എന്ന് കഴിഞ്ഞ ജന്മത്തിൽ തെറ്റു ചെയ്തവനുള്ള ശിക്ഷ അടുത്ത ജന്മത്തിൽ അവനു ലഭിക്കും എന്ന് . എങ്കിൽ ഒരു മഹാ വിഭത്ത് ആയിരിക്കും നമ്മുടെ രാഷ്ട്രിയക്കാരെ കാത്തിരിക്കുന്നത് . ഒപ്പം നൂറ്റി ഇരുപതു കോടി ജനങ്ങളുടെ ശാപവും .
..........................................................
........................
..............
......
...
രാജാക്കന്മാര്‍ നീണാള്‍ വഴട്ടെ!!!!!
ReplyDeleteഹത് കലക്കി
Deleteപൊളിറ്റിക്സ് എന്നാല്‍ പൊളി ട്രിക്സ് ആണല്ലോ :)
ReplyDelete